ലോകം അറിയാമെന്ന് നടിക്കുന്ന ഇയാളെ പോലുള്ളവരെ നമ്പരുത്, ഇന്ത്യന്‍ മഹാരാജ്യത്തെ മോശമാക്കി കാണിക്കുകയാണ് ചെയ്യുന്നത്, സന്തോഷ് ജോര്‍ജ് കുളങ്ങരക്കെതിരെ വിനായകന്‍

1037

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലാകെ ആരാധകരുള്ള താരമാണ് വിനായകന്‍. ഇപ്പോഴിതാ സഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങരയെ കുറിച്ച് വിനായകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധനേടുന്നത്.

Advertisements

സന്തോഷ് ജോര്‍ജ് കുളങ്ങരയെ ആരും നമ്പരുത് എന്നാണ് വിനായകന്‍ പറയുന്നത്. ഇന്ത്യയെ സന്തോഷ് ജോര്‍ജ് കുളങ്ങര വളരെ മോശമായി ചിത്രീകരിക്കുകയാണെന്നും വിനായകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Also Read;12വര്‍ഷത്തെ ബന്ധം, വിവാഹം മൂകാംബികയില്‍ വെച്ച്, ഒടുവില്‍ രണ്ടുപേരുടെയും ഇഷ്ടത്തോടെ വേര്‍പിരിയല്‍, ഇതുവരെ വെളിപ്പെടുത്താത്ത വിവാഹജീവിതത്തെ കുറിച്ച് ദിവ്യ പിള്ള പറയുന്നു

യുവതീ യുവാക്കളോടാണ്, ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞുനോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാനായി ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിക്കുകയാണെന്നും വിനായകന്‍ പറയുന്നു.

ആ കാശുകൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ ലോകം അറിയാമെന്ന് സ്വയം നടക്കുന്ന, ആളുകളെ നമ്പരുത്, യുവതി യുവാക്കളെ നിങ്ങള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നുപോകൂ എന്നും വിനായകന്‍ പറയുന്നു.

Also Read:ആ കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞാല്‍ വാണി എന്നെ ഡിവോഴ്‌സ് ചെയ്തുകളയും, പ്രണയകാലത്തെ കുറിച്ച് ബാബുരാജ് പറയുന്നു

വിനായകന്റെ പോസ്റ്റ് വൈറലായിരിക്കുകയാണിപ്പോള്‍. സന്തോഷ് ജോര്‍ജ് കുളങ്ങരയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റിന് എന്നാല്‍ പിന്തുണയേക്കാള്‍ ഏറെ വിമര്‍ശനങ്ങളാണ് വിനായകനെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

Advertisement