ഭീഷ്മരുടെ വിളയാട്ടം കർണാടക ബോക്‌സോഫിസിലും, ഒരാഴ്ച കൊണ്ട് നേടിയത് അമ്പരപ്പിക്കുന്ന കളക്ഷൻ

66

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സ്റ്റൈലിഷ് സംവിധായകനായ അമൽ നീരദ് ഒരുക്കിയ പുതിയ ചിത്രം ഭീഷ്മ പർവ്വം 50 കോടിയിൽ അധികം കളക്ഷനും മികച്ച പ്രതികരണവുംം നേടി പ്രദർശനം തുടരുകയാണ്. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വൻ ഹൈപ്പിൽ എത്തിയ ചിത്രമാണ് ഭീഷ്മ പർവ്വം.

ബോക്സ് ഓഫീസിലും കത്തിക്കയറിയ ചിത്രം ഒരാഴ്ചയ്ക്കകം തന്നെ അമ്പത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. കേരളത്തിന് പുറത്തുള്ള ഇന്ത്യൻ നഗരങ്ങളിലും യുഎഇ, ജിസിസി അടക്കമുള്ള വിദേശ രാജ്യങ്ങളിലും ഒക്കെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് കർണാടകയിൽ നിന്ന് ലഭിച്ച കളക്ഷൻ സംബന്ധിച്ച റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

Advertisements

ചിത്രത്തിന് മികച്ച കളക്ഷനാണ് കർണാടകയിൽ നിന്നും ലഭിക്കുന്നത്. ആദ്യത്തെ ഒരാഴ്ച കൊണ്ട് കർണാടകത്തിൽ നിന്ന് ചിത്രം നേടിയത് 3.18 കോടി രൂപയാണെന്ന് ബോക്സ് ഓഫീസ് കർണ്ണാടക എന്ന ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്യുന്നു.

Also Read

ചിത്രം നേടിയ നെറ്റ് കളക്ഷൻ 2.70 കോടിയാണെന്നും അവർ അറിയിക്കുന്നു. ആകെ 46 റിലീസിംഗ് സെന്ററുകളായിരുന്നു ചിത്രത്തിന് കർണാടകയിൽ ഉണ്ടായിരുന്നത്. അതേസമയം ചിത്രം ആസാമിലും റിലീസ് ചെയ്തിരുന്നു. ആസാമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരുന്നു ഭീഷ്മ പർവ്വം.

സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

Also Read
ലാലേട്ടൻ വരുമ്പോൾ ഒരു ഗന്ധർവൻ വരുന്ന ഫീലായിരിക്കും, അവിടെ മുഴുവൻ ചന്ദനത്തിന്റെ മണം, ഫുൾ എനർജി; അനുഭവം വെളിപ്പെടുത്തി അന്ന രാജൻ

ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം, വരികൾ റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ. അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അഡീഷണൽ സ്‌ക്രിപ്റ്റ് രവിശങ്കർ, അഡീഷണൽ ഡയലോഗ്സ് ആർജെ മുരുകൻ.

Advertisement