അച്ഛന്റെ കരുത്ത് അമ്മയാണ്, ഒന്നിലും ഒരു പരിധിവരെ നിയന്ത്രിക്കാറില്ല, ആ തീരുമാനങ്ങൾക്കൊപ്പം നിൽക്കാറാണ് പതിവ്, വൈറലായി ഗോകുൽ സുരേഷിന്റെ വാക്കുകൾ

1334

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. നിരവധി ഹിറ്റ് സിനിമകളിൽ നായകനായിട്ടുള്ള സുരേഷ് ഗോപി നടനും രാഷ്ട്രീയ നേതാവും എന്നതിലുപരി മികച്ച ഒരു മനുഷ്യസ്നേഹി കൂടി ആണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്.

തന്റെ സമ്പാദ്യത്തിൽ നിന്നുപോലും അദ്ദേഹം മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യുന്നത് പലപ്പോഴും വാർത്താ പ്രധാന്യം നേടാറുണ്ട്. പക്ഷെ എന്നിരുന്നാലും അദ്ദേഹത്തിന്റെ രാഷ്ട്രീയം കാരണം പലപ്പോഴും പല വിമര്ശനങ്ങങ്ങൾക്കും പരിഹാസങ്ങൾക്കും അദ്ദേഹം ഇരയാകാറുണ്ട്. അദ്ദേഹത്തെ പോലെ നമുക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് അദ്ദേഹത്തിന്റെ കുടുംബവും.

Advertisements

മകൻ ഗോകുൽ സുരേഷ് ഇപ്പോൾ സിനിമ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് ഗോകുൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ഗോകുൽ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
പ്രതിഫലത്തിൽ അമ്പരപ്പിച്ച് മോഹൻലാൽ, വാങ്ങുന്നത് 8 കോടി മുതൽ 17 കോടി വരെ, പിതാവിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന മകനും, മലയാളം താരങ്ങളുടെ പ്രതിഫലം പുതിയ റിപ്പോർട്ട് ഇങ്ങനെ

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അച്ഛൻ. അദ്ദേഹത്തിന്റേതായ ശരികളും തത്വങ്ങളുമായി ജീവി ക്കുന്ന ഒരു മനുഷ്യൻ. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ കാര്യങ്ങളിലും ഞങ്ങളുടെ ജീവിതത്തിൽ ഏറെ പ്രചോദിപ്പിച്ച ഘടകവും അച്ഛൻ തന്നെയാണ്.

അച്ഛനെ ഒരച്ഛൻ എന്നുള്ള രീതിയിൽ മാത്രമല്ല ഞങ്ങൾ കണ്ടിട്ടുള്ളത്. ഈ പറഞ്ഞതു പോലെ ഒരു സൂപ്പർ സ്റ്റാർ ആയും ജനപ്രതിനിധിയായും എല്ലാമാണ്. അച്ഛൻ എന്നതിലുപരി ഈ പറഞ്ഞ കാര്യങ്ങളിലൂടെയാണ് അച്ഛനെ ഞങ്ങൾ നോക്കികണ്ടിരുന്നത്.

ഞാൻ മൂത്ത മകൻ ആയതുകൊണ്ടാകും എന്റെ അടുത്ത് അച്ഛൻ അൽപം സ്ട്രിക്ട് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
എന്നാൽ എന്നെ കുറിച്ച് പലരും തെറ്റിദ്ധരിച്ച ഒരു കാര്യമുണ്ട് ഞാൻ വളരെ ശാന്തനും എളിമയുമുള്ള ഒരു വ്യക്തി ആണെന്ന്. എന്നാൽ ഞാൻ പിന്തുടരുന്ന തത്വമെന്തെന്നാൽ നമ്മൾ എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒരുപിടി ചാരമാവാനുള്ളതാണ് അതുകൊണ്ട് ഒരുപരിധി വരെ എന്ത് അഹങ്കാരം കാണിച്ചാലും അതിൽ പ്രയോജനമൊന്നുമില്ല.

ആ ഒരു കാഴ്ച്ചപാട് എന്നിലുള്ളതിന് കാാരണം എന്റെ ജനറ്റിക്‌സ് ആയിരിക്കാം. അതിന് അച്ഛനോടാണ് എനിക്ക് നന്ദി പറയാനുള്ളത്. പക്ഷെ ഇത്രയും വർഷമായി ജനങ്ങൾക്കിടയിൽ അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന അച്ഛനെ വലിയ വ്യക്തതയോടെ ജനങ്ങൾക്ക് അറിയുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമാണ്. അതുമല്ലെങ്കിൽ മനപൂർവം ചിലർ അറിയാത്ത മട്ട് നടിക്കുന്നുണ്ട്.

മറ്റുള്ളവർ അറിയാത്ത, അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത ഒരുപാട് വശങ്ങളുള്ള നല്ലൊരു വ്യക്തിയാണ് അച്ഛൻ. ഒരു സൂപ്പർസ്റ്റാർ ആയി ആഘോഷിച്ചിരുന്നെങ്കിലും വളരെ അണ്ടർറേറ്റ് ചെയ്യപ്പെട്ട നടനും വ്യക്തിയുമാണ് എന്റെ അച്ഛനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 30 വർഷത്തിൽ കൂടുതൽ യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് നേരെ ഇന്ന് ചിലർ മനപ്പൂർവം കണ്ണടക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്.

അതുപോലെ അമ്മയാണ് അച്ഛന്റെ ശക്തി. ഒരു പരിധി വരെ അച്ഛനെ ഒന്നിലും നിയന്ത്രിക്കാറില്ല അമ്മ. അച്ഛന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കാറാണ് പതിവ്. അത് കൂടുതലും അദ്ദേഹം ഒരിക്കലും അങ്ങനെ തെറ്റായ തീ,രുമാനങ്ങൾ എടുക്കാറില്ല വിശ്വാസം കൊണ്ട് തന്നെയാണ്. അച്ഛന്റെ സാമ്പത്തികമായ മാനസികമായ സ്ഥിരതയെ താളം തെറ്റിക്കുന്ന തീരുമാനങ്ങൾ ആയാൽ പോലും അത് ഒരു പരിധിയിൽ കൂടുതൽ ദോഷം ചെയ്യില്ല.

Also Read
മമ്മൂക്ക, ലാലേട്ടൻ, ചാക്കോച്ചൻ എന്നൊക്കെ പറയുന്നത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസർ അല്ലല്ലോ ടൊവീനോ തോമസിനെ തേച്ചൊട്ടിച്ച് ശ്രീജിത്ത് പണിക്കർ

എന്നാൽ ആ തീരുമാനം ജനങ്ങൾക്ക് ഗുണം ചെയ്യും എന്നുണ്ടെങ്കിൽ അമ്മ അതിനെ അനുകൂലിക്കും. അമ്മയുടെ ഉപാധികളില്ലാത്ത ഈ പിന്തുണ അച്ഛന്റെ സ്വഭാവ രൂപീകരണത്തിലും കാണാൻ സാധിച്ചിട്ടുണ്ടെന്നും ഞാൻ കരുതുന്നു എന്നും ഗോകുൽ പറയുന്നു.

Advertisement