നിമിഷയോടൊപ്പം എയർപോർട്ടിലേക്ക് ജാസ്മിൻ, ബിഗ്‌ബോസ് വീട്ടിലേക്ക് തിരിച്ചുവരാൻ ആണോയെന്ന് ആരാധകർ; ആകാംക്ഷ

355

ബിഗ് ബോസ് വീട്ടിൽ വലിയ ഞെട്ടൽ ഉണ്ടാക്കിക്കൊണ്ടാണ് ജാസ്മിനും ഡോ. റോബിനും പുറത്ത് പോയത്. റോബിന് വേണ്ടി വലിയ കാത്തിരിപ്പിലും പ്രതീക്ഷയിലുമായിരുന്നു ആരാധകർ. എല്ലാം ഇതോടെ അവസാനിച്ചിരിയ്ക്കുകയാണ് റോബിൻ പുറത്തുപോകാൻ കാരണമായത് ജാസ്മിൻ ആണെന്ന് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സംസാരമുണ്ട്. ജാസ്മിൻ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോൾ ആരാധകരൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അതിനുകാരണമായത് ജാസ്മിന്റെ സെക്ഷ്വ ൽ ഓറി യന്റേഷൻ ആയിരുന്നു.

എങ്കിലും, സമൂഹം ഒരുകാലത്ത് മോശം എന്ന് കരുതിയിരുന്ന പല കാര്യങ്ങളെയും ഇന്ന് നാം അങ്ങനെയല്ല കാണുന്നത്. ആളുകൾ തമ്മിലുള്ള ഇടുങ്ങിയ ചിന്താഗതികൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ബിഗ് ബോസ് സീസൺ ഫോറിലും അത്തരം ഒരു മാറ്റം കൊണ്ടുവരാൻ സാധിച്ചത് ഷോയുടെ സംഘാടകരുടെ കഴിവ് തന്നെയാണ്. റിയാസും ജാസ്മിനുമെല്ലാം ഉൾക്കൊള്ളുന്നതാണ് സമൂഹമെന്ന് ബിഗ്‌ബോസ് വീട് ചൂണ്ടിക്കാണിക്കുന്നു.

Advertisements

സമൂഹത്തിന്റെ കണ്ണിൽ പണ്ട് വലിയ കുറ്റമായും പാപമായും കണക്കാക്കപ്പെട്ടിരുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാണ് സ്വവർഗ്ഗ അനുരാഗം. സ്വവർഗ്ഗ അനുരാഗികളെ പലയിടത്തും ഒറ്റപെടുത്തിയിരുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത്. താൻ ലെസ്ബിയനാണെന്ന ജാസ്മിന്റെ വെളിപ്പെടുത്തൽ അവർക്ക് വലിയ തരത്തിലുള്ള അവമതിപ്പാണ് ഒരുസമയത്ത് സാധാരണക്കാർക്കിടയിൽ ഉണ്ടാക്കിയത്. ഷോർട്ട്സ് ധരിച്ച്, സിഗററ്റ് വലിക്കുന്ന ജാസ്മിനെ എന്നാൽ പതിയെ ബിഗ്‌ബോസ് വീടും ആരാധകരും ഇഷ്ടപ്പെട്ട് വരികയായിരുന്നു. സത്യസന്ധതയോടെ മത്സരിച്ച് തുടങ്ങിയതോടെ ജാസ്മിന് ആരാധക പ്രശംസ വർധിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ ശക്തയായ മത്സരാർഥിയായി മാറുകയും ചെയ്തു.

ALSO READ- ഇതെനിക്ക് വരദാനം; നയൻതാരയെ അണിയിച്ചൊരുക്കാൻ ഭാഗ്യം ലഭിച്ചു; സന്തോഷം പങ്കിട്ട് മേയ്ക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്

ഗ്രാൻഡ് ഫിനാലെയ്ക്ക് ഒരു മാസം ബാക്കി നിൽക്കവേ ജാസ്മിനും ശക്തനായ മറ്റൊരു മത്സരാർത്ഥിയായ റോബിനും പുറത്തായി. ഇതോടെ ബിഗ്‌ബോസ് ആരാധകർക്ക് തന്നെ ഞെട്ടലായി. ഇനിയെന്തിനാഅ ഈ ഷോ കആണുന്നത് എന്നുവരെ ചിന്തിച്ചവരുണ്ട്.

റോബിനും ജാസ്മിനും ബിഗ്‌ബോസ് വീട്ടിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് പലരുടേയും വിശ്വാസം. ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയവരുടെ ഫോട്ടോകളിൽ നിന്നും സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും അത്തരത്തിൽ ഊഹങ്ങൾ പ്രചരിക്കുന്നുമുണ്ട്.

തന്റെ ജീവിത പങ്കാളിയായ മോണിക്കയെ കാണണമെന്ന് ഉൾപ്പടെ ആവശ്യപ്പെട്ട് പുറത്തിറങ്ങിയ ജാസ്മിനെ പിന്നെ കണ്ടത് നിമിഷയോടൊപ്പമായിരുന്നു. ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തെത്തിയ ഉടനെ നിമിഷയാണ് എയർപോർട്ടിൽ നിന്നും ജാസ്മിനെ കൂട്ടിയത്. ഇരുവരും ഒരുമിച്ച്് കൂടുതൽ സമയവും ചിലവഴിക്കുകയും മൂന്നാറിലേക്ക് ട്രിപ്പ് പോവുകയും ചെയ്തതൊക്കെ സോഷ്യൽമീഡിയ വഴി ആരാധകരും കണ്ടിരുന്നു. പിന്നീട് പുറത്തിറങ്ങിയ മറ്റ് മത്സരാർഥികളുമായി ഗെറ്റ് ടുഗദർ നടത്തുകയും ചെയ്തതോടെ പലരും ജാസ്മിൻ തിരിച്ച് ബിഗ്‌ബോസിലേക്ക് വരണമെന്ന ആവശ്യവുമായി രംഗത്തെത്തി.

എന്നാൽ ഇപ്പോഴിതാ ജാസ്മിൻ ഒടുവിൽ തന്റെ പ്രണയിനി മോണിക്കയുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള കൂടുതൽ ഫോട്ടോസും വീഡിയോസുമൊക്കെയാണ് പുറത്ത് വന്നിരിക്കുന്നത്.

ALSO READ- അവിടെയുള്ളവരെല്ലാം ഇത് കാണുന്നുണ്ടായിരുന്നു, അവർ ചെയ്തതിങ്ങനെ, ദുബായ് ഹണിമൂണിനിടെ സംഭവിച്ചത് വെളിപ്പെടുത്തി പൂർണിമ

കഴിഞ്ഞ ദിവസം നവീൻ അറയ്ക്കലിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയും ജാസ്മിനും നിമിഷയും പുറത്തുവിട്ടിരുന്നു. ഈ പോസ്റ്റുകൾക്ക് പിന്നാലെയാണ് മോണിക്കയുമായി കണ്ടുമുട്ടിയ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്. ആദ്യം പെറ്റ് ഡോഗ് സിയാലോയുടെ കൂടെയുള്ള വീഡിയാണ് പോസ്റ്റ് ചെയ്തിരുന്നത്. പിന്നീട് മോണിക്കയുടെ കൂടെ ഡിന്നർ കഴിക്കാൻ പോയ ചിത്രങ്ങളും ജാസ്മിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോണിക്കയുടെ ചിത്രത്തിൽ ലവ് ചിഹ്നമൊക്കെ കൊടുത്താണ് പോസ്റ്റ്. ഇതിനിടെ, അതേ സമയം മോണിക്കയുടെ അടുത്തേക്ക് പോവാൻ ജാസ്മിനെ എയർപോർട്ടിൽ ആക്കിയത് നിമിഷയാണ്. ഇതോടെ ജാസ്മിൻ വീണ്ടും ബിഗ് ബോസിലേക്ക് വരുന്നതായാണ് സകലരും കരുതിയത്. എന്നാൽ സത്യം അതല്ലെന്നും മോണിക്കയെ തേടിയാണ് ആ യാത്രയെന്നും ബിഗ്‌ബോസ് പ്രേക്ഷകർ തിരിച്ചറിഞ്ഞിരിക്കുകയാണ്.

Advertisement