12വര്‍ഷത്തെ ബന്ധം, വിവാഹം മൂകാംബികയില്‍ വെച്ച്, ഒടുവില്‍ രണ്ടുപേരുടെയും ഇഷ്ടത്തോടെ വേര്‍പിരിയല്‍, ഇതുവരെ വെളിപ്പെടുത്താത്ത വിവാഹജീവിതത്തെ കുറിച്ച് ദിവ്യ പിള്ള പറയുന്നു

298

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരസുന്ദരിയാണ് ദിവ്യ പിള്ള. ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാന്‍ അല്ല എന്ന ചിത്രനായ ത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം വിരലില്‍ എണ്ണാവുന്നത്ര സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും ചെയ്ത സിനിമകളിലൂടെ മലയാളം ഇന്റസ്ട്രിയില്‍ തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു.

Advertisements

അയാള്‍ ഞാന്‍ അല്ല എന്ന ചിത്രത്തിന് ശേഷം ഊഴം, കള തുടങ്ങിയ ഒരു പിടി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചു. ദിവ്യ നായികയായി എത്തിയ കള എന്ന ചിത്രം ഒത്തിരി ശ്രദ്ധനേടിയിരുന്നു. ഇന്റിമേറ്റ് സീനുകളുള്ള ചിത്രമായിരുന്നു അത്. ടൊവിനോയായിരുന്നു ചിത്രത്തിലെ നായകന്‍.

Also Read:ആ കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞാല്‍ വാണി എന്നെ ഡിവോഴ്‌സ് ചെയ്തുകളയും, പ്രണയകാലത്തെ കുറിച്ച് ബാബുരാജ് പറയുന്നു

മലയാളത്തില്‍ നിന്നും അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ് ദിവ്യ ഇപ്പോള്‍. അന്ധകാര, തണ്ണീര്‍ തുടങ്ങിയ ചിത്രങ്ങളാണ് ദിവ്യയുടേത്. മംഗളവാരം എന്ന ചിത്രമായിരുന്നു അവസാനമായി താരത്തിന്റേതായി തിയ്യേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ തന്റെ വിവാഹബന്ധത്തില്‍ സംഭവിച്ച താളപ്പിഴകളെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ പിള്ള. ഇക്കാലത്ത് ആര്‍ക്കും ആരോടും കമ്മിറ്റ്‌മെന്റുകളോ വിട്ടുവീഴ്ചകളോയില്ലെന്നും പ്ര്‌ത്യേകിച്ച് റിലേഷന്‍ഷിപ്പുകളിലെന്നും ഒരു റിലേഷന്‍ഷിപ്പ് വര്‍്ക്കായില്ലെങ്കില്‍ ഡിവോഴ്‌സ് വാങ്ങി പോകുമെന്നും ദിവ്യ പറയുന്നു.

Also Read:ആദ്യമൊക്കെ ഞാന്‍ വിളിച്ചാല്‍ വരുമായിരുന്നു, സൂപ്പര്‍സ്റ്റാറായതോടെ ആളുമാറി, 12 വര്‍ഷത്തോളം മോഹന്‍ലാലുമായി പിണക്കത്തിലായിരുന്നു, തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

ഇതെല്ലാം ഇപ്പോള്‍ സാധാരണ കാര്യമായി കഴിഞ്ഞു. നമുക്ക് പറ്റില്ലെന്ന് തോന്നുമ്പോള്‍ ആ ബന്ധം അവിടെ അവസാനിപ്പിക്കണമെന്നും മറ്റുള്ളവര്‍ക്കുവേണ്ടി വലിച്ചുനീട്ടി മുന്നോട്ട് കൊണ്ടുപോയി മോശമാക്കരുതെന്നും താന്‍ 12 വര്‍ഷത്തോളം ഒരു റിലേഷനിലായിരുന്നുവെന്നും വിവാഹചടങ്ങുകള്‍ നടത്തിയിരുന്നുവെന്നും ദിവ്യ പറയുന്നു.

ബ്രിട്ടീഷ് ഇറാഖി നാഷണലാണ് അദ്ദേഹം. മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹമെന്നംു പക്ഷേ നിര്‍ഭാഗ്യവശാല്‍ തങ്ങള്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞുവെന്നും ലീഗല്‍ പ്രോബ്ലംസ് കാരണം തങ്ങള്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും എന്നാല്‍ പിന്നീട് തനിക്കും അദ്ദേഹത്തിനും വേറെ വെറെ ജീവിതം വേണമെന്ന് തോന്നിയെന്നും മ്യൂച്ചല്‍ എഗ്രിമെന്റിലാണ് വേര്‍പിരിഞ്ഞതെന്നും ദിവ്യ പറയുന്നു.

Advertisement