പല സ്ഥലങ്ങളിൽ ഇരുന്ന് സ്വയംഭോഗം ചെയ്തതിനെ കുറിച്ച് അവരൊക്കെ പറഞ്ഞു, ഒടുവിൽ എന്റെ അവസരം എത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി അർച്ചന കവി

46875

മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ടെയ്ത നീലതാമര എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ താര സുന്ദരിയാണ് നടി അർച്ചന കവി. പിന്നീട് ഏതാണ്ട് ഇരുപതോളം ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ അർച്ചന മിനിസ്‌ക്രീൻ അവതാരകയായും തിളങ്ങിയിരുന്നു.

ഇതിന് പിറകേ യൂട്യൂബിൽ ഒരു വെബ് സീരിസിലും പ്രധാന വേഷത്തിൽ അർച്ചന കവി എത്തിയിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലുും സോഷ്യൽ മീഡിയയിൽ അർച്ചന കവി സജീവമാണ്. തന്റെ ബ്ലോഗിൽ കൂടി ആരാധകരോട് സംവദിക്കുന്ന അർച്ചന കവിക്ക് യൂട്യൂബിൽ ധാരാളം ഫോളോവേഴ്‌സ് ആണ് ഉള്ളത്.

Advertisement

2016 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയ അബീഷ് മാത്യുവിനെ ആണ് അർച്ചന വിവാഹം കഴിച്ചത്. ഇപ്പോഴിതാ ജീവിതത്തിൽ തനിക്ക് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് താരം തന്റെ വ്‌ളോഗിൽ കൂടി പറഞ്ഞത് ആണ് വീണ്ടും വൈറൽ ആകുകയാണ്.

ഒരിക്കൽ ഭർത്താവിനും സുഹൃത്തുക്കൾക്കും ഒപ്പം അവരുടെ സംസാരത്തിൽ പങ്കെടുക്കാൻ ഒരു അവസരം വന്നു. അവർ സ്വയംഭോഗം ആയിരുന്നു അന്ന് സംസാരിക്കാൻ തിരഞ്ഞെടുത്തത്. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. വേറെ വഴിയൊന്നും ഇല്ലാതിരുന്നതിനാൽ എനിക്കവരുടെ ഒപ്പം ഇരുന്നു അതൊക്കെ കേൾക്കേണ്ടി വന്നു.

പലരും പല സ്ഥലങ്ങളിൽ ഇരുന്നു സ്വയംഭോഗം ചെയ്തതിനെ കുറിച്ചൊക്കെ പറഞ്ഞു. അവസാനം എന്റെ അവസരം എത്തിയപ്പോൾ ഞാൻ അസ്വസ്ഥയാകുന്നത് കണ്ടു അവർ എന്നെ നിർബന്ധിച്ചില്ല. എന്നാൽ അപ്പോൾ ഒരു സുഹൃത്ത് എന്റെ അടുത്ത് വന്നു എന്നോട് ഒരു സ്വകാര്യം പറഞ്ഞു.

അർച്ചന തനിക്ക് ഒരു മകൻ ആണ് ജനിക്കുന്നതെങ്കിൽ അവനോട് ഒരിക്കലും സ്വായംഭോഗം ചെയ്യരുത് എന്ന് പറയരുത്. ഇതായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. ഒരമ്മയായ നീ ഒരിക്കലും മകനോട് ഒരിക്കലും സ്വയം ഭോഗത്തെ കുറിച്ച് സംസാരിക്കരുത്. അത് തെറ്റാണ് എന്ന് അയാൾ ആവർത്തിച്ചു.

എന്ത് കൊണ്ട് പറഞ്ഞൂടാ എന്ന് ഞാൻ ആ സുഹൃത്തിനോട് ചോദിച്ചു. അയാൾ നൽകിയ മറുപടി ഇങ്ങനെയാണ്. സ്വയംഭോഗം അത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. ഒരിക്കൽ നീ അവനോട് അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞാൽ പിന്നീട് അത് ചെയ്യാൻ പോകുമ്പോഴെല്ലാം അവന്റെ മനസ്സിൽ നിന്റെ മുഖം വരും.

അത് അവനെ മാനസികമായി തളർത്തും എന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. അന്ന് ഞാൻ ചിന്തിച്ചപ്പോൾ അത് ശരിയാണ് എന്ന് എനിക്കും തോന്നി. അന്ന് തനിക്ക് ജനിക്കാൻ പോകുന്ന മകനെ ഓർത്താണ് ആ രാത്രിയിൽ ഞാൻ ഉറങ്ങിയത് എന്നും അർച്ചന വെളിപ്പെടുത്തുന്നു.

Advertisement