അതൊരു മഹാഭാഗ്യമാണ് കുറേ പണം ഉള്ളതുകൊണ്ട് ആ ഭാഗ്യം ലഭിക്കണമെന്നില്ല; വെളിപ്പെടുത്തലുമായി സ്നിഷ ചന്ദ്രൻ

1208

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന നീലക്കുയിൽ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ നടിയാണ് സ്നിഷ ചന്ദ്രൻ. പരമ്പരയിലെ കസ്തൂരിയെന്ന നായികയെ വളരെ പെട്ടെന്നു തന്നെ ആരാധകർ നെഞ്ചേറ്റുക ആയിരുന്നു.

ഇപ്പോൾ മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയായ കാർത്തിക ദീപത്തിലൂടെ വീണ്ടും കൈയ്യടി നേടുകയാണ് സ്നിഷ. അതേ സമയം അഭിനയത്തോടൊപ്പം തന്നെ യാത്രകളേയും ഒരുപാട് സ്നേഹിക്കുന്ന താരമാണ് സ്നിഷ. തന്റെ യാത്രകളെ കുറിച്ചും സ്വപ്നയാത്രയെ കുറിച്ചുമെല്ലാം സ്നിഷ മനസ് തുറക്കുകയാണ്.

Advertisements

Also Read
ബോക്‌സോഫീസ് വിജയങ്ങൾ ഇല്ലെങ്കിൽ സ്വന്തം ആരാധകർക്ക് പോലും അങ്ങേരെ വേണ്ട, മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

തനിക്കേറ്റവും ഇഷ്ടപ്പെട്ട യാത്രയെ കുറിച്ചും കൊവിഡ് പ്രതിസന്ധി മുടക്കിയ യാത്രകളെ കുറിച്ചും സ്വപ്നയാത്രയെ കുറിച്ചുമെല്ലാം സ്നിഷ തുറന്നു സംസാരിക്കുന്നുണ്ട്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്നിഷ മനസ് തുറന്നിരിക്കുന്നത്.

സ്‌നിഷയുടെ വാക്കുകൾ ഇങ്ങനെ:

യാത്ര ചെയ്യുമ്പോഴും പുതിയ കാഴ്ചകൾ ആസ്വദിക്കുമ്പോഴുമുണ്ടാകുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്. നയന മനോഹാരിതയ്ക്കപ്പുറം ശരീരത്തിനും മനസ്സിനും നൽകുന്ന പുത്തനുണർവ് കൂടിയാണ് ഓരോ യാത്രയും. ഇന്ത്യക്കകത്തും പലയിടങ്ങളിലും യാത്ര പോകുവാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. കൂടുതലും ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളായിരുന്നു.

ഭംഗിയും ചരിത്രകഥകളും നിറഞ്ഞ ക്ഷേത്രങ്ങളിലേക്ക് ഉള്ള യാത്രകളും തനിക്ക് പ്രിയപ്പെട്ടതാണ്. തനിക്ക് സോളോ ട്രിപ്പും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടുമൊപ്പവുമുള്ള യാത്രകളെല്ലാം സ്നിഷയ്ക്ക് ഇഷ്ടമാണ്. ഇതെല്ലാം തരുന്നത് വ്യത്യസ്തമായ അനുഭൂതിയാണെന്നും താരം പറയുന്നു.

Also Read
വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്, വേണ്ടെന്നു വെച്ച സിനിമകൾ ഏറെയാണ്, വെളിപ്പെടുത്തലുമായി പ്രിയങ്ക നായർ

കോറോണയുടെ രണ്ടാവരവ് എല്ലാവരെയും പോലെ എനിക്കും പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചെറുയാത്രകൾ ഞാനും സുഹൃത്തുക്കളുമൊക്കെ പ്ലാൻ ചെയ്തിരുന്നു. അതെല്ലാം ഇപ്പോൾ ഒഴിവാക്കേണ്ടി വന്നു. ഇപ്പോൾ എവിടെയും പോകാനാവാതെ വീടിനുള്ളിലാണ്. ഗവൺമെന്റും ആരോഗ്യമന്ത്രാലയവും എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും താരം പറയുന്നു.

അതേ സമയം താനൊരു ശിവ ഭക്തയാണെന്നും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും കൈലാസം കാണുക എന്നതാണെന്നും സ്നിഷ പറഞ്ഞു. എന്നാൽ അതൊരു മഹാഭാഗ്യമാണെന്നും ധനമുണ്ടായത് കൊണ്ടോ അധികാരമുണ്ടായത് കൊണ്ടോ ആ ഭാഗ്യം ലഭിക്കണമെന്നില്ലെന്നും സ്നിഷ പറയുന്നു.

യോഗമുള്ളവർക്ക്് അതാതു സമയത്ത് അതിനുള്ള അവസരം ലഭിക്കുമെന്നും ആ യാത്രയ്ക്കായി താൻ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം യാത്ര പോകാൻ സാധിക്കാത്തതു കൊണ്ട് വിഷമം ഉണ്ടെങ്കിലും ഓരോത്തരുടെയും ജീവൻ സുരക്ഷിതമായലല്ലേ യാത്ര പോകാൻ സാധിക്കുകയുള്ളൂ എന്നും നടി ചോദിക്കുന്നു.

Advertisement