എനിക്ക് ആദ്യം അതൊന്നും ഇഷ്ടമായിരുന്നില്ല, മുസ്തഫ ജീവതത്തിലേക്ക് വന്നതിന് ശേഷമാണ് ഇഷ്ടമായി തുടങ്ങിയത്: തുറന്നു പറഞ്ഞ് പ്രിയാ മണി

1340

നിരവധി വ്യത്യസ്ഥ വേഷങ്ങളും വമ്പൻ വിജയങ്ങളും സമ്മാനിച്ച് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് പ്രിയാ മണി. 2003ൽ പുറത്തിറങ്ങിയ ഏവരെ അട്ടഗാദു എന്ന തെലുങ്ക് സിനിമിലൂടെയായിരുന്നു പാതി മലയാളിയായ പ്രിയാ മണി സിനിമയിലേക്ക് എത്തിയത്.

തമിഴിലും തെലുങ്കിനും പിന്നാലെ മലയാളത്തിലും വേഷമിട്ട നടി മലയാളികളുടെയും പ്രിയപ്പെട്ട താരമാണ്.
മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം.

Advertisements

സത്യത്തിന് പിന്നാലെ നിരവധി മലയാള സിനിമകളിൽ പ്രിയാമണി നായികയായി എത്തി. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും എല്ലാം ഒപ്പം നടി അഭിനയിച്ചു കഴിഞ്ഞു. ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും നടിയെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിൽ നിന്നും വിട്ട് നിൽക്കുന്ന നടി തെലുങ്ക് ചിത്രങ്ങളും വെബ് സീരീസുകളുടെയും ഭാഗമാണ് ഇപ്പോൾ.

Also Read
അന്ന് സംവിധായകന്റെ ഭീഷണിക്ക് വഴങ്ങിപ്പോയി, ഇന്നായിരുന്നെങ്കിൽ പോയി പണി നോക്കെന്ന് പറയുമായിരുന്നു; ആ ജയറാം സിനിമയ്ക്ക് സംഭവിച്ചത് ഇങ്ങനെ

മലയാളത്തിൽ ഒരു ചാനലിന്റെ റിയാലിറ്റി ഷോയുടെ ജഡ്ജായി താരം എത്തുന്നുണ്ട്. അതേ സമയം നാലു വർഷം മുമ്പാണ് കാമുകനും ബിസിനസുകാരനുമാായ മുസ്തഫയുമായി പ്രിയാ മണിയുടെ വിവാഹം നടന്നത്. 2017 ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്. നന്ന പ്രകാരയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

പ്രണയ വിവാഹമായതിനാൽ രണ്ട് പേരുടെയും ഇഷ്ടങ്ങൾ പരസ്പരം തങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും ഏത് ആഘോഷം വന്നാലും ഞങ്ങൾ ഒന്നിച്ച് ആഘോഷിക്കുമെന്നും പ്രിയാമണി പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ തന്റെ കുടുംബത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും നടി അഭിനയിക്കുന്ന ഫാമിലിമാൻ വെബ്‌സീരിസിനെ കുറിച്ചും ഒക്കെ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുക ആണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രിയാ മണിയുടെ തുറന്ന് പറച്ചിൽ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഫാമിലി മാൻ ആദ്യ പാർട്ടിന് വളരെ മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ദേശീയ തലത്തിൽ ഇത്ര വലിയ ഹിറ്റ് ആകും എന്ന് ഞാൻ പോലും പ്രതീക്ഷിച്ചില്ല. സുചിത്ര എന്ന കഥാപാത്രത്തെ പറ്റി എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത്. അടുത്ത സീസൺ ആദ്യ സീസണിനെക്കാൾ വളരെ ഹിറ്റായി മാറി. ഇപ്പോഴും ഒരുപാട് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. രണ്ടും മൂന്നും തവണ കണ്ടവർ പോലും ഉണ്ടെന്നാണ് പറയുന്നത്.

ഹിസ്റ്റോറിയെകുറിച്ചും നല്ല അഭിപ്രായങ്ങൾ ആണ് കിട്ടിയത്. എന്റെ അഭിപ്രായത്തിൽ സുചിത്രയും സാക്ഷിയും ഒരേപോലെ തന്നെ ബോൾഡാണ്. സാക്ഷി ഒരു സക്സസ്ഫുൾ ഷെഫ് ആണ് ഹോട്ടലുകളുടെ ഉടമ. പക്ഷെ പെട്ടെന്ന് അവരുടെ വിവാഹ ജീവിതത്തിൽ പ്രശ്നം ഉണ്ടാകുന്നു. ത്രില്ലിംഗ് ആയ കഥയാണ് ഹിസ്റ്റോറിയുടേത്. ഭാഷ എനിക്ക് പ്രശ്നമല്ല എല്ലാ ഭാഷകളും എനിക്ക് ഇഷ്ടമാണ്. എല്ലാ ഭാഷയിലും എനിക്ക് അരാധകരെ കിട്ടുന്നുണ്ട്.

Also Read
ഇന്നലെ അടിച്ചതിന്റെ കെട്ട് വിട്ടില്ലെന്ന് മുഖത്തു നോക്കുമ്പോൾ തന്നെ അറിയാമെന്ന് കമന്റ്, ധർമ്മജൻ കൊടുത്ത കിടു മറുപടി കേട്ടോ

എന്നിരുന്നാലും കൂടുതൽ അംഗീകാരം കിട്ടിയത് ദക്ഷിണേന്ത്യയിൽ ആണ്. ഇപ്പോൾ ഫാമിലി മാൻ ഫാമിലി മാൻ 2 ഹിസ്റ്റോറി ര, ക്ത ചരിത്ര പാർട്ട് 2, രാവൺ ഇതെല്ലം ചെയ്തു കഴിഞ്ഞു. അജയ് ദേവ്ഗണിന്റെ ഒപ്പം മൈദാൻ ചെയ്യുന്നുണ്ട്. തെലുങ്കിൽ രണ്ടു പ്രോജക്റ്റുകൾ, ഒന്ന് റാണയുടെ ഒപ്പം വിരാട പർവ്വം, അതൊരു ന ക്സ ലൈറ്റ് സ്റ്റോറിയാണ്. പിന്നെ നാറപ്പ വെങ്കിടേഷ് സാറിന്റെ ഒപ്പം.അത് അസുരന്റെ റീമേക്ക് ആണ്.

തമിഴിൽ മഞ്ജു ചേച്ചി ചെയ്ത കഥാപത്രമാണ് ഞാൻ ചെയ്യുന്നത്. മറ്റു നാലഞ്ച് പ്രൊജക്സ്റ് കൂടി ഉണ്ട് . അതിൽ വെബ്സീരീസ് ഉണ്ട്, പാൻ ഇന്ത്യ സിനിമകളും കമ്മിറ്റ് ചെയ്തിട്ടുണ്ട്. മലയാളം സിനിമ വിടാൻ എനിക്ക് ഒരിക്കും പറ്റില്ല. ചില പ്രോജക്റ്റുകൾ വരുന്നുണ്ട്. എങ്കിലും ഡേറ്റ് പ്രശ്നമാണ്. ഇപ്പോൾ നല്ലൊരു മലയാളം പടം വന്നാൽ ഉറപ്പായും ചെയ്യും. സിനിമ തന്നെയാണ് എന്നും പാഷൻ.

സ്‌കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ടീച്ചർ ആകാനും കോളേജിൽ എത്തിയപ്പോൾ കരിയറിൽ മാറ്റങ്ങളുണ്ടാവുകയും ആയിരുന്നു. കരിയറിൽ വേറെ പാത സ്വീകരിക്കണം എന്ന് തോന്നി അങ്ങനെ മോഡലിങ്ങിലേക്കും അഭിനയരംഗത്തിലേക്കും എത്തി. ഞാൻ സിനിമ തുടങ്ങുമ്പോൾ മുത്തശ്ശി ആയിരുന്നു ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്.

പിന്നെ അച്ഛനും അമ്മയും. അമ്മ ബാങ്കിൽ ആയിരുന്നു ജോലി, പിന്നെ വിആർഎസ് എടുത്തു എന്റെ ഒപ്പം നിൽക്കാൻ തുടങ്ങി. ഇപ്പോൾ ഭർത്താവ് മുസ്തഫ രാജയും എന്റെ ഒപ്പം നല്ല പിന്തുണയുമായി ഉണ്ട്.
ഞങ്ങൾ എപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരിക്കും. ജീവിത പങ്കാളി എന്ന് പറയുമ്പോൾ ആ ഒരു ബന്ധം തീർച്ചയായും ഉണ്ട്. പുള്ളി ഇപ്പോൾ അമേരിക്കയിൽ ആണുള്ളത്.

Also Read
കോപ ഫൈനലിൽ സൂപ്പർ അവസരം കിട്ടിയിട്ടും മെസി ഗോൾ അടിക്കാതിരുന്നതിന്റെ പിന്നിൽ ഒരു കാരണമുണ്ട്: വെളിപ്പെടുത്തലുമായി കോച്ച് സ്‌കലോണി

ഇപ്പോഴും ടച്ച് വുഡ് ഒക്കെ നന്നായി പോകുന്നുണ്ട്. ഈ ബന്ധം ഇങ്ങനെ തന്നെ പോകണം. യാത്രകൾ ഒരുപാട് ഇഷ്ടമാണ്. എനിക്ക് യാത്രകൾ ആദ്യംഇഷ്ടമായിരുന്നില്ല . എന്നാൽ മുസ്തഫ വന്നതിന് ശേഷമാണ് അതിഷ്ടമായി തുടങ്ങിയത്. ഇത് വരെ ചെയ്ത യാത്രകളിൽ ഏറ്റവും ഇഷ്ടം ലണ്ടൻ യാത്രകളാണ് . ഞങ്ങൾ എല്ലാ വർഷവും അവിടെ പോകുമായിരുന്നു.

എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ യാത്രകൾ ചെയ്യാൻ കഴിയുന്നില്ല. അച്ഛനും അമ്മയും ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ചേർന്നതാണ് എന്റെ കുടുംബം. മുസ്തഫയുടെ വീട്ടിൽ അച്ഛനും അമ്മയും സഹോദരനും ഉണ്ടെന്നും പ്രിയാമണ് അഭിമുഖത്തിൽ പറയുന്നു.

Advertisement