ലാലേട്ടൻ വരുമ്പോൾ ഒരു ഗന്ധർവൻ വരുന്ന ഫീലായിരിക്കും, അവിടെ മുഴുവൻ ചന്ദനത്തിന്റെ മണം, ഫുൾ എനർജി; അനുഭവം വെളിപ്പെടുത്തി അന്ന രാജൻ

849

വളരെ പെട്ടന്ന് തന്നെ മലയാളികൾക്ക് സുപിചിതയായി മാറിയ താരമാണ് അന്ന രേഷ്മ രാജൻ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടിയാണ് അന്ന രാജന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിലെ ലിച്ചിയായെത്തി മലയാളത്തിന്റെ പ്രിയതാരമായി അന്ന രാജൻ മാറുക ആയിരുന്നു.

അങ്കമാലി ഡയറീസിന് പിന്നാലെ വെളിപാടിന്റെ പുസ്തകം, മധുര രാജ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ആദ്യ സിനിമയായ അങ്കമാലി ഡയറീസിലെ കഥാപാത്രത്തെ ആളുകൾ ഇപ്പോഴും ഓർത്തിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ മമ്മൂക്ക തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും തുറന്നു പറയുകയാണ് അന്ന രാജൻ ഇപ്പോൾ.

Advertisements

മലയാളത്തിന്റെ താരരാജാവായ മോഹൻലാലിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുന്ന അന്ന രാജന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. ലാലേട്ടൻ ലൊക്കേഷനിലേക്ക് വന്നപ്പോൾ ഒരു ഗന്ധർവൻ വന്ന ഫീലായിരുന്നെന്നാണ് അന്ന പറയുന്നത്.

Also Read
തുടക്കം 100 രൂപ ശമ്പളത്തിൽ, 15 വർഷം എടുത്തു ഇന്ന് കാണുന്ന ഞാനാകാൻ, പഴയ വഴികൾ ആലോചിക്കുമ്പോൾ ഇപ്പോഴും കണ്ണ് അറിയാതെ നിറഞ്ഞുപോകും; ലക്ഷ്മി നക്ഷത്ര

അന്ന രേഷ്മ രാജന്റെ വാക്കുകൾ ഇങ്ങനെ:

വെളിപാടിന്റെ പുസ്തകം ഷൂട്ട് നടക്കുകയാണ്. ഞങ്ങൾ ഷൂട്ട് തുടങ്ങി നാല് ദിവസം കഴിഞ്ഞ ശേഷമാണ് ലാലേട്ടൻ വന്നത്. ലാലേട്ടൻ വരുന്നു വരുന്നു എന്ന് പറഞ്ഞ് ഞങ്ങൾ വെയിറ്റ് ചെയ്തിരിക്കുകയാണ്.
ഞങ്ങൾ ക്ലാസ് റൂമിലിരിക്കുന്ന സീനാണ് എടുക്കുന്നത്. ലാലേട്ടൻ ഇങ്ങനെ ജനലിന്റെ സൈഡിലൂടെ പാസ് ചെയ്തു വരുമ്പോൾ ഫുൾ ഒരു ചന്ദനത്തിന്റെ മണം.

ചന്ദനത്തിന്റെ പെർഫ്യൂം ആണെന്ന് തോന്നുന്നു. ഏതോ ഒരു ഗന്ധർവൻ വരുന്ന ഒരു ഫീലായിരുന്നു.രാവിലെ മുതൽ ഷൂട്ട് തുടങ്ങിയിരുന്നു. ഞങ്ങൾ ക്ഷീണിച്ച് ഇരിക്കുകയാണ്. പക്ഷേ ലാലേട്ടൻ എത്തിയ ശേഷം എല്ലാവർക്കും ഭയങ്കര എനർജിയാണ്. ലാലേട്ടൻ വരുമ്പോൾ ഒരു പോസിറ്റീവ് വൈബാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.

അതുപോലെ തന്നെ ഒരു പോസിറ്റിവിറ്റി ഫീൽ ചെയ്തു. ലാലേട്ടനെ പേടിച്ചിട്ടാണോ അതോ പോസിറ്റീവ് വൈബ് ആണോ എന്നറിയില്ല, അതിന് ശേഷം എടുത്ത സീനുകളൊക്കെ ആദ്യത്ത ടേക്കിൽ തന്നെ ഓക്കെയായി. അല്ലാത്ത സമയത്തൊക്കെ മിനിമം ടേക്ക് മൂന്നാണ്. മാക്സിമം എത്രയാണെന്ന് ഞാൻ പറയുന്നില്ല.

അങ്ങനെയാണ് പോവാറ് ആ ഒരു വൈബ് എനിക്ക് എപ്പോഴും ലാലേട്ടനെ കാണുമ്പോൾ ഫീൽ ചെയ്യാറുണ്ടെന്നും അന്ന രാജൻ പറയുന്നു. അതേ സമയം മമ്മൂട്ടിക്കൊപ്പം മധുരരാജയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

മമ്മൂക്ക നമ്മളെ ഭയങ്കരമായി റെസ്പക്ട് ചെയ്യും. നമ്മളൊന്നും ആരും അല്ല, എന്നാൽ പോലും നമ്മൾ സെറ്റിലേക്ക് കയറി വരുമ്പോൾ അദ്ദേഹം എഴുന്നേൽക്കും. ഇത് എന്നെ കണ്ടിട്ട് ആണോ എന്ന് പോലും തോന്നിയിട്ടുണ്ട്. എന്നിട്ട് ഞാൻ തിരിഞ്ഞുനോക്കും പിറകിൽ ആരെങ്കിലും ഉണ്ടോ എന്ന് ആരും ഉണ്ടാവില്ല.
അത്രയും ഡൗൺ ടു എർത്താണ് അദ്ദേഹം.

Also Read
ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതു പോലെ തനിക്ക് നിരുപാധികമായ സ്‌നേഹവും പിന്തുണയും നൽകിയ ഒരാളാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി: ഭാവന പറയുന്നു

അദ്ദേഹം എഴുന്നേറ്റത് കാണുമ്പോൾ തന്നെ ഞാൻ വേഗം അടുത്തേക്ക് പോയി മമ്മൂക്ക എന്ന് വിളിച്ച് കൈകൂപ്പും. പിന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ എനിക്ക് ഭയങ്കര പേടിയായിരുന്നു. ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. പക്ഷ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ ഭയങ്കര പേടിയും ടെൻഷനുമായിരുന്നു. സീൻ എടുക്കുമ്പോൾ എന്റെ കാല് വിറച്ചോണ്ടിരിക്കുകയാണ്.

ഇത് കണ്ടതോടെ അദ്ദേഹം അടുത്ത് വന്ന് ഇങ്ങനെ ചെയ്താൽ മതിയെന്നൊക്കെ പറഞ്ഞ് നമ്മളെ കൂളാക്കി. അന്ന പറയുന്നു. അഞ്ച് വർഷത്തോളം നീണ്ട നഴ്‌സിങ് പഠനത്തിന് ശേഷമാണ് അന്ന സിനിമയിലേക്ക് എത്തുന്നത്. അങ്കമാലി ഡയറീസിൽ ആദ്യമായി അഭിനയിക്കുമ്പോഴും തന്റെ കരിയർ ഇതായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അന്ന പറയുന്നത്.

അന്ന രാജന്റേതായി റീലീസ് ചെയ്ത ഏറ്റവും പുതിയ സിനിമയാണ് തിരിമാലി. ലോക്ക് ഡൗൺ കാലത്ത് നേപ്പാളിൽ ചിത്രീകരിച്ച സിനിമയായിരുന്നു തിരിമാലി. ചിത്രത്തിൽ നടൻ ബിബിൻ ജോർജിന്റെ ഭാര്യ ആയാണ് അന്ന എത്തുന്നത്.

Advertisement