ലൈഫ് അങ്ങനെ പ്ലാൻ ചെയ്തിട്ടൊന്നുമില്ല, കുറച്ചു ആഗ്രഹങ്ങളൊക്കെയുണ്ട്: വിവാഹം എപ്പോഴെന്ന് വെളിപ്പെടുത്തി അദിതി രവി

72

മലയാളി സിനിമാ ആരാധകരുടെ ഉള്ളിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് കയറി കൂടിയ താരമാണ് അദിതി രവി. മിധുൻ മാനുവൽ സണ്ണി വെയ്നെ നായകനാക്കി ഒരുക്കിയ അലമാര എന്ന ചിത്രത്തിലൂടെയാണ് അദിതി അഭിനയ രംഗത്തെത്തുന്നത്.

തെന്നിന്ത്യിൽ നടിയായും മോഡലായും തിളങ്ങി നിൽക്കുകയാണ് അദിതി. ഇപ്പോഴിതാ തന്റെ വാവാഹത്തെ കുറിച്ചും, സഹോദരന്റെ നിശ്ചയിച്ചുറപപ്പിച്ചതിന്റെ വിശേഷങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി. ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്.

Advertisements

നടിയുടെ വാക്കുകൾ ഇങ്ങനെ:

ഏതു ജോലിയും ചെയ്തു കഴിഞ്ഞു സമാധാനത്തോടെ വീട്ടിൽ വന്നു കിടന്നു ഉറങ്ങണം. അത് മാത്രമാണ് പ്രധാനം. അതിപ്പോൾ അഭിനയത്തിന്റെ കാര്യമായാലും സിനിമ തെരഞ്ഞെടുക്കുന്ന കാര്യമായാലും. ചേട്ടൻ രാകേഷുമായി സംസാരിച്ചാണ് തീരുമാനങ്ങൾ എടുക്കാറ്.

കൊച്ചിയിലെ ഫ്ളാറ്റിൽ ചേട്ടനുമുണ്ട്. കഥകൾ കേൾക്കുന്നതും എല്ലായിടത്തും പോകുന്നതും ഒന്നിച്ചാണ്. എന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കുന്ന ആളാണ് ചേട്ടൻ. ഇപ്പോൾ ചേട്ടന്റെ വിവാഹം ഉറപ്പിച്ചു.
ആ പരിപാടി അടിപൊളിയാക്കാനുള്ള പ്ലാനിങ്ങിലാണ് ഞാനിപ്പോൾ.

രണ്ടു മൂന്ന് വർഷത്തിനുള്ളിൽ എന്റെ വിവാഹം ഉണ്ടാകും. സത്യം പറഞ്ഞാൽ ലൈഫ് അങ്ങനെ പ്ലാൻ ചെയ്തിട്ടൊന്നുമില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ രംഗത്തേക്ക് എത്തിയത്. കുറച്ചു നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന വാശിയുണ്ട്. കരുത്തുറ്റ വേഷങ്ങൾ കിട്ടിയാൽ മാത്രമല്ലേ അത് ചെയ്തു തെളിയിക്കാൻ കഴിയൂ.

എന്നെക്കൊണ്ട് എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കാണിക്കണം. ടിപ്പിക്കൽ ക്യാരക്ടറുകളിൽ നിന്ന് മാറി കുറച്ചു വേഷങ്ങൾ പരീക്ഷിക്കണമെന്നും മനസ്സിലുണ്ട്. അങ്ങനെ കുറച്ചു ആഗ്രഹങ്ങളൊക്കെ സാധിച്ചിട്ടേ വിവാഹമുള്ളൂ എന്നും താരം പറയുന്നു.

Advertisement