മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഡാൻസിംഗ് സ്‌റ്റൈലുമായി അനുശ്രീ, വൈറലായി വീഡിയോ, ഏറ്റെടുത്ത് ആരാധകർ

89

റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ പല കഥാപാത്രങ്ങളിൽ നടി തിളങ്ങി.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് അനുശ്രീ രംഗത്ത് എത്താറുണ്ട്. നിമിഷങ്ങൾക്ക് അകം ഇതൊക്കെ വൈറൽ ആകാറുമുണ്ട്.
ഇപ്പോൾ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറൽ ആകുന്നത്.

Advertisement

രസകരമായ ഒരു ഡാൻസ് വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചത്. മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും മോഹൻലാലിന്റേയും മാസ്റ്റർപീസായിട്ടുള്ള സ്റ്റൈലുകൾ അനുശ്രീ നൃത്തത്തിൽ അനുകരിക്കുകയാണ്.

വിയർക്കാനുള്ള എളുപ്പവഴി എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവെച്ചത്. ഇതിനോടകംതന്നെ വിഡിയോ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ സിനിമയിൽ വന്നതിന് ശേഷമാണ് തന്റെ കാഴ്ചപ്പാടുകൾ മാറിയതെന്ന് അനുശ്രീ പറഞ്ഞിരുന്നു. സിനിമയിലെ ഈ എട്ടുവർഷങ്ങൾ ചിലകാര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഒരു പക്ഷേ സിനിമയിലേക്ക് വന്നിരുന്നില്ലെങ്കിൽ ജീവിതം ഇങ്ങനെയൊന്നും ആവില്ലായിരുന്നു. കാഴ്ചപ്പാടിൽ മാറ്റം വന്നത് സിനിമയിൽ വന്നശേഷമാണ്. പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്നുള്ള പതിവ് പിന്തുടരാൻ തീരുമാനിച്ചയാളായിരുന്നു താൻ, അതുമാത്രമല്ല ജീവിതം എന്നൊക്കെ മനസ്സിലായത് സിനിമയിൽ വന്നശേഷമാണ്.

നമ്മുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് തന്നെ പഠിപ്പിച്ചത് സിനിമയാണ്. പ്രേമം നല്ലൊരു വികാരം തന്നെയാണെന്നും എന്നാൽ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ഭയങ്കര അപകടമാണ്. പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാർക്കും നൽകേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താനെന്നും അനുശ്രീ പറഞ്ഞിരുന്നു.

Advertisement