പോയത് പോട്ടെ മണി സിനിമയല്ലേ ഇതിലും വലുത് നാളെ വരുമെന്ന് മമ്മൂട്ടി അന്ന് പറഞ്ഞു: രാജമാണിക്യം സിനിമയിലെ പിന്നാമ്പുറ രഹസ്യം

10965

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത സിനിമയായിരുന്നു രാജമാണിക്യം. തിരുവനന്തപുരം സ്ലാങ്ങുമായി മമ്മൂട്ടി നറഞ്ഞാടിയ രാജമാണിക്യം മലയാളത്തിലെ സർവ്വകാല ഹിറ്റുകളിൽ ഒരെണ്ണമാണ്.

മെഗാസ്റ്റാറിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ ചിത്രം കൂടെയാണ് രാജമാണിക്യം. സിനിമയിൽ മമ്മൂട്ടിയുടെ ശരീരഭാഷായും സംസാരവുംമെല്ലാം വ്യത്യസ്ഥമായിരുന്നു. അത് തന്നെയാണ് ചിത്രത്തെ വലിയ വിജയത്തിലേക്കെത്തിച്ചത്. രാജമാണിക്യം റിലീസ് ചെയ്തതതിന്റെ പതിനഞ്ചാം വർഷമായിരുന്നു 2021 നവംബർ 3.

Advertisements

Also Read
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി പതിനഞ്ച് വർഷം പിന്നിടുമ്പോൾ രാജമാണിക്യത്തെ കുറിച്ച് അധികമാരും അറിയാത്ത കഥകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. രാജമാണിക്യത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ റഹ്മാൻ ഒരുസ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞ കരാങ്ങളാണ് വൈറലാകുന്നത്.

റഹ്മാന്റെ വാക്കുകൾ ഇങ്ങനെ:

രാജമാണിക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ ഏറെ ആശങ്കയുണ്ടായിരുന്നു. കൂടാതെനായകന്റ പിറകിൽ നിൽക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. ഇടയ്ക്ക് ഈ റോൾ വേണ്ടെന്നു വച്ചാലോ എന്നുവരെ ആലോചിച്ചു. ഇക്കാര്യം മമ്മൂക്കയോടു അവിടെ വച്ചുതന്നെ പറഞ്ഞു.

രാജമാണിക്യം നിനക്ക് ബ്രേക്കാവും പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക ഇതായിരുന്നു മമ്മൂക്കയുടെ മറുപടി. അതുതന്നെ സംഭവിച്ചു. തിരോന്തോരം സ്‌റ്റൈലിലുള്ള ഡയലോഗ് പ്രസൻറേഷനിൽ പടം ഹിറ്റായി എന്റെ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കേരള കർണ്ണാടക ബോർഡറിൽ പാരലൽ കോളേജ് നടത്തുന്ന ഒരാളുടെ കഥയായാണ് രാജമാണിക്യം രൂപപ്പെട്ടത്.

എന്നാൽ കഥയിൽ പിന്നീട് മാറ്റങ്ങൾ വന്നു. പാരലൽ കോളജ് നടത്തുന്ന ഒരാളായി മമ്മുക്ക തന്നെ മുൻപ് കോട്ടയം കുഞ്ഞച്ചനിൽ വന്നിട്ടുണ്ട്. അങ്ങനെയാണ് കഥ ബെല്ലാരിയിൽ ഉള്ള കോടീശ്വരനായ ഒരു പോത്ത് കച്ചവടക്കാരനിലേക്ക് എത്തുന്നത്. കെല്ലാ മുഹമ്മദ് സാഹിബിനെ പോലെ ബെൻസ് കാറുകളോട് പ്രിയമുള്ള ഒരാൾ.

പിന്നെ കഥ വികസിച്ചു ഷൂട്ടിംഗ് തുടങ്ങുമ്പോൾ ആദ്യ പകുതി മാത്രമേ എഴുതിയിരുന്നുള്ളൂ, ഷൂട്ടിംഗ് പകുതി ആയപ്പോഴാണ് രണ്ടാം പകുതി എഴുതി തീർത്തത്. മാണിക്യത്തിന്റെ ഭാഷയിൽ ഒരു മാറ്റം വേണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ആയിടക്കാണ് മമ്മൂക്ക സുരാജിന്റെ തിരുവനന്തപുരം ഭാഷ ശ്രദ്ധിച്ചത്. അങ്ങനെ അദ്ദേഹം സുരാജിനെ വിളിപ്പിച്ചു.

Also Read
മുകളിൽ ഒരാളുണ്ട്, നീ ഇപ്പോൾ ഈ പറഞ്ഞത് അദ്ദേഹം കേൾക്കേണ്ട; പൃഥ്വിരാജിനോട് പറയേണ്ടി വന്നത് വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

ആ ഭാഷയിൽ ഒന്ന് സംസാരിപ്പിച്ചു പിന്നെ മമ്മൂക്ക തന്നെ ആ ഭാഷയിൽ ഒന്നുരണ്ട് ഡയലോഗ് പറഞ്ഞു നോക്കി. ഷൂട്ടിംഗ് സമയത്ത് സുരാജ് കൂടെയുണ്ടായിരുന്നു. ആ ഭാഷയിലെ ചില ശൈലികളും വാക്കുകളും എല്ലാം മമ്മൂക്കയ്ക്ക് പറഞ്ഞു കൊടുത്തു.

നേരത്തെ പല ഭാഷ ശൈലികളും കൈകാര്യം ചെയ്തിട്ടുള്ള മമ്മൂക്ക അത് പെട്ടെന്നു തന്നെ സ്വായത്തമാക്കി.
ഇതിലെ വില്ലൻ വേഷം കലാഭവൻമിണിക്ക് നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അന്ന് തമിഴടക്കമുള്ള എല്ലാ ഭാഷകളിലും അഭിനയിക്കുന്ന മണിക്ക് തിരക്കോട് തിരക്കായിരുന്നു. അതിനാൽ തന്നെ ഇതിലെ വേഷം ചെയ്യാൻ കഴിഞ്ഞില്ല. രാജമാണിക്യം റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസം തന്നെ കലാഭവൻ മണി കൂട്ടുകാർക്കൊപ്പം പോയി സിനിമ കണ്ടു.

തിയേറ്ററിൽ നിന്നിറങ്ങിയപ്പോൾ തന്നെ മണി മമ്മൂട്ടിയെ വിളിച്ചാ ഇങ്ങനെ പറഞ്ഞു മമ്മൂക്ക, ബെല്ലാരി രാജ ഡബിൾ സ്‌ട്രോങാണ് കേട്ടോ. അടാർ ഐറ്റം കൊമ്പനോട് കൊമ്പ് കോർക്കാൻ പോന്ന ഒരു പോരുകാളയെയാണ് എനിക്ക് നഷ്ടമായത്. ഇത് കേട്ട് ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു, പോയത് പോട്ടെ മണീ സിനിമയല്ലേ ഇതിലും വലുത് നാളെ വരും എന്ന്.

Advertisement