ലൂസിഫറിന്റെ തെലുങ്ക് ഒരുങ്ങുന്നു, ചിത്രമൊരുക്കുന്നത് പ്രഭാസിന്റെ സഹോയുടെ സംവിധായകൻ, സ്റ്റീഫൻ നെടുമ്പുളളിയായി സൂപ്പർതാരം ചിരഞ്ജീവി

22

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ കന്നി സംവിധാന സംരഭമായിരുന്നു ലൂസിഫർ. താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം വൻവിജയമായതോടെ ചിത്രം തെലുങ്കിലേക്ക് അത് റീമേക്ക് ചെയ്യപ്പെടുന്ന വാർത്തകളും സജീവമായിരുന്നു.

മലയാളത്തിൽ 200 കോടി ക്ലബ്ബിലെത്തിയെ ലൂസിഫറിന്റെ അവകാശം വാങ്ങിയിരുന്നത് തെലുങ്കിലെ സൂപ്പർ സ്റ്റാർ ചിരഞ്ജീവി ആയിരുന്നു. ഇതിനൊപ്പം ചിത്രത്തിൽ മോഹൻലാലിന്റെ റോളിൽ ചിരഞ്ജീവി വരുമെന്നായിരുന്നു വാർത്തകൾ പുറത്തു വന്നിരുന്നത്.

Advertisements

ഇപ്പോൾ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രഭാസ് നായകനായെത്തിയ സാഹോയുടെ സംവിധായകനാണ് സുജീത്.

സുജീത് കരാർ ഒപ്പിട്ടു കഴിഞ്ഞെന്നും കൊറോണ വൈറസ് ഭീതിയൊടുങ്ങിയാൽ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. മോഹൻലാൽ അഭിനയിച്ച റോളിൽ ചിരഞ്ജീവി തന്നെ എത്തും. ആരൊക്കെയാണ് മറ്റ് അഭിനേതാക്കളെന്ന വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രാംചരൺ കൊനിഡേല പ്രോഡക്ഷൻസിന്റെ ബാനറിൽ ആയിരിക്കും ലൂസിഫറിന്റെ റീമേക്ക് ചെയ്യുക.

മലയാളത്തിൽ മോഹൻലാലിന്റെ വില്ലനായത് ബോളിവുഡ് സൂപ്പർതാരം വിവേക് ഒബ്‌റോയി ആയിരുന്നു. എന്നാൽ തെലുങ്കിൽ വിവേക് തന്നെ വില്ലനാകുമോ എന്നറിയില്ല. മലയാളത്തിൽ ചിത്രത്തിൽ നായികയായത് മഞ്ജു വാര്യർ ആയിരുന്നുയ യുവതാരം ടോവിനോ തോമസ്, പ്രധാന വേഷത്തിലെത്തിയിരുന്നു.

Advertisement