Home Entertainment

പലരുടേയും പ്രൊഫൈലിൽ അവർ ഭാര്യയേയും മക്കളേയും ഒക്കെ കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഉണ്ടാകും: മോശം കമന്റിടുന്നവരെ കുറിച്ച് സിത്താര കൃഷ്ണകുമാർ

208

സിതാര കൃഷ്ണകുമാറും, വിധു പ്രതാപും, ജ്യോത്സനയും, റിമി ടോമിയും മലയാളികളുടെ പ്രിയപ്പെട്ട ഗായകരാണ്. എല്ലാവരും നിരവധി ഹിറ്റാ ഗാനങ്ങൾ ആലപിച്ചാണ് ആരാധകരുട പ്രിയപ്പെട്ടവരായി മാറിയത്. മിനി സ്‌ക്രീൻ റിയാലിറ്റി ഷോയിലെ വിധി കർത്താക്കളാണ് ഇപ്പോൾ നാല് പേരും.

ഇവർ എല്ലാവരും സോഷ്യൽ മീഡിയകളിലും സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇവർ അവരവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങകുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തങ്ങൾക്ക് സോഷ്യൽ മീഡയയിൽ നിന്നുമുണ്ടായ ചില അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.

Advertisements

ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് നാല് പേരും മനസ് തുറന്നത്. സോഷ്യൽ മീഡിയയിലെ കമന്റുകൾ വായിച്ച് ഫ പുല്ലേ എന്ന് പറയാൻ തോന്നിയവരുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു താരങ്ങൾ. തോന്നിയിട്ടുണ്ടെന്നായിരുന്നു നാല് പേരുടേയും മറുപടി.

Also Read
ഞാൻ ഇങ്ങനെ ആയത് ഞാൻ കാരണം അല്ല എന്റെ അപ്പൻ കാരണമാണ്: വെളപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

പിന്നാലെ ഗായിക സിത്താര കൃഷ്ണകുമാർ തന്റെ അനുഭവം പങ്കുവെച്ചു. പണ്ട് താൻ കമന്റുകൾ ഇരുന്നു വായിക്കുമായിരുന്നു. ചിലർക്ക് ഇതൊരു പ്രത്യേക രസമാണ്. മോശം കമന്റ് ഇടുന്നതിലും കൂട്ടത്തോടെ ആ ക്ര മിക്കുന്നതിലുമെല്ലാം ആനന്ദം കണ്ടെത്തുന്നവരുണ്ട്.

നമ്മളെക്കുറിച്ചുള്ള വാർത്ത കൊടുത്ത പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്‌സിൽ വന്ന് ചീ ത്ത വിളിച്ചു പോകുന്ന പലരുടേയും പ്രൊഫൈൽ എടുത്തു നോക്കിയാലറിയാം അവർ ഭാര്യയേയും മക്കളേയും ഒക്കെ കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഇട്ടിട്ടുണ്ടാകും. ഒരിക്കൽ മോശം വാക്കുകൾ ഉപയോഗിച്ച് ഒരാൾ കമന്റ് ചെയ്യുകയായിരുന്നു.

ഞാനതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് അയാളുടെ കമന്റ് ബോക്‌സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ പേജിലും ഇട്ടു. വെറുതെ പ്രതികരിക്കാതെ ഇരുന്നിട്ട് കാര്യമില്ലല്ലോ എന്നും സിത്താര പറയുന്നു.
പിന്നാലെ വിധു പ്രതാപും പ്രതികരണവുമായി എത്തി. വേറൊരു വിഭാഗമുണ്ട്. പ്രഭാത കൃത്യങ്ങൾ പോലെ ഒരു പൊതുപരിപാടി ഇന്നാരെയാണ് ചീ ത്ത വിളിക്കേണ്ടതെന്ന് നോക്കിയിരിക്കുകയാണ്.

മിക്കവരുടേയും പ്രൊഫൈൽ വ്യാജമായിരിക്കും. അത് ഇവരുടെ പൊതു സ്വഭാവം ആയിരിക്കും. തീയേറ്ററിൽ ഇരുട്ടിലിരുന്ന് കൂവില്ലേ, അതുപോലെ നട്ടെല്ലില്ലാതെ പേരും വ്യക്തിത്വവുമൊക്കെ ഒളിപ്പിച്ച് വച്ച് മോശം കമന്റുകളിടും. അവരെയാക്കെ ഫ പു ല്ലേ എന്ന് വിളിക്കാൻ തോന്നിയിട്ടുണ്ട്ന്നും വിധു പറയുന്നു.

അതേസമയം പാട്ട് പാടുന്നതിനിടെ തനിക്ക് വെള്ളി വീണ അനുഭവം വിധു പങ്കുവെച്ചു. എന്നെ കളിയാക്കാനുള്ള അവസരം ഞാൻ മററാർക്കും കൊടുക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു വിധു തന്റെ അനുഭവം പങ്കുവച്ചത്. അഫ്‌സലിക്കയും അൻവറിക്കയും രഞ്ജിനിയും എല്ലാമുള്ളൊരു ഷോയിലായിരുന്നു സംഭവം.

Also Read
ഇനി ഒരു വിവാഹം വേണ്ടെന്ന് തീരുമാനിച്ചതാണ് എന്നാൽ പ്രവീൺ വന്നതോടെ എല്ലാം മാറി: രണ്ടാം വിവാഹത്തെ കുറിച്ച് വാചാലയായി അർച്ചന സുശീലൻ

കല്യാണരാമൻ സിനിമ ഇറങ്ങിയ സമയമായിരുന്നു അത്. ചിത്രത്തിലെ കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാൻ എന്ന പാട്ടാണ് പാടുന്നത്. പാടി തുടങ്ങിയപ്പോൽ കഥയിലെ രാജകുമാരിയും ഗോപ കുരാമനും എന്നായി എന്നാണ് വിധു പറയുന്നത്. പാടിക്കഴിഞ്ഞാണ് കയ്യിൽ നിന്നു പോയത് മനസിലായത്.

കേട്ടിരിക്കുന്നവർ ഇപ്പോൾ പൊട്ടിച്ചിരിക്കും എന്നോർത്ത് താൻ മുന്നോട്ട് നോക്കിയപ്പോൽ പാട്ടിന്റെ ഓളത്തിൽ വാക്കു മാറിപ്പോയത് ആരും കേട്ടില്ല. എന്നാൽ താൻ നോക്കുമ്പോൾ ഓർക്കസ്ട്രക്കാർ ചിരി കടിച്ചുപിടിച്ചിരിക്കുക യായിരുന്നു. തൊട്ടപ്പുറത്ത് നിന്നിരുന്ന രഞ്ജിനിയും അഫ്‌സലിക്കയും വാ പൊത്തി ചിരിക്കുകയായിരുന്നു എന്നും വിധു പ്രതാപ് വ്യക്തമാക്കുന്നു.

Advertisement