കിടിലൻ വെർച്വൽ ഫോട്ടോഷൂട്ടുമായി എസ്തർ അനിൽ, കുറച്ച് ഹോട്ടായിപ്പോയോ എന്ന് ആരാധകർ

110

ബാലതാരമായി സിനിമയിലെത്തി ഇപ്പോൾ നായികയുമായി മാറി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് എസ്തർ അനിൽ. 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയ രംഗത്തേക്ക് എത്തുന്നത്.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ എസ്തറിനെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം 2 ലും ഗംഭീരപ്രകടനമാണ് എസ്തർ നടത്തിയത്.

Advertisements

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഇപ്പോൾ ദൃശ്യം 2 ന്റെ തെലുങ്ക് പതിപ്പിലും താരം വേഷമിടുന്നുണ്ട്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലാണ് താരം നായികയായി എത്തിയത്. ഷെയിൻ നിഗത്തിന്റെ നാികയായ ഈ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി.

ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയവയാണ് എസ്തർ അഭിനയിച്ച പ്രധാന സിനിമകൾ.

അതേ സമയം സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ എസ്തർ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിനും നിരവധി ലൈക്കുകളും കമന്റുകളുമാണ് എസ്തറിന് ലഭിക്കുന്നതും.

എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പിന്തുടരുന്നത്. താരത്തിന്റെ ചില ഹോട്ട് ഫോട്ടോഷൂട്ടുകൾ പലപ്പോഴും സൈബർ വമിർശനങ്ങൾക്ക് വഴിലെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ലോക്ഡൗൺ പ്രമാണിച്ച് വെർച്വൽ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകാണ് എസ്തർ അനിൽ. വീട്ടിലിരുന്ന് പകർത്തിയ ചിത്രങ്ങൾ എസ്തർ തന്നെയാണ് ഇൻസ്റ്റഗാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പൗർണമി മുകേഷ് ആണ് ഫൊട്ടോഗ്രാഫർ. അതേ സമയം ഇതിനോടകം തന്നെ എസ്തറിന്റെ ഈ വെർച്വൽ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

അതേ സമയം ഈ ചിത്രത്തിനും താഴെ കമന്റുകളുമായി ആരാധകർ എത്തിയിട്ടുണ്ട്. അൽപ്ം ഹോട്ട് കൂടിപ്പോയോ എന്നാണ് ചിലരുടെ സംശയം. നേരത്തെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് പറ്റിയ ചില ചെറിയ അബദ്ധങ്ങളെ കുറിച്ച് നടി വിവരിക്കുകയുണ്ടായി. ഷൂട്ട് കഴിഞ്ഞ് തളർന്നിരിക്കുന്നതും സാരി ഉടുത്ത് ഷൂട്ടിനായി നിൽക്കുമ്പോൾ വീഴാൻ പോയ അനുഭവവുമൊക്കെ ചെറിയൊരു വിഡിയോയിലൂടെ നടി പ്രേക്ഷകർക്കായി പങ്കുവച്ചിരന്നു.

Advertisement