തുടക്കം 100 രൂപ ശമ്പളത്തിൽ, 15 വർഷം എടുത്തു ഇന്ന് കാണുന്ന ഞാനാകാൻ, പഴയ വഴികൾ ആലോചിക്കുമ്പോൾ ഇപ്പോഴും കണ്ണ് അറിയാതെ നിറഞ്ഞുപോകും; ലക്ഷ്മി നക്ഷത്ര

392

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാർ പഠാറിലൂടെയും സ്റ്റാർ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി.ചിന്നു എന്നാണ് ആരാധകരും പ്രേക്ഷകരും ലക്ഷ്മിയെ വിളിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഘട്ടം ഘട്ടമായിട്ടാണ് ലക്ഷ്മി നക്ഷത്ര ഇന്ന് കാണുന്ന കരിയർ കെട്ടിപടുത്തത്. ചെറുപ്പം മുതൽ അവതാരികയാകാനുള്ള താൽപര്യം ലക്ഷ്മിക്കുണ്ടായിരുന്നു. സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്ന മറ്റ് സിനിമാ സീരിയൽ സെലിബ്രിറ്റികളേക്കാൾ ആരാധകർ ലക്ഷ്മിക്കുണ്ട്.

Advertisements

2021ൽ ആണ് ലക്ഷ്മി യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽമീഡിയകളിലും ലക്ഷ്മി സജീവമാണ്. ഇടയ്ക്കിടെ തന്നെ കാണാൻ ആഗ്രഹിക്കുന്ന ആരാധകരെ കാണാനും അവരോടൊത്ത് സമയം ചില വഴിക്കാനും ലക്ഷ്മി നക്ഷത്ര ശ്രമിക്കാറുണ്ട്. ലക്ഷ്മിയുടെ മുഖം നെഞ്ചിൽ പച്ച കുത്തിയ ആരാധകർ വരെയുണ്ട്.

തന്നെ സ്‌നേഹിക്കുന്നവരെ ആരാധകരായല്ല തന്റെ കുടുംബാംഗങ്ങളായാണ് കാണുന്നത് എന്നാണ് ലക്ഷ്മി നക്ഷത്ര പറയാറുള്ളത്. കഴിഞ്ഞ ദിവസം താരം അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രേക്ഷകരും നിരവധിയായ ആരാധകരും ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ക്യു ആന്റ് എ വീഡിയോയാണ് ലക്ഷ്മി പങ്കുവെച്ചത്.

Also Read
ആദ്യം കളിയാക്കിയത് തൊലി കറുത്തതാണെന്ന് പറഞ്ഞ്, വിളിച്ചത് കറുത്ത സുമി എന്നും, ഇപ്പോൾ നിറം വെച്ചപ്പോൾ ചോദിക്കുന്നത് ഇഞ്ചക്ഷൻ ആണോയെന്ന്; തുറന്നടിച്ച് സുമി റാഷിക്

ആങ്കറിങിലേക്ക് എത്തിയതിനെ കുറിച്ചും ആദ്യത്തെ ശമ്പബളത്തെ കുറിച്ചുമെല്ലാം ലക്ഷ്മി വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ അമ്മയുടെ ഷോളും മറ്റുമൊക്കെ ചുറ്റി മഞ്ജു വാര്യർ പാട്ട് സീനിൽ അഭിനയിക്കും പോലെ ഒക്കെ അഭിനയിക്കാൻ ശ്രമിക്കുമായിരുന്നു. അവതാരികയാകണം എന്ന് തോന്നൽ വന്ന സമയത്താണ് വീടിനടുത്തുള്ള ലോക്കൽ ചാനലിൽ അവസരമുണ്ടെന്ന് പരസ്യം കണ്ടത്.

അങ്ങനെ അവിടെ പോയി സെലക്ഷൻ കിട്ടി. മാസം നാല് ഞായാറാഴ്ച പ്രോഗ്രാമുണ്ട് ഒരു ദിവസത്തിന് 100 രൂപ ശമ്പളം. ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവർക്ക് പാട്ട് വെച്ചുകൊടുക്കുന്നതാണ് പരിപാടി. ആദ്യ മാസം നാല് ഞായറാഴ്ച പൂർത്തിയാക്കിയപ്പോൾ എനിക്ക് ശമ്പളമായി നാനൂറ് രൂപ കിട്ടി. ജോലി ചെയ്ത് നേടിയ നാനൂറ് രൂപ കൈയ്യിൽ കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.

അവിടെ നിന്ന് ടിസിവി ചാനലിലേക്കും പിന്നീട് ജീവനിലേക്കും വീടിവിയിലേക്കും എനിക്ക് പരിപാടികൾ ചെയ്യാൻ പോകാൻ പറ്റി. ലോക്കൽ ചാനലിൽ പരിപാടി ചെയ്യുമ്പോൾ തന്നെ സാറ്റ്‌ലൈറ്റ് ചാനലിൽ പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. പിന്നീട് അതും നടന്നു.

നമ്മൾ നന്നായി പ്രവർത്തിച്ചാൽ നമ്മുടെ ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ ഇവയെല്ലാം പൂർത്തീകരിക്കപ്പെടും എന്ന് എനിക്ക് എന്റെ ജീവിതത്തിൽ നിന്നും മനസിലായതാണ്. അച്ഛൻ 33 വർഷത്തിലധികം പ്രവാസി ആയിരുന്നു. അമ്മയുടെ സംരക്ഷണയിലായിരുന്നു ഞാൻ. അവതാരികയാകണം എന്നൊന്നും പറഞ്ഞാൽ അന്ന് അമ്മ സമ്മതിക്കില്ലായിരുന്നു.

പിന്നെ അമ്മമ്മയാണ് എനിക്ക് എപ്പോഴും പിന്തുണയായി ഉണ്ടായിരുന്നത്. അമ്മമ്മ പുരോഗമന ചിന്താഗതിക്കാരി ആയിരുന്നു. ഞാൻ ചുരിദാറൊന്നും ധരിച്ച് പ്രായം ചെന്ന കുട്ടിയെപ്പോലെ നടക്കുന്നതൊന്നും അമ്മമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. മരിക്കുന്നതിന് മുമ്പു വരെ എന്നോട് എപ്പോഴും പറയുമായിരുന്നു ഒരിക്കലും ഈ പ്രൊഫഷൻ വിട്ടുപോകരുത് എന്ന്.

Also Read
രൺബീറിന് ഒരു പെട്ടി കോണ്ടം നൽകുമെന്ന് ദീപിക, ഷാരൂഖ് ഖാനുമായി അവിഹിത ബന്ധത്തിന് ഇഷ്ടമെന്ന് നടി വിദ്യാ ബാലൻ; താരസുന്ദരികൾ പറയുന്നത് കേട്ടോ

അമ്മമ്മയുടെ പെൻഷൻ കാശൊക്കെ എനിക്ക് പൊട്ടും ചാന്തും വസ്ത്രങ്ങളും വാങ്ങാൻ തരുമായിരുന്നു. എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയും അമ്മമ്മയായിരുന്നു. അവതാരിക എന്ന മേഖലയിൽ അന്നും ഇന്നും എനിക്ക് പ്രചോദനമായിട്ടുള്ളത് രഞ്ജിനി ഹരിദാസാണ്. ചേച്ചിയാണ് അവതാരക എന്നൊരു ജോലിയുണ്ട്. അതിനൊരു മാന്യതയുണ്ട് എന്നൊക്കെ മലയാളികളെ പഠിപ്പിച്ചത്.

ഇപ്പോഴും ആങ്കറിങ് എന്ന് പറഞ്ഞാൽ എല്ലാവരുടേയും മനസിലേക്ക് ഓടി വരുന്നതും രഞ്ജിനി ഹരി ദാസിന്റെ മുഖമാണ്. എനിക്ക് എന്നും ചേച്ചി പ്രചോദനമായിട്ടുണ്ട്. പക്ഷെ ഞാൻ ഇന്നേ വരെ ചേച്ചിയെ മാത്രമല്ല ആരേയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. ഫ്‌ളവേഴ്‌സാണ് ലക്ഷ്മി ഉണ്ണികൃഷ്ണനെ ലക്ഷ്മി നക്ഷത്രയാക്കി മാറ്റിയത്.

Also Read
എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയവൾ ആണ് നീയെന്ന് മഞ്ജിമയോട് കാമുകൻ ഗൗതം കാർത്തിക്, ഗോസിപ്പല്ല ഇരുവരും തമ്മിൽ ശക്തമായ പ്രണയം തന്നെ

പലപ്പോഴും ടിവി കാണുമ്പോൾ ആലോചിക്കുമായിരുന്നു ഫ്‌ലവേഴ്‌സിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന്. മൈലാഞ്ചിയാണ് ഫ്‌ളവേഴ്‌സിൽ എത്തും മുമ്പ് ചെയ്തുകൊണ്ടിരുന്ന പരിപാടി. അങ്ങനെ ആദ്യമായി അവർ എന്നെ ഇങ്ങോട്ട് വിളിച്ച് താൽപര്യമുണ്ടോയെന്ന് ചോദിച്ചു. അന്ന് ഞാൻ ഗൾഫിൽ ഒരു പരിപാടിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.

അച്ഛനും ദോഹയിൽ ഉള്ളതിനാൽ എനിക്കൊപ്പം മറ്റ് കുടുംബാംഗങ്ങളും വരുന്നുണ്ട്. അതിനാൽ മാറ്റി വെക്കാൻ സാധിക്കാത്തതിനാൽ വരുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നീട് രണ്ടാമത് ജോണ്ടിസ് പിടിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ അവർ വീണ്ടും വിളിച്ചു. എനിക്ക് അസുഖമായതിനാൽ അമ്മ അവരോട് പറഞ്ഞു വരാൻ സാധിക്കില്ലെന്ന്.

Also Read
ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതു പോലെ തനിക്ക് നിരുപാധികമായ സ്‌നേഹവും പിന്തുണയും നൽകിയ ഒരാളാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി: ഭാവന പറയുന്നു>

ഓരോ തവണ കൈയ്യിലെത്തിയിട്ട് തട്ടി മാറ്റപ്പെടുമ്പോൾ സങ്കടമായിരുന്നു. പിന്നീടാണ് അവർ എന്നെ ഒന്ന് കൂടി വിളിച്ച് എനിക്ക് വേണ്ടി കാത്തിരുന്ന് എന്നേയും ഫ്‌ളവേഴ്‌സിന്റെ ഭാഗമാക്കി. അന്ന് തുടങ്ങിയ യാത്ര നിങ്ങൾ പ്രേക്ഷകരുടെ പൂർണ പിന്തുണയോടെ മുന്നോട്ട് പോവുകയാണ്. ഇപ്പോഴും പഴയ വഴികൾ ആലോചിക്കുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞ് പോകും.

പതിനഞ്ച് വർഷത്തിലധികം നീണ്ട യാത്ര നടത്തേണ്ടി വന്നു ഇന്ന് കാണുന്ന ലക്ഷ്മി നക്ഷത്രയാകാൻ. ഒരുപാട് സന്തോഷത്തോടെ ചെയ്യുന്ന ജോലിയാണ്. എന്റെ ജീവിതം മാറി മറിഞ്ഞത് ഫ്‌ലവേഴ്‌സിലൂടെയാണ്. ലക്ഷ്മി നക്ഷത്ര പറയുന്നു.

Advertisement