Home Entertainment

എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയവൾ ആണ് നീയെന്ന് മഞ്ജിമയോട് കാമുകൻ ഗൗതം കാർത്തിക്, ഗോസിപ്പല്ല ഇരുവരും തമ്മിൽ ശക്തമായ പ്രണയം തന്നെ

196

ബാലതാരമായി എത്തി മലയാളത്തിലടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം
നായികയായി എത്തിയ താരമാണ് നടി മഞ്ജിമ മോഹൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ യിലേക്ക് എത്തിയ മഞ്ജിമ മോഹൻ നിവിൻ പോളി നായകനായ വിനീത് ശ്രീനിവാസൻ ചിത്രമായ ഒരു വടക്കൻ സെൽഫിയിലൂടെയാണ് നായികയായി അരങ്ങേറിയത്.

വടക്കൻ സെൽഫിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ അന്യഭാഷകളിലേക്കു നടി ചേക്കേറി. അച്ഛം എൻപതും മടമയ്യടാ എന്ന ഗൗതം മേനോൻ ചിത്രത്തിലൂടെ ആയിരുന്നു തമിഴിലേക്ക് മഞ്ജിമ നായികയായി എത്തിയത്. നിവിൻ പോളിയുടെ തന്നെ മിഖായേൽ എന്ന ചിത്രത്തിലും മഞ്ജിമ നായികയായി എത്തിയിരുന്നു. എങ്കിലും മലയാളത്തേക്കാൾ മറ്റു ഭാഷകളിലാണ് താരം തിളങ്ങിയത്.

Advertisements

1997 ൽ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മഞ്ജിമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് മയിൽപ്പീലി കാവ്, പ്രിയം, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ് എന്നിങ്ങനെയുള്ള സിനിമകളൽ അഭിനയിച്ചു.

Also Read
നല്ല ഓവറായിരുന്നു എന്റെ അഭിനയം, ആവശ്യമില്ലാതെ എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാൻ നശിപ്പിച്ചിട്ടുണ്ട്, അതുകൊണ്ട് മക്കളെ എന്റെ സിനിമ കാണിക്കാറില്ല: ജോമോൾ

2001 ൽ അഭിനയത്തിൽ നിന്നും മാറി നിന്ന നടി പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നായികയായിട്ടാണ് തിരിച്ച് വരുന്നത്. നിവിൻ പോളിയുടെ വടക്കൻ സെൽഫിയിൽ നായികയായി തിളങ്ങിയെങ്കിലും പിന്നീട് തമിഴിലും തെലുങ്കിലുമായി സജീവമാവുകയായിരുന്നു.

സംസം, എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങുകയാണ് നടി. അതേ സമയം ഇപ്പോൾ മഞ്ജിമയുടെ പ്രണയകഥയാണ് ആരാധകർക്കിടയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

തമിഴകത്തെ യുവനടൻ ഗൗതം കാർത്തിക്കും മഞ്ജിമയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. പിന്നാലെ താരങ്ങൾ ലിവിംഗ് റിലേഷനിലാണെന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോഴിതാ തമ്മിലുള്ള സൗഹൃദവും പ്രണയവും ശക്തമാണെന്നുള്ള സൂചനകൾ നൽകി കൊണ്ടാണ് ഇരുവരും എത്തിയിരിക്കുന്നത്.

തമിഴ് സിനിമയിൽ സജീവമായതിന് പിന്നാലെയാണ് മഞ്ജിമയും ഗൗതം കാർത്തിക്കും തമ്മിലുള്ള സൗഹൃദം ഉടലെടുക്കുന്നത്. വൈകാതെ പ്രണയത്തിലായ താരങ്ങൾ ഈ വർഷം അവസാനത്തോട് കൂടി വിവാഹിതരായേക്കും എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു.

എന്നാൽ ഔദ്യോഗികമായ യാതൊരു സ്ഥീരികരണവും വന്നിട്ടില്ലെങ്കിലും ശക്തമായ പ്രണയത്തിലാണെന്ന് പറയാതെ പറയുകയാണ് താരങ്ങൾ. ഏറ്റവും പുതിയതായി മഞ്ജിമയുടെ ജന്മദിനത്തിന് കാർത്തിക് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. മഞ്ജിമയുടെ പുതിയ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് കാർത്തിക് എത്തിയത്.

മോമോ എന്ന് മഞ്ജിമയെ വിശേഷിപ്പിച്ച കാർത്തിക് ഒരു റൊമാന്റിക് എഴുത്തും പങ്കുവെച്ചു. എന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളെ പോലെ ശക്തയായ ഒരു വ്യക്തി എനിക്കുള്ളത് കൊണ്ടാണ്.

അതിൽ ഞാൻ നന്ദിയുള്ളവനാണ്. എല്ലായിപ്പോഴും സന്തോഷവതിയും അനുഗ്രഹീതയും ആയിരിക്കുക. എന്നാണ് ഗൗതം കാർത്തിക് കുറിച്ചത്. ജികെ യ്ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് മഞ്ജിമ എത്തിയത്. ഒപ്പം ലവ് ഇമോജിയും നടി നൽകിയിരുന്നു. ഗൗതം കാർത്തിക്കിന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ മഞ്ജിമയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.

Also Read
ആഷിക് ബനായ എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹരമായ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

എന്നാൽ ഇരുവരും പ്രണയം സത്യമാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. എങ്കിലും വിവാഹം ഈ വർഷം തന്നെ ഉണ്ടാവുമെന്നാണ് പ്രചരണങ്ങൾ. ദേവരോട്ടം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഗൗതം കാർത്തികും മഞ്ജിമയും പ്രണയത്തിലാവുന്നത്.

എം മുത്തയ്യ സംവിധാനം ചെയ്ത സിനിമ 2019 ലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ മധു, വെട്രി എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ഇരുവർക്കും സാധിച്ചിരുന്നു.

Advertisement