അങ്ങനെയുള്ള ആളാണെങ്കിൽ മാത്രമേ ഞാൻ ഇംപ്രസ് ആവു, തന്റെ ഭർത്താവ് ആകാൻ വേണ്ട യോഗ്യതകൾ വെളിപ്പെടുത്തി സംയുക്ത മേനോൻ

145

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സംയുക്ത മേനോൻ. തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ നായികാ നടിയായി ശ്രദ്ധേയ ആകാൻ സംയുക്ത മേനോന് കഴിഞ്ഞിരുന്നു.

2016ൽ പുറത്തിറങ്ങിയ പോപ്‌കോൺ എന്ന തമിഴ് സിനിമയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. കളരി, ജൂലൈ കാട്രിൽ എന്ന സിനിമയിലും തമിഴിൽ അഭിനയിച്ചു. തീവണ്ടി, ഒരു യമണ്ടൻ പ്രണയകഥ, ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും, വുൾഫ്, കടുവ തുടങ്ങിയവയാണ് സംയുക്ത മേനോൻ അഭിനയിച്ചിട്ടുള്ള പ്രധാന സിനിമകൾ.

Advertisements

samyuktha-menon-2

2016ൽ പോപ്‌കോൺ എന്ന സിനിമയിൽ അഭിനയിച്ചുവെങ്കിലും ടൊവിനോ തോമസ് നായകൻ ആയെത്തിയ തീവണ്ടിയിൽ നായികയായി എത്തിയാണ് സംയുക്ത മേനോൻ ഏറെ ശ്രദ്ധിക്കപ്പെട്ടത് . ദേവി എന്ന കഥാപാത്രമായിട്ടായിരുന്നു സംയുക്ത ചിത്രത്തിൽ എത്തിയത്.

Also Read
എന്റെ അച്ഛനെ വിളിച്ചവനാണ്, ഉണ്ണി മുകുന്ദന്‍ കുടുക്കിലായപ്പോള്‍ ശരിക്കും സന്തോഷമായി, നടന്റെ ഭാവി എന്താവുമെന്ന് കണ്ടറിയാം , തുറന്നടിച്ച് വ്‌ലോഗര്‍ സായി

തീവണ്ടിയിലെ നായികാ കഥാപാത്രം നടിക്ക് വലിയ ബ്രേക്ക് നൽകുക ആയിരുന്നു. ഇപ്പോഴിതാ 4 വർഷത്തിന് അകം മലയാളത്തിലും തമിഴിലുമായി പത്തിലേറെ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട് സംയുക്ത. 1995 പെസ്പതംബർ 11ന് പാലക്കാടാണ് താരം ജനിച്ചത്. കഴിഞ്ഞ ദിവസം തന്റെ പേരിന്റെ അറ്റത്തുള്ള മേനോൻ എന്ന ജാതിപേര് താൻ ഒഴിവാക്കുകയാണെന്ന് സംയുക്ത മേനോൻ തുറന്നു പറഞ്ഞിരുന്നു.

ജാതിപ്പേര് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ വെളിപ്പെടുത്തൽ വൻ ചർച്ചകൾക്കും ഇടവെച്ചിരുന്നു. ഇപ്പോഴിതാ സംയുക്ത മേനോൻ നായികയാകുന്ന പുതിയ തമിഴ് സിനിമ വാത്തി റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി തന്റെ ഭാവി വരനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ഇപ്പോൾ പ്രണയത്തിൽ അല്ല എന്ന് നടി തുടക്കത്തിൽ തന്നെ പറഞ്ഞു. പങ്കാളിയാവാൻ പോകുന്ന ആൾക്ക് ആദ്യം വേണ്ട ഗുണങ്ങളിലൊന്ന് ദയയാണ്. എന്റെ അടുത്ത് മാത്രമല്ല, എല്ലാവരോടും ദയയോടെ പെരുമാറുന്ന ആളായിരിക്കണമത്രെ. അങ്ങനെയുള്ള ആളാണെങ്കിൽ താൻ ഇംപ്രസ് ആവും എന്നാണ് സംയുക്ത പറയുന്നത്. മാത്രമല്ല അദ്ദേഹം അറിവുള്ള ആളായിരിക്കണം നന്നായി സംസാരിക്കാനും അറിയണം.

എന്താണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത് എന്ന കാര്യത്തെ കുറിച്ചൊക്കെ അവബോധം ഉണ്ടായിരിക്കണം. മറ്റൊരു പ്രധാന കാര്യം ഞങ്ങൾ രണ്ട് പേരും തുല്യരാണ് എന്ന ഫീൽ എനിക്ക് തോന്നിപ്പിക്കണം. എനിക്ക് വേണ്ടത് ഒരു പാർട്ണർഷിപ് ആണ്. എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ കൂടെയുണ്ട് എന്ന സപ്പോർട്ട് ആണ് വേണ്ടത്.

എന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു തരണം എന്നും, എന്നെ നന്നായി നോക്കണം എന്നുമൊന്നും ഞാൻ പറയില്ല. എന്നെ നോക്കാൻ എനിക്ക് അറിയാം. എന്റെ പ്രശ്നങ്ങൾ ഞാൻ തന്നെ തീർത്തോളും. ഒരു കമ്പാനിയൻഷിപ് ആണ് ഞാൻ ആഗ്രഹിക്കുന്നത്. എന്തെങ്കിലും ഒരു പ്രശ്നം എനിക്ക് വന്നാൽ, അവളെ കൊണ്ട് അത് പരിഹരിക്കാൻ പറ്റും എന്ന് പറയുന്ന നല്ല സുഹൃത്ത് ആയിരിക്കണം ഭർത്താവെന്നും സംയുക്ത പറയുന്നു.

Also Read
അങ്ങനെയുള്ള ആളാണെങ്കിൽ മാത്രമേ ഞാൻ ഇംപ്രസ് ആവു, തന്റെ ഭർത്താവ് ആകാൻ വേണ്ട യോഗ്യതകൾ വെളിപ്പെടുത്തി സംയുക്ത മേനോൻ

Advertisement