ഏഴാം മാസത്തിലെ സീമന്ത ചടങ്ങ് ആഘോമാക്കി മൃദുലയു യുവയും, കൈക്കുമ്പിളിൽ എണ്ണയുമായി പ്രസവത്തിന് ഒരുങ്ങി മൃദുല വിജയ്, കുഞ്ഞൂട്ടനെ പിരിയുന്ന വിഷമത്തിൽ യുവ, വീഡിയോ വൈറൽ

311

സീരിയൽ ാരാധകരായ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പബതികളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ പുതിയ ഒരാൾ കൂടി കുടുംബത്തിന്റെ ഭാഗമാകാൻ പോകുന്ന സന്തോഷത്തിലാണ് ഇരുവരും.

ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും. ഒട്ടുമിക്ക സീരിയൽ താരങ്ങളുടെയും വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അതുകൊണ്ടു തന്നെ മൃദുലയും യുവയും യുട്യൂബ് വഴി വ്‌ലോഗായും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോൾ മൃദുല ഏഴാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. മൃദുലയുടെ കുടുംബാംഗങ്ങൾ അടക്കം പങ്കെടുത്തുള്ള സീമന്തം ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ഇരുവരും ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. തിരുവന്തപുരത്തെ യുവയുടെ വാടക വീട്ടിൽ വെച്ചായിരുന്നു സീമന്തം ചടങ്ങ് നടത്തിയത്.

വിവാഹത്തിന് യുവയുടെ വീട്ടുകാർ സമ്മാനിച്ച സാരിയണിഞ്ഞ് ആയിരുന്നു മൃദുല സീമന്ത ചടങ്ങിനെത്തിയത്. യുവയുടെ മൂത്ത ചേച്ചിയുടെ പിറന്നാൾ കൂടിയായിരുന്നു. അതിനാൽ തന്നെ ചടങ്ങിന് പൊലിമ കൂടി. സർവാഭരണ വിഭൂഷിതയായാണ് ചടങ്ങിനായി മൃദുല എത്തിയത്.

Also Read
അന്ന് ആ സംവിധായകൻ അപമാനിച്ചു; തൊട്ടുപിന്നാലെ അയാളുടെ സീരിയലിനെ കടത്തിവെട്ടുന്ന സീരിയലിൽ താരമായി; ദൈവം മുകളിലുണ്ടെന്ന് പ്രേക്ഷകരുടെ വേണുവേട്ടൻ

മൃദുവാ വേ്‌ളാഗ്‌സ് എന്ന ഇരുവരുടെയും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചരിക്കുന്ന വീഡിയോയാണ് ആരാധകർ എറ്റെടുത്തിരിക്കുന്നത്. എന്റെ കുഞ്ഞൂട്ടനെ അവർ കൊണ്ടുപോയി എന്ന അടിക്കുറിപ്പോടെയാണ് യുവ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഗർഭിണിയായിരിക്കുന്ന മൃദുലയുടെ ഏഴാംമാസത്തെ ചടങ്ങിനു പിന്നാലെയാണ് മൃദുലയെ വീട്ടുകാർ സ്വന്തം വിട്ടിലേയ്ക്ക് കൊണ്ടുപോയത്.

ചടങ്ങുകളെല്ലാം തന്നെ വീഡിയോയിൽ കണാൻ സാധിക്കും. മൃദുല പോകാൻ തയ്യാറാകുന്നതും. വീട്ടിൽ നിന്ന് ധാരാളം പലഹാരങ്ങൾ കൊണ്ടുവന്നതുമെല്ലാം വീഡിയോയിലുണ്ട്. പ്രസവത്തിന് ഇറങ്ങുന്ന യുവതികൾ തിരിഞ്ഞ് നോക്കാൻ പാടില്ലന്നുണ്ടന്നും അത് വളരെ സങ്കടമുള്ള കാര്യമാണന്നും യുവ പറയുമ്പോൾ അതിനെ സപ്പോർട്ടു ചെയ്യ്ത് മൃദുല ഒപ്പം നിൽക്കുന്നുണ്ട്. തിരിഞ്ഞു നോക്കാൻ പാടില്ലത്തതിനാൽ വീഡിയോക്കോൾ ചെയ്യ്തു നേരെ നടന്നുപോകാൻ.

യുവ മൃദുലയ്ക്ക് ഉപദേശം കൊടുക്കുന്നുണ്ട്. അതാകുമ്പോൾ തിരിഞ്ഞു നോക്കുകയും വേണ്ടല്ലോ എന്ന് യുവ പറയുമ്പോൾ ചിരിച്ചു കൊണ്ട് മൃദുല മറുപടി പറയുന്നുമുണ്ട്. പോകാൻ ഇറങ്ങുന്ന മൃദുല കാറിൽ കയറുന്നതും ബാൽക്കണിയിൽ നിന്ന് യുവ റ്റാറ്റാ കൊടുക്കുന്നതും വീഡിയോയിൽ കണാം. എന്തായാലും താരദമ്പതികൾക്ക് നല്ല ആരോ?ഗ്യത്തോടെയുള്ള കുഞ്ഞ് പിറക്കട്ടെയെന്നാണ് ആരാധകരുടെ കമന്റ്.

അതേ സമയം താരദമ്പതികൾക്ക് ആശംസകളുമായെ നിരവധി പേരാണ് എത്തിയിരിക്കുന്നത്. കുഞ്ഞാവയ്ക്കും മൃദുലയ്ക്കും യുവയ്ക്കും ആശംസകൾ എന്നാണ് ഏറെയും ആരാധകർ കുറിച്ചിരിക്കുന്നത്. കുഞ്ഞുവാവയെ കാണാൻ കാത്തിരിക്കുന്നുവെന്നും കമന്റുകളുണ്ടായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു.

യുവ മൃദുല ജോഡിയുടെ വിശേഷങ്ങൾ എപ്പോഴും യുട്യൂബിൽ ട്രെന്റിങാകാറുണ്ട്. അതേസമയം ഇനി കുറച്ച് നാൾ മൃദുലയെ പിരിഞ്ഞ് കഴിയേണ്ടി വരുമെന്ന സങ്കടത്തിലാണ് യുവ. അടുത്തിടെ മൃദുല ഒരു വീട് സ്വന്തമാക്കിയതിന്റെ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ വൈറലായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ വിഴവൂർ എന്ന സ്ഥലത്താണ് മൃദുലയുടെ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ചര സെന്റ് സ്ഥലത്ത് ആണ് വീടിരിക്കുന്നത്. ജൂൺ ഒന്നിനായിരുന്നു വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. സീരിയലുകളിലൂടെ ലഭിച്ച വരുമാനമാണ് വീടിന്റെ നിർമാണത്തിനായി മുഴുവൻ വിനിയോഗിച്ചതെന്നും തന്റെ വരുമാനം കൊണ്ട് മാത്രം നിർമിച്ച വീടാണ് ഇതെന്നും മൃദുല പറഞ്ഞിരുന്നു.

Also Read
‘ഒരുപാട് ആഘോഷിച്ച വിഷയമാണ് അത്, ഇനി ആ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല’; തുറന്നടിച്ച് അമൃത, കൈയ്യടിച്ച് പ്രേക്ഷകർ

വാടക വീടുകളിലെ താമസ്തതിന് മോചനമായതിന്റെ സന്തോഷവും മൃദുലയ്ക്കുണ്ട്. ഓർമവെച്ച കാലം തൊട്ടേ വാടകവീട്ടിലാണ് താമസം. ജനിച്ചുവീണതും വാടകവീട്ടിലാണ്. അതിനാൽ, ചെറിയ കുട്ടിയായിരിക്കുമ്‌ബോഴേ സ്വന്തമായൊരു വീട് വേണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു.

ഞാൻ ജനിച്ചതിന് ശേഷം ഏകദേശം 13 വീടുകളിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അപ്പോൾ അച്ഛനും അമ്മയും താമസിച്ച വാടകവീടുകളുടെ എണ്ണം അതിലും ഉയരും. പുതിയ വീട്ടിലേക്ക് മാറിയതിൽ പറഞ്ഞ് അറിയിക്കാൻ ആവാത്ത സന്തോഷമുണ്ട്. അച്ഛൻ വിജയ് കുമാർ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

അവിടെ നിന്നുള്ള വരുമാനം ഒരു വീട് കെട്ടിപ്പടുക്കാൻ തികയുമായിരുന്നില്ല. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കണം, വീട്ടിലെ ചെലവ്, ഒപ്പം ഞങ്ങളുടെ പഠനം. ഇതിനെല്ലാമായിരുന്നു അച്ഛൻ വരുമാനം ഉപയോഗിച്ചിരുന്നത്. ഞാൻ സീരിയലിൽ വന്നതോടെയാണ് സ്വന്തമായൊരു വീടെന്ന സ്വപ്നം കുറച്ചുകൂടി ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങിയത്.

ഇത് അഭിനയത്തിലൂടെ എനിക്ക് ലഭിച്ച വരുമാനം കൊണ്ട് മാത്രം പണിതുയർത്തിയ വീടാണ്. ഏകദേശം ആറു മാസങ്ങൾ കൊണ്ട് വീട് പണി പൂർത്തിയാക്കണം എന്നാണ് കരുതിയിരുന്നത്. എന്നാൽ കരാറുകാരന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. അതിനാൽ രണ്ടുവർഷത്തിന് അടുത്തായി വീടുപണി പൂർത്തിയാകാൻ എന്നും മൃദുല പറയുന്നു.

Advertisement