വിജയിയും അജിത്തും ഒന്നിച്ച്, ഒപ്പം വെങ്കട്ട് പ്രഭുവും: വൈറലായി കിടു ഐറ്റം

24

ദളപതി വിജയിയും തല അജിത്തും തമിഴ് നാട്ടിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു സൂപ്പർ താരങ്ങളാണ്. സ്റ്റൈൽമന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത് കഴിഞ്ഞാൽ തമിഴ് സിനിമ ഭരിക്കാൻ കെൽപ്പുള്ള രണ്ടു താരങ്ങൾ ഇവർ രണ്ടുപേരുമാണ് എന്നാണ് സിനിമാ ലോകം അഭിപ്രായപ്പെടുന്നത്.

ഇരുവരുടേയും ചിത്രങ്ങൾക്ക് ലഭിക്കുന്ന വരവേൽപ്പും ഇവരുടെ അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങൾ നേടിയ വിജയവുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇവർ ഒരുമിച്ചു ഒരു ചിത്രത്തിൽ വരാനുള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ആരാധകർ.

Advertisements

അങ്ങനെ സംഭവിച്ചാൽ തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ മാത്രമല്ല, തെന്നിന്ത്യൻ സിനിമയിൽ തന്നെ ഈ ടീം അത്ഭുതം സൃഷ്ടിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഇപ്പോഴിതാ തലയും ദളപതിയും ഒരുമിച്ചു നിൽക്കുന്ന ഒരു ചിത്രം പുറത്തു വിട്ടിരിക്കുകയാണ് പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു.

ഡ്രീം കോമ്പിനേഷൻ എന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തനിക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രം പങ്കു വെച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് എടുത്ത ഈ ചിത്രത്തിൽ തല അജിത് മങ്കാത്ത സിനിമയുടെ ലുക്കിലും വിജയ് വേലായുധം സിനിമയുടെ ലുക്കിലുമാണ്.

അജിത് വെങ്കട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് മങ്കാത്ത. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദളപതി വിജയ് അജിത്തിനെ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണ് ഇതെന്ന സൂചനയാണ് ലഭിക്കുന്നത്. വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് അജിത്തും വിജയിയും.

വെങ്കട് പ്രഭു ഇപ്പോൾ തന്റെ പൊളിറ്റിക്കൽ സറ്റയർ ചിത്രം മാനാട് ഒരുക്കുന്നതിന്റെ തിരക്കിലാണ്. അതിന്റെ അവസാന പാദ ഷൂട്ടിംങ് നടക്കുമ്പോഴാണ് കൊറോണ ഭീതി മൂലം രാജ്യം ലോക്ക് ഡൗണാകുന്നതും ഷൂട്ടിംഗ് നിർത്തി വെക്കുന്നതും. ചിമ്പുവും കല്യാണി പ്രിയദർശനുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേ സമയം ലോകേഷ് കനകരാജിന്റൈ മാസ്റ്റർ ആണ് വിജയ് പൂർത്തിയാക്കിയ പടം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഏപ്രിലിൽ റിലീസ് തീരുമാനിച്ചിരുന്ന മാസ്റ്റർ കോവിഡ് 19 ലോക്ഡൗൺ കാരണം അനശ്ചിത കാലത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ്.

അതേ സമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വാലിമൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അജിത്ത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരിക്കയാണ്. നേർക്കൊണ്ട പറവൈ വിജയത്തിന് ശേഷം സംവിധായകൻ എച്ച് വിനോദ്, നിർമ്മാതാവ് ബോണി കപൂർ, അജിത് എന്നിവർ ഒരിക്കൽകൂടി ഒന്നിക്കുകയാണ്. വാലിമൈ ആക്ഷൻ ത്രില്ലർ സിനിമയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയിൽ അജിത് പോലീസ് വേഷത്തിലെത്തുന്നു.

Advertisement