പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്യണം, എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും; തുറന്ന് പറഞ്ഞ് നമിത പ്രമോദ്

27

മലയാള സിനമയുടെ വെള്ളിത്തിരയിലേക്ക് ട്രാഫിക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നമിത പ്രമോദ്. തുടർന്ന് യുവതാരങ്ങൾക്കൊപ്പം നായികയായും നമിത വെള്ളിത്തിരയിൽ തിളങ്ങുകയും ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ അന്യ ഭാഷ ചിത്രങ്ങളിലും നമിത ഏറെ ശ്രദ്ധിക്കപ്പെട്ടു.

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. തന്റെ വിവാഹ സ്വപ്നങ്ങളെപ്പറ്റി നമിത ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. വിവാഹമെന്ന കാര്യത്തെക്കുറിച്ച് എനിക്കിപ്പോൾ താല്പര്യമില്ല. ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാൻ വേണ്ടി എന്നെ നിർബന്ധിക്കുന്നുമില്ലെന്ന് നമിത വ്യക്തമാക്കി.

Advertisements

ഞാനെപ്പോൾ കേപ്പബിൾ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോൾ കല്യാണം കഴിച്ചാൽ മതി എന്നാണ് അവർ പറയുന്നത്. പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാർട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നതാണ് അവരുടെയും നിലപാട്. 25, 26 വയസ്സൊക്കെ ആകുമ്പോഴേ ഒരു കുടുംബം നോക്കാനുള്ള കഴിവും പക്വതയും ഒക്കെ എനിക്ക് വരൂ എന്ന് തോന്നുന്നു.

ഒരു കുഞ്ഞ് ഒക്കെ ആയി കഴിഞ്ഞാൽ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതിൽ കാര്യമില്ലല്ലോയെന്നും നമിത ചോദിക്കുന്നു എനിക്കാണെങ്കിൽ ഡിവോഴ്‌സ് പോലെയുള്ള കാര്യങ്ങളൊന്നും ലൈഫിൽ വരാൻ പാടില്ല എന്നൊരു ആഗ്രഹമുണ്ട്. നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണമെന്നും നമിത പറയുന്നു.

ഇപ്പൊൾ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം ആലോചിച്ച് മാത്രമേ ചെയ്യൂ. പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എൻഗേജ്‌മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ടാവും. അതെന്റെ വീട്ടുകാർക്കും അറിയാം.

എന്നെ കണ്ടാൽ ഭയങ്കര കൂളായി തോന്നുമെങ്കിലും ടെൻഷന്റെ ഉസ്താദാണ്. ടെൻഷൻ കൂടി കഴിഞ്ഞാൽ എനിക്ക് ഉറങ്ങാൻ കഴിയില്ല. ആരുടെയെങ്കിലുമൊക്കെ ഒരു സപ്പോർട്ട് ആവശ്യം വരും. ഇത്തരം ടെൻഷനൊക്കെ വരുമ്പോൾ സാധാരണ ഫ്രണ്ട്‌സിനെയാകും വിളിക്കാറെന്നും നമിത പറയുന്നു.

ടെൻഷൻ കൂടുതലാണെങ്കിലും എല്ലാ പ്രശ്‌നങ്ങൾക്കും ഒരു സൊല്യൂഷൻ ഉണ്ടെന്ന വിശ്വാസവും ഉണ്ട്. ഇതുവരെയുള്ള എല്ലാ പ്രശ്‌നങ്ങൾക്കും ഞാൻ സൊല്യൂഷൻ കണ്ടെത്തിയിട്ടുമുണ്ടെന്ന് നമിത പറഞ്ഞുനിർത്തി.

Advertisement