നല്ല ഓവറായിരുന്നു എന്റെ അഭിനയം, ആവശ്യമില്ലാതെ എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാൻ നശിപ്പിച്ചിട്ടുണ്ട്, അതുകൊണ്ട് മക്കളെ എന്റെ സിനിമ കാണിക്കാറില്ല: ജോമോൾ

374

ബാല താരമായി എത്തി പിന്നീട് മലയാളികലുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് ജോമോൾ. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എംടിയും ഹരിഹരനും ചേർന്ന് ഒരുക്കിയ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായിട്ടാണ് മലയാള സിനിമയിലേക്ക് ജോമോൾ അരങ്ങേറിയത്.

തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ജയറാം നായകനായ സ്നേഹത്തിലൂടെയാണ് നായികാ വേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി.

Advertisements

Also Read
നിത്യാ മേനോനെ ഞാൻ കാമമില്ലാതെ സ്‌നേഹിച്ചു, എന്റേത് ആത്മാർത്ഥമായ സ്‌നേഹം ആയിരുന്നു, പക്ഷേ എന്നെ ഒരു സഹോദരനായി പോലും കാണാൻ അവർ തയ്യാറായില്ല: സന്തോഷ് വർക്കി

നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. വിവാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്‌ക്രീനിൽ നിറഞ്ഞ് നിന്നിരുന്നു.

2002ൽ വിവാഹിതയായ ജോമോൾ പിന്നീട് സിനിമയിൽ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുക ആയിരുന്നു. ചന്ദ്രശേഖരൻ പിള്ളയെ വിവാഹം കഴിച്ചതോടെയാണ് ജോമോളിൽ നിന്നും ഗൗരി ചന്ദ്രശേഖർ ആയി ജോമോൾ മാറുന്നത്. പ്രണയ വിവഹാം ആയിരുന്നു ഇവരുടേത്.

യാഹുവിൽ കൂടിയാണ് ചന്ദ്രശേഖറിനെ ജോമോൾ കണ്ടുമുട്ടിയത്. നല്ല സുഹൃത്തുകളായി മാറിയ ശേഷം ആണ് ഇരുവരും പ്രണയത്തിലായത്. അതേ സമയം പ്രണയിക്കുമ്പോൾ മതമൊന്നും ഒരിക്കലും പ്രശ്‌നം ആയിരുന്നില്ലെന്ന് ജോമാൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ജോമോളുടെ വീട്ടിൽ നിന്നും എതിർപ്പുണ്ടായിരുന്നു.

Also Read
മുസ്ലീങ്ങളെ നല്ലവരാക്കി, ക്രിസ്ത്യാനികളെ ദുഷ്ടരും, ഭീഷ്മപർവ്വം ക്രൈസ്തവ വിരുദ്ധം: മമ്മൂട്ടി ചിത്രത്തിന് എതിരെ കെസിബിസി

പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷമാണ് പ്രശ്‌നങ്ങൾ മാറിയതും വീട്ടുകാരോട് യോജിച്ചതും. ആര്യയും ആർജയുമാണ് താരത്തിന്റെ മക്കൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം വീട്ടു വിശേഷങ്ങളും കുക്കിങ് വിശേഷങ്ങളുമെല്ലാം ആരാധകർക്കായി സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും എല്ലാ താരങ്ങളുമായും ജോമോൾ സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്.

നായികയായി അരങ്ങേറിയപ്പോൾ മുതൽ നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ജോമോൾക്ക് അവസരം ലഭിച്ചിരുന്നു. അക്കാലത്ത് ജോമോൾ നായികയായ സിനിമകളെല്ലാം വിജയമായിരുന്നു. പഞ്ചാബി ഹൗസ്, മയിൽപ്പീലിക്കാവ് എന്നിവ അത്തരം ചിത്രങ്ങളിൽ ചിലത് മാത്രം. നിരവധി റിപ്പീറ്റ് വാല്യുവുള്ള സിനികളുടെ ഭാ?ഗമാകാൻ കഴിഞ്ഞതിനാൽ അന്നും ഇന്നും മലയാളി മനസിൽ അടുത്ത വീട്ടിലെ കുട്ടി ഇമേജാണ് ജോമോൾക്കുള്ളത്.

നിറം, പഞ്ചാബി ഹൗസ്, ദീപസ്തംഭം മഹാശ്ചര്യം, തില്ലാന തില്ലാന എന്നിവയെല്ലാം അതിൽ ഉൾപ്പെടും. മലയാളത്തിലെ എക്കാലത്തേയും എവർഗ്രീൻ ഹിറ്റ് ചിത്രം നിറത്തിലെ രണ്ട നായികമാരിൽ ഒരാൾ ജോമോളായിരുന്നു. ജോമോൾ അവതരിപ്പിച്ച വർഷ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരുണ്ട്. ഇപ്പോൾ ജോമോളുടെ പഴയൊരു അഭിമുഖ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിനിമയുടെ ഭാഗമായതിനെ കുറിച്ചും അനുഭവങ്ങളുമാണ് ജോമോൾ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് വിവരിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ പോയതിനാൽ സ്‌കൂൾ ജീവിതവും കോളജ് ജീവിതവും അധികം ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. പ്ലസ് ടുവിൽ സയൻസായിരുന്നതിനാൽ ഷൂട്ടിങും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകാൻ ഏറെ പാടുപെട്ടു.

Also Read
മമ്മൂക്കയുടേയും ദുൽഖറിന്റേയും വാളിൽ ഒരേ സമയം ഈ വീഡിയോ വന്നിട്ടുണ്ടെങ്കിൽ ഒന്ന് ഉറപ്പിച്ചോ മമ്മൂക്ക ഉറങ്ങി പോയിട്ടുണ്ട് ; ശ്രദ്ധ നേടി സല്യൂട്ടിന്റെ പ്രമോഷൻ വീഡിയോ

കോളജിൽ എത്തിയപ്പോൾ പഠിത്തത്തിൽ മുന്നിൽ ആയിരുന്നില്ലെങ്കിലും എല്ലാ കലാപരിപാടികൾക്കും ഞാൻ മുന്നിലുണ്ടായിരുന്നു. അതൊക്കെ അന്ന് വളരെ മനോഹരമായിരുന്നു. അഭിനയിക്കാൻ പോകുന്നതിനാൽ പഠനത്തിൽ അധ്യാപകരും സുഹൃത്തുക്കളും സഹായിച്ചിരുന്നു. ഞാൻ അഭിനയിച്ച സിനിമകൾ ഇപ്പോൾ ഞാൻ കാണാറില്ല.

ആവശ്യമില്ലാതെ ഒരുപാട് എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാൻ നശിപ്പിച്ചിട്ടുണ്ട്. നല്ല ഓവർ ആക്ടിങ്ങായിരുന്നു. അന്നത്തെ എന്റെ വസ്ത്രധാരണവും മേക്കപ്പും എല്ലാം കാണുമ്പോൾ എനിക്ക് എന്തോപോലെ തോന്നും. ഞാനും കാണാറില്ല മക്കളെ കാണിക്കാറുമില്ല.

അവരത് കണ്ടാൽ ചിലപ്പോൾ കരഞ്ഞുകൊണ്ട് ഓടിയേക്കും. ഞാൻ കാണിക്കാത്തതിനാൽ അവർക്ക് എന്റെ സിനിമകളെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലെന്നും ജോമോൾ പറയുന്നു.

Advertisement