Home Entertainment

വലിയ നടി ആണെന്നാണ് വിചാരം, പെരുമാറ്റം സഹിക്കാൻ ആകുന്നില്ല; സായ് പല്ലവിക്ക് എതിരെ ആ യുവ നടൻ ആഞ്ഞടിച്ചത് ഇങ്ങനെ

710

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെയും തമിഴ് പ്രേക്ഷകരുടെയും പ്രിയനടിയായി മാറിയ താരമാണ് നടി സായി പല്ലവി. പിന്നീട് നിരവധി മികച്ച സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളായി സായി പല്ലവി മാറുക ആയിരുന്നു.

തെലുങ്കിലും തിരക്കേറിയ താരമായി സായി പല്ലവി മാറിക്കഴിഞ്ഞിരുന്നു. അതേ സമയം ഗോസിപ്പു കോളങ്ങളുടെയും പ്രിയ നായികയാണ് സായ് പല്ലവി. മുമ്പ് ഒരിക്കൽ നടിക്കെതിരെ തെലുങ്ക് താരം നാഗ ശൗര്യ തുറന്നടിച്ചത് ഏറെ വാർത്തയായി മാറിയിരുന്നു.

Advertisements

നടിയുടെ പെരുമാറ്റം സഹിക്കാൻ ആകുന്നില്ല എന്നായിരുന്നു നാഗ ശൗര്യ പറഞ്ഞത്. 2017ല് പുറത്തിറങ്ങിയ കരു എന്ന ചിത്രത്തിൽ നാഗശൗര്യയാണ് സായ് പല്ലവിയുടെ നായകൻ ആയി എത്തിയത്. ചിത്രം തെലുങ്കിൽ കാനം എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.

Also Read
അങ്ങനെയുള്ള ആളാണെങ്കിൽ മാത്രമേ ഞാൻ ഇംപ്രസ് ആവു, തന്റെ ഭർത്താവ് ആകാൻ വേണ്ട യോഗ്യതകൾ വെളിപ്പെടുത്തി സംയുക്ത മേനോൻ

ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ആയിരുന്നു നാഗ ശൗര്യ സായ്പല്ലവിക്ക് എതിരെ തുറന്നടിച്ചത്. തെലുങ്ക് ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും വലിയ നടി അവരാണെന്നാണ് വിചാരമെന്നും സെറ്റിൽ പതിവായി താമസിച്ചാണ് എത്താറെന്നും നാഗ ശൗര്യ പറഞ്ഞിരുന്നു. മാത്രമല്ല ഫിദ സിനിമയുടെ വിജയത്തിന് കാരണം സായി പല്ലവിയെന്നും ശൗര്യ വ്യക്തമാക്കി.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നാഗശൗര്യ സായിക്കെതിരെ രംഗത്ത് വന്നത്. സെറ്റിൽ അനാവശ്യമായ കാര്യങ്ങൾക്ക് സായ് ബഹളം വയ്ക്കും. അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു എന്ന് നാഗ ശൗര്യ പറഞ്ഞു. നേരത്തെ മിഡിൽ ക്ലാസ് അബ്ബായി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേ തുടർന്ന് നാനി ഷൂട്ടിങ്ങ് സെറ്റിൽ നിന്നും ഇറങ്ങി പോയെന്നും വാർത്തകളുണ്ടായിരുന്നു.

Also Read
എല്ലാ രീതിയിലുമുള്ള ഡേറ്റിങും ഞാൻ ആസ്വദിച്ചിട്ടുണ്ട്, എനിക്ക് അത് ഒരു ക്രെയിസ് ആയിരുന്നു: റായ് ലക്ഷ്മി പറയുന്നത് കേട്ടോ

Advertisement