അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക്, തുടക്കം വിജയകരമല്ലാതിരുന്നിട്ടും പൊരുതി, ഇന്ന് സിനിമയില്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ട് ബിജു മേനോന്‍

174

നായകനായി എത്തിയെങ്കിലും തുടക്കകാലത്ത് ചെറിയ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒതുക്കപ്പെട്ട നടന്‍ ആയിരുന്നു ബിജു മേനോന്‍. എന്നാല്‍ വീണ്ടും നായകനിരിലേക്ക് ഉയര്‍ന്ന് ഇപ്പോള്‍ മലയാള സിനിമയില്‍ വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ബിജു മേനോന്‍.

Advertisements

കഥാപാത്രങ്ങളില്‍ വ്യത്യസ്ത പരീക്ഷിക്കാറുള്ള താരം നായകന്‍ വേഷങ്ങളിലായാലും വില്ലന്‍ വേഷങ്ങളിലായാലും മികച്ച അഭിനയമാണ് കാഴ്ചവെക്കാറുള്ളത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് താരം.

Also Read;ലോകം അറിയാമെന്ന് നടിക്കുന്ന ഇയാളെ പോലുള്ളവരെ നമ്പരുത്, ഇന്ത്യന്‍ മഹാരാജ്യത്തെ മോശമാക്കി കാണിക്കുകയാണ് ചെയ്യുന്നത്, സന്തോഷ് ജോര്‍ജ് കുളങ്ങരക്കെതിരെ വിനായകന്‍

തമിഴിലേക്കാണ് താരം ചേക്കേറിയിരിക്കുന്നത്. ശിവകാര്‍ത്തികേയനെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ പ്രധാനവേഷം തന്നെയാണ് താരം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.

ഇപ്പോഴിതാ സിനിമയിലെത്തിയിട്ട് 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം. ബിജുമേനോന്റെ കരിയരിലെ ഈ നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബിജു മേനോന്റെ പിതാവ് ബാലകൃഷ്ണ പിള്ള ഒരു അതുല്യ നടനായിരുന്നു.

Also Read:12വര്‍ഷത്തെ ബന്ധം, വിവാഹം മൂകാംബികയില്‍ വെച്ച്, ഒടുവില്‍ രണ്ടുപേരുടെയും ഇഷ്ടത്തോടെ വേര്‍പിരിയല്‍, ഇതുവരെ വെളിപ്പെടുത്താത്ത വിവാഹജീവിതത്തെ കുറിച്ച് ദിവ്യ പിള്ള പറയുന്നു

ദൂരദര്‍ശനില്‍ പരമ്പരകള്‍ ചെയ്തുകൊണ്ടിരിക്കെയാണ് ബിജു മേനോന് നല്ല സിനിമകളില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചത്. പിന്നീട് മലയാളികളുടെ ഹൃദയത്തിലേക്കുള്ള യാത്രയിലായിരുന്നു ഓരോ സിനിമകളിലൂടെയും താരം.

Advertisement