കിടിലൻ ലൂക്കിൽ ഗോപി സുന്ദറിന് ഒപ്പം അഭയ ഹിരൺമയി, വൈറലായി ചിത്രങ്ങൾ

294

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂട മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറിയ കലാകാരനണ് ഗോപി സുന്ദർ. ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലാണ് ഗോപി സുന്ദർ. ഇരുവരും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോൾ ഗോപീ സുന്ദറിനൊപ്പം ഒരു സംഗീത പുരസ്‌കാര വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഭയ ഹിരൺമയി. സംഗീത പുരസ്‌കാര വേദിയിൽ നിന്നുള്ള ചിത്രങ്ങൾ എന്നാണു അഭയ ചിത്രങ്ങൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Advertisement

കടും നീല സ്യൂട്ട് ആണ് ഗോപിയുടെ വേഷം. മഞ്ഞ നിറത്തിലെ സെക്സി ലുക്കിംഗ് ഗൗൺ ആണ് അഭയ അണിഞ്ഞിരിക്കുന്നത്. അടുത്തിടെ ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിലെ വാത്തി കമ്മിങ് എന്ന ഹിറ്റ് ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന വീഡിയോ അഭയ പങ്കുവെച്ചിരുന്നു.

കൈകൾ കൊണ്ട് താളം പിടിച്ച് ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തെ കൊണ്ട് ഡാൻസ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം, എന്നാണ് അഭയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
നേരത്തെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ എട്ടുവർഷമായി ഗോപി സുന്ദറുമായി ലിവിങ് ടുഗതറിൽ കഴിയുകയാണെന്ന് അഭയ തുറന്ന് പറഞ്ഞത് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയ പരാമർശം പോലും താൻ പരിഗണിക്കാറില്ല.

കാരണം തന്റെ സമയവും ചിന്തയും അത്തരക്കാരിൽ ചെലവാക്കുന്നത് വെറും സമയം നഷ്ടമാണെന്ന് അഭയ മുൻപ് ഒരു പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അഭയയുടെ പ്രതികരണം. അന്ന് നിറഞ്ഞ കൈയ്യടിയാണ് അഭയക്ക് ലഭിച്ചത്.

Advertisement