ഞാൻ ഇങ്ങനെ ആയത് ഞാൻ കാരണം അല്ല എന്റെ അപ്പൻ കാരണമാണ്: വെളപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

222

ഏഷ്യാനെറ്റ് ചാനലിലെ ഐഡിയ സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായി ശ്രദ്ദേയയായ താരമാണ് രഞ്ജിനി ഹരിദാസ്. അതിന് മുമ്പ് ഏഷ്യാനെറ്റിലെ തന്നെ സാഹസികന്റെ ലോകം എന്ന പരിപാടിയ്ൽ താരം എത്തിയിരുന്നു.

പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു,. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്.

Advertisements

അവതാരക എന്നതിന് പുറമേ സിനിമയിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ താരം ഒരുപിടി മികച്ച ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

Also Read
ചില ദിവസങ്ങളിൽ വേദന കാരണം എഴുന്നേൽക്കാൻ പോലും പറ്റില്ല, തൂവൽസ്പർശം സീരിയലിലെ ‘മാളു’ സാന്ദ്ര ബാബു

ഇപ്പോഴിതാ തന്റെ ആദ്യത്തെ വളർത്തു മൃഗത്തെക്കുറിച്ചു രഞ്ജിനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളർത്തു മൃഗങ്ങളുടെ രഞ്ജിനിയോടുള്ള സ്‌നേഹം സുപരിചിതമാണ്. നിരവധി വിമർശനങ്ങളും അതിന്റെ പേരിൽ നേരിട്ടിട്ടുണ്ട്.

രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ കാരണം അല്ല ഞാൻ ഇങ്ങനെ ആയത് എന്റെ അപ്പൻ കാരണമാണ്. എന്റെ മൂന്നോ നാലോ വയസിൽ വഴിൽ നടക്കുന്ന ഒരു പോമറേനിയനെ കണ്ടു പാവം തോന്നി അച്ഛൻ അതിനെ വീട്ടിൽ കൊണ്ട് വന്നു. ടിക്കു എന്നാണ് ഞാൻ അവനു പേരിട്ടത്. പിന്നെ അച്ഛൻ മരിച്ചു, ഞങ്ങൾ അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെ താമസമായി.

എന്റെ 12 ആം ക്ലാസ് വരെ അവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. വയസായി വളരെ കഷ്ടപ്പാടൊക്കെ സഹിച്ചാണ് അവൻ മരിച്ചത്. അത് കണ്ടു എനിക്കും വല്ലാത്ത സങ്കടമായി. ടിക്കു മരിച്ചതോടെ ഞാൻ തീരുമാനിച്ചു ഇനി ജീവിതത്തിൽ ഒരു നായ ഉണ്ടാകില്ല എന്നും താരം പറയുന്നു.

Also Read
ഞങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെ, എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ? സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി പാർവതി തിരുവോത്ത്

Advertisement