മഴയിൽ നനഞ്ഞു കുളിച്ച് സനുഷ, വയനാട്ടിലെ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

1067

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരസുന്ദരിയാണ് സനുഷ. 1998ൽ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

മലയാളത്തിൽ മിസ്റ്റർ മരുമകനിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സനുഷ പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ കുറേ കാലമായി സനുഷയെ സിനിമകളിലൊന്നും കാണാറില്ല.2016ന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല.ഒരു മുറൈ വന്ത് പാർത്ഥായ ആണ് സനുഷയുടേതായി ഏറ്റവും ഒടുവിൽ വന്ന മലയാള സിനിമ.

Advertisements

അടുത്തിടെ മലയാള സിനിമയിൽ നിന്ന് സനുഷ ഒരു ഇടവേളയെടുത്തിരിക്കുകയാണ്.സോഷ്യൽ മീഡിയയിലും സജീവമായ ഒരാളാണ് സനുഷ.തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്.

സനുഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങൾ വൈറലാണ്. വയനാട്ടിലെ ഒരു റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.മഴ നനഞ്ഞു നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്.

ദാദാ സാഹിബ്, മാമ്പഴക്കാലം, കരുമാടിക്കുട്ടൻ, കാഴ്ച്ച, കീർത്തിചക്ര, കാശി(തമിഴ്) എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. വിനയൻ സംവിധാനം ചെയ്ത നാളൈ നമതൈ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സനുഷ നായികയായി തുടക്കം കുറിച്ചത്.

ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് സനുഷ മലയാളത്തിൽ നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കുറച്ച് ചിത്രങ്ങളിൽ സനുഷ നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് റെനിഗുണ്ട എന്ന സിനിമയിലും സനുഷ നായികയായി.

കാഴ്ച്ച, സൗമ്യം എന്നീ സിനിമകളിലെ അഭിനയത്തിന് 2004ൽ മികച്ച ബാല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം സനുഷയ്ക്ക് ലഭിച്ചിട്ടുണ്ട്. സനുഷയുടെ അനുജൻ സനൂപ് സിനിമാ അഭിനേതാവാണ്.

Advertisement