എന്റെ ഭർത്താവിനെ നയൻതാര തട്ടിയെടുത്തതാണ്, ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയതാണ്, നടപടി വേണം, നടിയ്ക്കെതിരെയുള്ള റംലത്തിന്റെ ആരോപണം വൈറൽ

72208

ഇക്കഴിഞ്ഞ ജൂൺ 9ന് ആണ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള ലേഡി സൂപ്പർതാരം നയൻതാരയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം നയൻതാരയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ചർച്ചകളിലാണ് പലരും. വളരെ സാധാരണക്കാരിയായ മലയാളി പെൺകുട്ടിയിൽ നിന്നും തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പർ താരങ്ങളുടെ എക്‌സ്പൻസീവ് നായിക എന്ന നിലയിലേക്ക് നയൻതാര വളർന്നത് അതിവേഗമായിരുന്നു.

വ്യക്തി ജീവിതത്തിലെ നയൻതാരയുടെ നേട്ടങ്ങളെ പറ്റിയും വീഴ്ചകളെ പറ്റിയുമൊക്കെ നിരവധി പേരാണ് ചർച്ചകൾ ചെയ്യുന്നത്. മുൻപ് നയൻതാര നടനും നർത്തകനും സംവിധായകനുമായ പ്രഭുദേവയുമായി ഇഷ്ടത്തിലായിരുന്നു. വിഘ്‌നേഷ് ശിവനെ പരിചയപ്പെടുന്നതിനു മുൻപുള്ള കാലമായിരുന്നു ഈ ഇഷ്ടം. ഇവ രണ്ടു പേരും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ വരെ തീരുമാനിച്ചതുമാണ്.

Advertisements

എന്നാൽ നയൻതാരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്ന പ്രണയം അധികകാലം മുന്നോട്ട് പോവാതെ തകരുക ആയിരുന്നു. ഈ ബന്ധത്തെ കുറിച്ചുള്ള വാർത്തകൾ കാട്ടുതീ പോലെ പടർന്നപ്പോൾ പ്രഭുദേവയുടെ ആദ്യഭാര്യ വിമർശനങ്ങളുമായി മാധ്യമങ്ങളുടെ മുന്നിലെത്തുകയുമുണ്ടായി. ഇപ്പോഴിതാ നയൻതാര വിഘ്‌നേഷുമായി വിവാഹം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ റംലത്തിന്റെ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.

Also Read
ചന്ദ്രാ ലക്ഷമൺ ഗർഭിണി, സന്തോഷ വാർത്ത അറിയിച്ച് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും ഞങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുന്നുവെന്ന് താരങ്ങൾ, ആശംസയുമായി ആരാധകർ

തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ട് വന്നുവെന്ന് ഉൾകൊള്ളാൻ അവർക്ക് സാധിച്ചിരുന്നില്ല. റംലത്ത് അന്ന് പറഞ്ഞ വാക്കുകളിലേക്ക് വീണ്ടും. ഭർത്താവിനെ പിന്തുണച്ചും നയൻതാരയെ കുറ്റം പറഞ്ഞുമാണ് റംലത്ത് രംഗത്ത് വന്നത്. അന്യന്റെ ഭർത്താവിനെ തട്ടിയെടുത്ത് കൊണ്ട് പോയ നയൻതാരയെ ശിക്ഷിക്കണം എന്നും താരപത്‌നി റംലത്ത് ആവശ്യപ്പെട്ടിരുന്നു.

തന്റെ ഭർത്താവ് ഒരിക്കലും നയൻതാരയെ പ്രണയിച്ചതല്ല എന്നും ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയത് ആണെന്നുമാണ് റംലത്ത് ആരോപിച്ചത്. സ്നേഹവും സംരക്ഷണവും ഉള്ള നല്ലൊരു ഭർത്താവ് ആയിരുന്നു പ്രഭുദേവ എന്നും പതിനഞ്ച് വർഷവും അങ്ങനെ ആയിരുന്നു എന്നും റംലത്ത് പറഞ്ഞിരുന്നു. ഞങ്ങൾക്ക് വേണ്ടി പ്രഭുദേവ ഒരു വീടും വാങ്ങി തന്നിരുന്നു. പക്ഷേ കാര്യങ്ങളൊക്കെ മാറിയത് നയൻതാരയുടെ വരവോടെയാണ്.

അദ്ദേത്തിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ മാറ്റം വന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വഭാവവും മാറിയെന്നും റംലത്ത് പറഞ്ഞിരുന്നു. തന്റെ ഭർത്താവിനെ മോഷ്ടിച്ചെടുത്ത നയൻതാരയെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും കോടതി ഉചിതമായ ശിക്ഷ നൽകണമെന്നും താരപത്നി ആവശ്യപ്പെട്ടിരുന്നു. നയൻതാരയെ എവിടെ കണ്ടാലും അവിടെ വെച്ച് ഞാൻ തല്ലുമെന്നും അവളൊരു മോശം സ്ത്രീയ്ക്ക് ഉദ്ദാഹരണമാണെന്നുമൊക്കെ റംലത്ത് പറഞ്ഞിരുന്നു.

1995 ലാണ് പ്രഭുദേവയും റംലത്തും തമ്മിൽ വിവാഹിതരാവുന്നത് . മുസ്ലിം കുടുംബത്തിൽ ജനിച്ച റംലത്ത് വിവാഹത്തോട് അനുബന്ധിച്ച് ലത എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. നയൻതാരയും പ്രഭുദേവയും പരസ്പരം അകന്നതിനു ശേഷമാണ് നയൻസ് വിക്കിയുമായി ഇഷ്ടത്തിലായത്. അതേ സമയം തെന്നിന്ത്യ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഢംബര വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്‌നേഷിന്റെയും.ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്.

Also Read
അച്ഛന്റെ കരുത്ത് അമ്മയാണ്, ഒന്നിലും ഒരു പരിധിവരെ നിയന്ത്രിക്കാറില്ല, ആ തീരുമാനങ്ങൾക്കൊപ്പം നിൽക്കാറാണ് പതിവ്, വൈറലായി ഗോകുൽ സുരേഷിന്റെ വാക്കുകൾ

Advertisement