അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടിട്ടുണ്ട്: അനുഭവം വെളിപ്പെടുത്തി സുചിത്രാ നായർ

143

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരയായിരുന്നു വാനമ്പാടി. വാനമ്പാടിയിലെ പപ്പി എന്ന പത്മിനിയായി മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് സുചിത്ര നായർ. ഇപ്പോൾ ബിഗ്‌ബോസ് മലയാളം നാലാം സീസണിലെ മൽസരാർത്ഥി കൂടിയാണ് സുചിത്രാ നായർ

വാനമ്പാടി സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സുചിത്രാ നായർ. ജനപ്രിയ പരമ്പരയിൽ മോഹൻകുമാറിന്റെ ഭാര്യ പദ്മിനിയായിട്ടാണ് നടി അഭിനയിച്ചിരുന്നത്. കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത വാനമ്പാടി അടുത്തിടെയാണ് അവസാനിച്ചിരുന്നത്. വാനമ്പാടിക്ക് ശേഷം മറ്റ് സീരിയലുകളിലൊന്നും സുചിത്രാ നായരെ പ്രേക്ഷകർ കണ്ടിരുന്നില്ല.

Advertisements

തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര നൃത്തത്തിലൂടെയാണ് സീരിയലിൽ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര വാനമ്പാടിയിൽ കാഴ്ച വച്ചത്. ഇതിലൂടെ ഒട്ടെറെ ആരാധകരെയും നടി സ്വന്തമാക്കിയിരുന്നു. വാനമ്പാടി തീർന്ന ശേഷം പുതിയ വർക്കുകളൊന്നും താരം ഏറ്റെടുത്തിട്ടില്ലെന്നതാണ് സൂചന.

Also Read
കൂടെ റിലീസ് ചെയ്തത് ഏഴോളം വമ്പൻ ചിത്രങ്ങേളെ എട്ടുനിലയിൽ പൊട്ടിച്ച് പടുകൂറ്റൻ വിജയം നേടി ലാലേട്ടന്റെ ആ ചെറിയ സിനിമ, സംഭവം ഇങ്ങനെ

നേരത്തെ തന്നെ സീരിയൽ അഭിനയത്തിന് ഇടവേള കൊടുക്കുന്നുവെന്ന സൂചന സുചിത്ര നൽകിയിരുന്നു. സിനിമയിലേക്ക് കടക്കാനുള്ള തീരുമാനത്തിൽ ആണ്. ഇപ്പോൾ നല്ല അവസരങ്ങൾ വീണ്ടും വരുന്നുണ്ട്.. അതുകൊണ്ട് എന്തായാലും ഉടൻ തന്നെ സിനിമയിലേക്ക് എത്തുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. നല്ലൊരു നർത്തകി കൂടിയാണ് താരം.

ഡോക്ടർ നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ നൃത്ത വിദ്യാലയം ഒരുക്കി സജീവമാകാനാണ് ഇഷ്ടമെന്ന് താരം പറഞ്ഞിരുന്നു. അതേസമയം ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിൽ സംഭവിച്ച ചില കാര്യങ്ങൾ നടി വെളിപ്പെടുത്തിയിരുന്നു.

അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തന്നെ പറഞ്ഞുവിട്ടിട്ടുണ്ട് എന്ന് നടി പറയുന്നു. തുടക്കത്തിൽ എനിക്ക് അഭിനയിക്കാൻ അറിയില്ലായിരുന്നു. വാനമ്പാടിയുടെ തുടക്കത്തിൽ 25 ടേക്ക്സ് വരെയൊക്കെ പോയിട്ടുണ്ടായിരുന്നു. എനിക്ക് അഭിനയിക്കാൻ അറിയില്ലായിരുന്നു. പിന്നെ അന്ന് പത്ത് ഇരുപത് അമ്പത് പേരൊക്കെ കൂടിനിൽക്കുമ്പോ എന്റെ ഉളള കോൺഫിഡൻസ് കൂടി പോവുമായിരുന്നു.

അങ്ങനെ കുറച്ച് പ്രശ്നമുണ്ടായിരുന്നു. പിന്നെ വാനമ്പാടിയുടെ ഒക്കെ സമയത്ത് ഭയങ്കര സപ്പോർട്ടീവായിരുന്നു എല്ലാവരും. അവിടെ നിന്നാണ് ഞാൻ പിന്നെ കയറിവന്നത്. മുൻപ് നമുക്ക് ദേവി ആവുമ്പോ അധികം ഒന്നും ചെയ്യാനില്ലായിരുന്നു. അധികം പ്രശ്നമില്ലാത്ത സമയമായിരുന്നു. അപ്പോ അവിടെ ഒരു സേഫ് സോണിൽ പോയ്ക്കൊണ്ടിരിക്കുവായിരുന്നു.

Also Read
കല്യാണത്തിന് ശേഷം രോഹിത്തുമായി അങ്ങനെ ചെയ്യണം എന്നാഗ്രഹിച്ചു, അത് സാധിച്ചു; തുറന്നു പറഞ്ഞ് എലീന പടിക്കൽ

അപ്പോ അവിടെനിന്നും വെറൊരു കഥാപാത്രം ചെയ്തു തുടങ്ങിയപ്പോഴാണ് എനിക്ക് ഒരുപാട് ചെയ്യാനുണ്ടായത്. തുടക്കത്തിൽ കുറച്ചു എപ്പിസോഡുകളിൽ എല്ലാം അവർ പറയുന്നത് അതേപോലെ അനുസരിച്ചായിരുന്നു ഞാൻ അഭിനയിച്ചിരുന്നത്. എനിക്ക് അല്ലാതെ പേഴ്സണലി അങ്ങനെ ഒന്നും അറിയില്ലായിരുന്നു. രണ്ട് സ്റ്റെപ്പേ പോകാവൂ എന്ന് പറഞ്ഞാൽ അത്രയേ പോവൂളളൂ.

അല്ലാതെ ഒന്നും ചെയ്യില്ല. പിന്നെ പിന്നെ ഞാൻ എന്റെതായ രീതിയിൽ ആ കഥാപാത്രം മേക്കപ്പ് ഉൾപ്പെടെ മാറ്റി. അപ്പോ സ്റ്റാർട്ടിംഗ് കണ്ടാൽ അറിയാം പിന്നെ എന്നെ കാണാൻ ഭയങ്കര ഡിഫ്രൻസുണ്ടായിരുന്നു. അഭിമുഖത്തിൽ നടി പറഞ്ഞു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ തുടക്കത്തിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല.

പത്മിനിയിലെ മാറ്റങ്ങളെ കുറിച്ച് മനസിലാക്കിയതോടെയാണ് കഥാപാത്രത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞത്, സുചിത്ര പറയുന്നു. പത്മിനിക്ക് നല്ല വശവും ഉണ്ടെന്ന് പിന്നീട് മനസിലാക്കി. ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രമാണ് വാനമ്പാടിയിലെ പദ്മിനിയെന്ന് സുചിത്ര നായർ മുൻപ് പറഞ്ഞിരുന്നു. കരിയറിൽ വഴിത്തിരിവായി മാറിയ പരമ്പരയായിരുന്നു വാനമ്പാടി.

Also Read
ചേച്ചീ ചേച്ചീടെ ഭർത്താവിന് എന്റെ ഊ ഭാഗം കാണണമെന്ന് പറയുന്നു, എന്താ ചേയ്യേണ്ടത്, വൃത്തികെട്ട് കമന്റിട്ടവനേയും ഭാര്യയേയും കയ്യോടെ പൊക്കി എട്ടിന്റെ പണികൊടുത്ത് നടി അൻസിബ ഹസൻ

ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ തുടക്കത്തിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല. പത്മിനിയിലെ മാറ്റങ്ങളെ കുറിച്ച് മനസിലാക്കിയതോടെയാണ് കഥാപാത്രത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞത്, സുചിത്ര പറയുന്നു. പത്മിനിക്ക് നല്ല വശവും ഉണ്ടെന്ന് പിന്നീട് മനസിലാക്കി.

Advertisement