കുറച്ച് വെള്ളം ഒഴിച്ചു കുടിച്ചൂടെ, ഇങ്ങനെ ഡ്രൈ ആയി കുടിക്കല്ലേ: ശ്രുതി രജനികാന്തിനോട് ആരാധകർ

129

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമാ ആരാധകർക്കും ഏറെ സുപരിചിതയായ താരമാണ് ശ്രുതി രജനികാന്ത്. ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ പ്രിയ താരമായി മാറി ശ്രുതി. വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബാലതാരമായിട്ടാണ് ശ്രുതി സീരിയലിൽ എത്തിയത്. എന്നാൽ ഉപരിപഠനത്തിന് വേണ്ടി ഒരു ഇടവേള എടുത്തിരുന്നു.

Advertisements

പഠനം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രിതി രജനികാന്ത് അഭിനയിക്കാൻ തുടങ്ങിയത്. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ആൺക്കുട്ടി ആയിട്ടായിരുന്നു ശ്രുതി അഭിനയിച്ചത്.

Also Read
അയാൾ മെന്റലി ഓഫ് ആണ്, സന്തോഷ് വർക്കിയുടെ ശല്യ പെടുത്തലിനെ കുറിച്ച് വെളിപ്പെടുത്തി നിത്യാമേനോൻ

പിന്നീട് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രിയിലും അഭിനയിച്ചിരുന്നു.സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് പഠനത്തിനായി ബ്രേക്ക് എടുക്കുന്നത്. വയനാട് പഴശ്ശിരാജ കോളേജിൽ നിന്ന് ഡിഗ്രിയും കോയമ്പത്തൂരിലെ കോളേജിൽ നിന്നും പിജിയും പൂർത്തിയാക്കി.

ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് വീണ്ടും മിനിസ്‌ക്രീനിലേയ്ക്ക് എത്തുന്നത്. മുൻപ് മനോരമ ഓൺ ലൈനിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമാണ് ശ്രുതി. താരം ഏറ്റവും ഒടുവിൽ പങ്കുവെച്ച ഒരു റീൽ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ‘താനനേ താനെ’ എന്ന പാട്ടിനൊപ്പമാണ് ശ്രുതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ ശ്രുതി മ ദ്യ പി ക്കു ന്നതായിട്ടാണ് വീഡിയോയിലുള്ളത്. കുപ്പിയും ഗ്ലാസും കൈയ്യിൽ പിടിച്ചിട്ടുണ്ട്. കുപ്പിയിൽ നിന്ന് നേരിട്ട് ഗ്ലാസിൽ ഒഴിച്ച് കുടിക്കുന്നതായിട്ടാണ് കാണിയ്ക്കുന്നത്. ഇങ്ങനെ ഡ്രൈ ആയി കുടിക്കാമോ, കുറച്ച് വെള്ളം ഒഴിച്ചു കുടിച്ചൂടെ എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.

അതേസമയം ചക്കപ്പഴത്തിൽ നിന്നും താൻ ചെറിയ ബ്രേക്ക് എടുക്കുന്നു എന്ന് നേരത്തെ ശ്രുതി രജനികാന്ത് പറഞ്ഞിരുന്നു. അർജ്ജുൻ, ശ്രീകുമാർ, അശ്വതി തുടങ്ങിയവർക്ക് പിന്നാലെ ശ്രുതിയും പിന്മാറുന്നു എന്ന വാർത്ത പ്രേക്ഷകർക്ക് നിരാശയായിരുന്നു. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ബ്രേക്ക് എടുക്കുന്നത് എന്നാണ് ശ്രുതി പറഞ്ഞത്.

ഞാൻ ശ്രദ്ധിയ്ക്കപ്പെടുന്നതിന് മുൻപ് ശ്രദ്ധിയ്ക്കപ്പെട്ടത് തന്റെ പേരാണ് എന്നാണ് ശ്രുതി രജനികാന്ത് പറയുന്നത്. തമിഴ് സ്റ്റൈൽ മന്നൻ അല്ലെങ്കിലും എന്റെ അച്ഛന്റെ പേരും രജനികാന്ത് ആണ് എന്നും, രജനികാന്തിനോടുള്ള ആരാധന കൊണ്ട് ഇട്ട പേരല്ല അച്ഛന്റേത് എന്നും ശ്രുതി പറഞ്ഞിരുന്നു.

Also Read
എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയവൾ ആണ് നീയെന്ന് മഞ്ജിമയോട് കാമുകൻ ഗൗതം കാർത്തിക്, ഗോസിപ്പല്ല ഇരുവരും തമ്മിൽ ശക്തമായ പ്രണയം തന്നെ

അതേ സമയം സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട് ശ്രുതി. ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോയിലും, ചിലപ്പോൾ പെൺക്കുട്ടികൾ, പത്മ എന്ന സിനിമയിലും ശ്രുതി രജനികാന്ത് അഭിനയിച്ചിട്ടുണ്ട്.

Advertisement