‘ഒരുപാട് ആഘോഷിച്ച വിഷയമാണ് അത്, ഇനി ആ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല’; തുറന്നടിച്ച് അമൃത, കൈയ്യടിച്ച് പ്രേക്ഷകർ

886

നടൻ ബാലയുമായുള്ള പ്രണയവിവാഹം തകർന്നതിന് ശേഷം വർഷങ്ങൾക്കിപ്പുറമാണ് ഗായിക അമൃത സുരേഷ് മറ്റൊരു ബന്ധത്തിലാണെന്ന് വെളിപ്പെടുത്തുന്നത്. അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയം ഈയടുത്താണ് ആരംഭിച്ചതെന്ന് ഇരുവരുടേയും സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമായിരുന്നു.

മകൾ അവന്തികയ്ക്ക് ഒപ്പമാണ് ജീവിതമെന്നും ഇനി മറ്റൊരു പ്രണയമില്ലെന്നുമൊക്കെ ബാലയുടെ രണ്ടാം വിവാഹ സമയത്ത് അമൃത പ്രതികരിച്ചത് വൈറലായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ജീവിതപങ്കാളിയെ അമൃത കണ്ടെത്തുകയായിരുന്നു. ഇരുവരുടേയും പ്രണയം തുളുമ്പുന്ന പോസ്റ്റുകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചത്. പലരും പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോഴും കൂടുതൽ ശക്തമായി തന്റെ നിലപാടിൽ ഉറച്ച് കൂടുതൽ ചിത്രങ്ങൾ പുറത്തുവിടുകയാണ് അമൃത ചെയ്യുന്നത്.

Advertisements

മുമ്പ് പ്രണയവിവാഹം പരാജയപ്പെട്ടതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങളോടും അമൃത ബോൾഡായി തന്നെ പ്രതികരിച്ചിരുന്നു. സംഗീത റിയാലിറ്റി ഷോയിൽ നിന്നും വളർന്ന പ്രണയം വൈകാതെ തന്നെ അമൃത സുരേഷ്-ബാല വിവാഹത്തിൽ കലാശിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് പിറന്ന് അധികനാൾ കഴിയും മുമ്പ് തന്നെ ഇരുവരും വേർപിരിച്ചിലിലെത്തി.

ALSO READ- നിമിഷയോടൊപ്പം എയർപോർട്ടിലേക്ക് ജാസ്മിൻ, ബിഗ്‌ബോസ് വീട്ടിലേക്ക് തിരിച്ചുവരാൻ ആണോയെന്ന് ആരാധകർ; ആകാംക്ഷ

അന്ന് വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം പൊതുവേദിയിൽ അമൃത സജീവമായത് ചില ഇന്റർവ്യൂകളിലൂടെയായിരുന്നു. അന്ന് അമൃത നൽകിയ ചില അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽമീഡിയയിൽ നിറയുകയാണ്.

മൃദുവായി പ്രതികരിച്ചിരുന്ന അമൃതയിൽ നിന്നും ഈ വീഡിയോയിലേക്ക് എത്തുമ്പോൾ വളരെ ശക്തയായ സ്ത്രീയായി മാറിയ അമൃതയെയാണ് കാണാനാവുക. വിവാഹ മോചനത്തിന് ശേഷം അമൃത വളരെ അധികം ബോൾഡ് ആയി എന്ന് അന്നത്തെ വീഡിയോകൾ വീണ്ടും കാണുമ്പോൾ ആരാധകർ പറയുന്നു.

ജെബി ജംഗ്ഷനിൽ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖവും ഇത്തരത്തിൽ അമൃതയിലെ നിലപാടുള്ള സ്ത്രീയെ ഉയർത്തിക്കാണിക്കുന്നതാണ്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ ഷോയിലെത്തിയ അമൃത അനാവശ്യ ചോദ്യങ്ങളോട് പക്വമായാണ് പ്രതികരിക്കുന്നത്.

ALSO READ- ഇതെനിക്ക് വരദാനം; നയൻതാരയെ അണിയിച്ചൊരുക്കാൻ ഭാഗ്യം ലഭിച്ചു; സന്തോഷം പങ്കിട്ട് മേയ്ക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്

കരിയറിൽ എന്തെങ്കിലും നേടുന്നതിന് മുൻപേ അമൃതയെ കല്യാണം കഴിപ്പിക്കേണ്ടായിരുന്നു എന്ന് അമൃതയുടെ അച്ഛൻ പറഞ്ഞതിനോട് വിവാഹം ഒരു അബദ്ധമായോ എന്നായിരുന്നു ബ്രിട്ടാസിന്റെ മറുചോദ്യം. എന്നാൽ, അച്ഛൻ ഉദ്ദേശിച്ചത് അങ്ങനെയല്ല, ആരെ കല്യാണം കഴിക്കുകയാണ് എന്നുണ്ടെങ്കിലും അതിനുള്ള സമയം അതായിരുന്നില്ല, കരിയറിൽ കുറച്ച് കൂടെ നല്ല അവസരങ്ങൾ ലഭിച്ചതിന് ശേഷം മതിയായിരുന്നു എന്നാണ് അച്ഛൻ അർത്ഥമാക്കിയതെന്ന് അമൃത വിശദീകരിച്ചിരുന്നു.

എന്നാൽ ജോൺ ബ്രിട്ടാസ് വീണ്ടും കുത്തി കുത്തി ചോദിക്കാൻ ആരംഭിച്ചതോടെ വായടപ്പിക്കുന്ന മറുപടിയാണ് അമൃത നൽകിയത്. വിവാഹ മോചനത്തെ കുറിച്ച് വീണട്ും ചോദിച്ചതോടെ ‘സോഷ്യൽ മീഡിയ ഒരുപാട് ആഘോഷിച്ച വിഷയമാണ് അത്, ഇനി ആ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. നമുക്ക് ഇത് ഇവിടെ നിർത്താം’- എന്നായിരുന്നു അമൃതയുടെ ശക്തമായ മറുപടി.

Advertisement