ചരിത്രത്തെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടാവുകണം, കളമറിഞ്ഞ് കളിക്കുക; സുരേഷ് ഗോപിയെ തേച്ചൊട്ടിച്ച് ഹരീഷ് പേരടി

70

കേരളത്തിലെ പിണറായി സർക്കാരിനെ കാലുവാരിയെടുത്ത് അറബികടലിൽ എറിയണമെന്ന ബിജെപി രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ നടൻ ഹരീഷ് പേരടി. അറബിക്കടലിൽ എറിയാൻ ആഗ്രഹിക്കുന്നവർക്ക് എറിയുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടാവുകണമെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമർദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളിൽ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണതെന്നും ഹരീഷ് പറഞ്ഞു.

ആ ചുഴലിയിൽ പിന്നെ നിങ്ങളുടേത് എന്ന് പറയാൻ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യൻ മാത്രം കത്തി നിൽക്കുമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

അറബിക്കടലിൽ എറിയുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾ എറിയാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം. എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമർദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളിൽ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്.

ആ ചുഴലിയിൽ പിന്നെ നിങ്ങളുടേത് എന്ന് പറയാൻ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യൻ മാത്രം കത്തി നിൽക്കും. കളമറിഞ്ഞ് കളിക്കുക.

അതേ സമയം ൂർ തളാപ്പിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി പിണറായി സർക്കാരിനെ വിമറ്#സിച്ചത്. ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സ്മരണ വേണം സ്മരണ. ആ സ്മരണയില്ലാത്ത ഒരു സർക്കാരാണ് ഇപ്പോൾ ഇവിടെ ഭരിച്ചു കാണ്ടിരിക്കുന്നത്. അങ്ങനെ നെറികേടുകാണിച്ച ഒരു സർക്കാരിനെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലിൽ എടുത്തടിക്കാനുള്ള ചങ്കൂറ്റമില്ലാതായി പോയി പ്രതിപക്ഷത്തിന് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.