ചേച്ചി നിങ്ങൾ ഈ കാണിക്കുന്നത് ശരിയാണെന്നു തോന്നുന്നണ്ടോ, ശാലുമേനോന് എതിരെ ആഞ്ഞടിച്ച് ആരാധകർ

2244

കലോലോൽസവ വേദികളിൽ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരമാണ് നടി ശാലു മേനോൻ. മികച്ച നർത്തകി അഭിനേത്രി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്‌ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലുമേനോൻ.

ജീവിതത്തിൽ അഭിനയത്തിലും നൃത്തത്തിലുമെല്ലാം സജീവമായ ശാലു തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് എതിരെ കുറ്റപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

Advertisements

ഒരു ക്ഷേത്രത്തിനു മുന്നിൽ നിന്ന് കൊണ്ടുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ശാലു മേനോൻ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് അഭിപ്രായവുമായി എത്തിയത്.

അതിൽ കുറച്ച് പേര് ചേച്ചി ഇപ്പോൾ കൂടുതൽ സുന്ദരിയായി എന്നും മനോഹരമായ ചിത്രം എന്നും ദൈവം അനുഗ്രഹിക്കട്ടേയെന്നുമൊക്കെ പറയുമ്പോൾ ഈ കാണിക്കുന്നത് ശരിയാണോ ചേച്ചിഎന്നാണ് മറ്റ് ചിലർ താരത്തിനോട് ചോദിക്കുന്നത്.

മാസ്‌ക് ഇല്ലാതെ ആണോ ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്നത്? മാസ്‌ക്കില്ലാതെ ആണോ അമ്പലത്തിൽ പോകുന്നത്? വേഗം മാസ്‌ക് വെക്കൂ, മാസ്‌ക് എന്തേ? എന്നൊക്കെയാണ് ചിലർ താരത്തിനോട് ചോദിക്കുന്നത്. എന്നാൽ ചിത്രം എടുക്കാൻ വേണ്ടി മാസ്‌ക് മാറ്റിയതായിരിക്കും എന്നും മറ്റ് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

തന്റെ എല്ല വിജയത്തിന്റെയും രഹസ്യം ഈശ്വരൻ ആണെന്നാണ് ശാലു ചിത്രം പങ്ക് വെച്ചു കൊണ്ട് പറഞ്ഞത്. മാസ്‌ക് വെച്ചിട്ടില്ലാത്തതിന്റെ പേരിൽ താരത്തിന് കുറച്ച് വിമർശനങ്ങൾ ലഭിച്ചെങ്കിലും നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇനിയും ശാലുവിന്റെ മനോഹരമായ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.

അതതേ സമയം തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ പ്രവൃത്തിക്കുകയാണ്.

ജയകേരള എന്ന പേരിൽ മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത്. ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്‌കൂളിന്റെ കാര്യങ്ങളിലാണ്.

പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ ശാലുമേനോൻ നടത്തുന്നുണ്ട്.

Advertisement