ഒരു ടെൻഷൻ വന്നാൽ നമ്മുടെ കൂടെ നിൽക്കുന്ന ആളാണ് മമ്മൂക്ക, മമ്മൂക്കയെ നേരിൽ കണ്ട് അന്ന് കരഞ്ഞുപോയെന്നും അനു സിത്താര

76

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിത്താര. 2013ൽ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു മലയാള സിനിമയിലേക്ക് കടന്നുവന്നത്.

പൊട്ടാസ് ബോംബിനു ശേഷം സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ അനു ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തിരുന്നു. അതിനുശേഷം ഹാപ്പി വെഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, കാമ്പസ് ഡയറി, മറുപടി, അച്ചായൻസ്, സർവോപരി പാലക്കാരൻ, ക്യാപ്റ്റൻ എന്നീ സിനിമകളിൽ അനു സിത്താര മികച്ച അഭിനയം കാഴ്ചവെച്ചു.

Advertisements

വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയിരുന്നു. മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയാണ് നടി അനു സിത്താര. ഇത് വിവിധ അഭിമുഖങ്ങളിൽ നടി പറഞ്ഞിട്ടുള്ളതുമാണ്.

മമ്മൂട്ടിയ്ക്കൊപ്പം കുട്ടനാടൻ ബ്ലോഗ് മാമാങ്കം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
കുട്ടനാട് ബ്ലോഗ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം അനു ആദ്യമായി അഭിനയിച്ചത്. ആ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അനു സിത്താര.

അകലെ നിന്ന് മമ്മൂക്കയെ ഒന്ന് കാണാൻ മാത്രം ആഗ്രഹിച്ച പെൺകുട്ടിക്ക് ഒരു സിനിമയിൽ ഉടനീളം അഭിനയിക്കാനായി എന്നത് വലിയ സന്തോഷമായിരുന്നു എന്നാണ് അനുസിത്താര പറയുന്നത്. മമ്മൂട്ടി ഭയങ്കര സീരിയസ് ആണ് ദേഷ്യപ്പെടും എന്നൊക്കെ എല്ലാവരെയും പോലെ താനും കേട്ടിരുന്നു.

ആ ഭയത്തോടെയാണ് സിനിമ സെറ്റിലേക്ക് പോയത്. എന്നാൽ സെറ്റിലൊക്കെ താമശ പറയുന്ന മമ്മൂക്കയെ ആണ് കാണാൻ കഴിഞ്ഞത്. എല്ലാവരുടെയും മുൻപിൽ വെച്ച് തമാശ പറയുന്ന മമ്മൂക്ക ഒരു കൗതുകമായിരുന്നു.

ഡയലോഗ് പറയുന്ന സമയത്ത് അവിടെയും ഇവിടെയും ഒക്കെ നോക്കി നിൽക്കുമ്പോൾ എടീ പോത്തേ മര്യാദക്ക് ഡയലോഗ് പറയു എന്നൊക്കെയുള്ള വഴക്കുകൾ കേട്ടിട്ടുണ്ട്. നമുക്കൊരു ടെൻഷൻ വന്നാൽ നമ്മുടെ കൂടെ നിൽക്കുന്ന ഒരാളായാണ് മമ്മൂക്കയെ എനിക്ക് തോന്നിയിട്ടുള്ളത്. മമ്മൂക്ക ഒരു പാവമാ എന്നും അനുസിത്താര പറയുന്നു.

നേരത്തെ മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെകുറിച്ചും അനു സിത്താര വെളിപ്പെടുത്തിയിരുന്നു. മമ്മൂക്കയെ ദൂരെ നിന്നെങ്കിലും നേരിൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. പേരൻപിന്റെ ഷൂട്ടിങ്ങിനു മമ്മൂക്ക ചെന്നൈയിൽ വന്നപ്പോൾ ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കുകയാണ്.

കാത്തിരുന്ന് കാണാൻ ചാൻസ് കിട്ടി. പക്ഷേ, ഭയങ്കര ട്രാഫിക് ബ്ലോക്ക്. പറഞ്ഞ സമയത്ത് എത്താൻ കഴിയുമോ എന്ന് ടെൻഷൻ. ഇനി ഒരു കിലോമീറ്റർ കൂടിയേ ഉള്ളൂ എന്നറിഞ്ഞപ്പോൾ ഞാനും വിഷ്ണുവേട്ടനും കാറിൽ നിന്നിറങ്ങി ഓടി.

മമ്മൂക്കയെ നേരിൽ കണ്ട് അന്ന് കരഞ്ഞുപോയി. പിന്നീട് അങ്കിളിന്റെ ഷൂട്ടിങ്ങിന് വയനാട്ടിൽ വന്നപ്പോൾ മീൻകറിയൊക്കെ വച്ചു കൊണ്ടുപോയി കൊടുത്തു. രണ്ടു വർഷം മുൻപുള്ള എന്റെ ജന്മനാളിന് മമ്മൂക്കയ്ക്ക് മെസേജ് അയച്ചു, അപ്പോൾ തന്നെ വിഷസ് വന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഗിഫ്റ്റ് വേണ്ടേ എന്നു ചോദിച്ച് വിളിക്കുന്നു. ആ ഗിഫ്റ്റ് ആണ് കുട്ടനാടൻ ബ്ലോഗിലെ എന്റെ റോൾ. ഇപ്പോൾ മാമാങ്കത്തിലും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചുവെന്നും അനു സിത്താര പറയുന്നു.

ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഒന്നിനു പിറകെ ഒന്നായി മികച്ച സിനിമകളാണ് അനുവിനെ തേടിയെത്തുന്നത്. നാടക പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ അബ്ദുൾ സലാമിന്റെയും രേണുകയുടെയും മകളാണ് അനു സിത്താര. എട്ടാം ക്ലാസ്സ് മുതൽ മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയ അനു സിനിമയിലേക്ക് എത്തിചേർന്നത് കലോത്സവവേദികളിലൂടെയാണ്.

ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അനു സിത്താരയ്ക്ക കഴിഞ്ഞു. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

Advertisement