ഭാമ അമ്മയായി, നടിക്ക് പെൺകുഞ്ഞ് പിറന്നു, ജീവിതത്തിലേക്ക് കുഞ്ഞ് മാലാഖ എത്തിയ സന്തോഷത്തിൽ ഭാമയും ഭർത്താവ് അരുണും

202

ലോഹിതദാസ് ഒരുക്കിയ നിവേദ്യം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയാണ് ഭാമ. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യയുടെ തന്നെ പ്രിയതാരമായി നടി മാറി. നായികയായി കിലങ്ങുമ്പോഴും സഹനടി വേഷത്തിലും ചെറിയ റോളുകളിലും ഒക്കെ ഒരു മടിയും കൂടാതെ താരം എത്തിയിരുന്നു.

കഴിഞ്ഞ വർഷം ജനുവരിയിലാണ് നടി ഭാമയും അരുണും വിവാഹിതരായത്. ദുബായിൽ വ്യവസായിയാണ് അരുൺ. വിവാഹത്തോടെ ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാമ കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്.

Advertisements

ഇപ്പോഴിതാ ഭാമ അമ്മയായി എന്ന വാർത്തയാണ് പുറത്തു വരുന്നത്. പെൺകുഞ്ഞിനാണ് താരം ജന്മം നൽകിയത്. വനിത ഓൺലൈനാണ് താരത്തിന് കുഞ്ഞ് ജനിച്ച വാർത്ത പുറത്തുവിട്ടത്. ജീവിതത്തിലേക്ക് കുഞ്ഞ് മാലാഖ എത്തിയതിന്റെ സന്തോഷത്തിലാണ് ഭാമയും ഭർത്താവ് അരുണും കുടുംബവും.

ലോക്ക്ഡൗൺ കാലത്തിന് പിന്നാലെ നടി ഗർഭിണിയാണെന്ന തരത്തിലും വാർത്തകൾ വന്നു. ഭാമയുടെയും ഭർത്താവിന്റെയും ചിത്രം വൈറലായതോടെയാണ് ഇക്കാര്യം ചർച്ചയായത്. എന്നാൽ അത് സത്യമായിരുന്നു. ഇപ്പോൾ ഭാമ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. ഭാമ ഗർഭിണിയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും നടിയോ കുടുംബാംഗങ്ങളോ കൂടുതൽ വിവരം പുറത്ത് വിട്ടിരുന്നില്ല.

ഒടുവിൽ അമ്മയായതിന്റെ സന്തോഷത്തിലാണ് നടി ഭാമയും കുടുംബവുമിപ്പോൾ. ഭാമയ്ക്കും ഭർത്താവ് അരുണിനും ഒരു പെൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവരം പുറത്ത് വന്നതോടെ ഭാമയ്ക്കും കുടുംബത്തിനും ആശംസകളുമായി പ്രിയപ്പെട്ടവർ രംഗത്തെത്തികഴിഞ്ഞു.

ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തോടെ നാട്ടിൽ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.
ജനുവരി മുപ്പതിന് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഭാമ ഗർഭിണി ആണെന്നുള്ള വിവരങ്ങൾ പുറത്ത് വന്നത്. താരദമ്ബതിമാർക്ക് ആശംസകൾ അറിയിച്ച് ഒരു സുഹൃത്ത് പങ്കുവെച്ച ഫോട്ടോയാണ് ഈ സംശയങ്ങൾക്ക് വഴിയൊരുക്കിയത്.

അരുണിനൊപ്പം കേരള സാരിയിൽ അതീവ സുന്ദരിയായി നിൽക്കുകയായിരുന്നു ഭാമ. പ്രിയ താരം തടി വെച്ചിട്ടുണ്ടെന്നും ഇതെല്ലാം ഗർഭിണിയായതിന്റെ ലക്ഷണമാണെന്നും സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരുന്നു.

Advertisement