കിടിലൻ ബെല്ലി ഡാൻസുമായി ആരാധകരെ ഇളക്കിമറിച്ച് ജാൻവി കപൂർ, കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ

272

മുൻകാല ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിൻെയും മകളാണ് യുവനടി ജാൻവി കപൂർ. 2018 ൽ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ഇതുവരെ രണ്ടു സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത്.

2016 ൽ പുറത്തിറങ്ങിയ മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദിപതിപ്പായിരുന്ന ധഡക് ആയിരുന്നു ജാൻവിയുടെ ആദ്യ ചിത്രം. പിന്നീട് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയത്. ഗുഞ്ചൻ സക്സേന ആയിരുന്നു ജാൻവിയുടെ രണ്ടാമത്തെ ചിത്രം.

സിനിമയിൽ എന്നതിലുപരി സോഷ്യൽ മീഡിയയിലും തിളങ്ങുന്ന താരമാണ് ബോളിവുഡ് നടി ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയയിലെ ആരാധകർക്കായി രസകരമായ പോസ്റ്റുകൾ അവതരിപ്പിക്കാൻ ജാൻവി കപൂർ ശ്രദ്ധാലുവാണ്.

ഇപ്പോഴിതാ ജാൻവി പങ്കുവെച്ച് ഒരു വീഡിയോ ആരാധകരെ ഇളക്കി മറിക്കുകയാണ്. ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം അശോകയിൽ ആരാധകരെ ത്രസിപ്പിച്ച സൻ സനന നന എന്ന ഗാനത്തിന് ജാൻവി കപൂർ ഒരുക്കിയ ബെല്ലി ഡാൻസാണ് വൈറലാകുന്നത്. സിനിമയിൽ കരീന കപൂർ ആയിരുന്നു ആ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത്.

അത്യന്തം മെയ്വഴക്കത്തോടെയാണ് ജാൻവി ഈ നൃത്തം അവതരിപ്പിച്ചത്. വെള്ള നിറമുള്ള ക്രോപ് ടോപ്പും ബോട്ടവുമാണ് ജാൻവിയുടെ വേഷം. ബെല്ലി ഡാൻസ് ക്ളാസുകൾ മിസ് ചെയ്യുന്നത് കാരണം സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ച നൃത്തമാണിത്.

ഇൻസ്റ്റഗ്രാമിൽ ഐജിടിവിയിലാണ് ജാൻവി നൃത്തം പോസ്റ്റ് ചെയ്തത്. അതേസമയം ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചും ജാൻവി ഇതിനു മുൻപ് ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്. അടുത്തതായി ഗുഡ് ലക്ക് ജെറി എന്ന സിനിമയിൽ ജാൻവി വേഷമിടും.

ഇതിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. സിദ്ധാർഥ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം പങ്കജ് മട്ട രചിക്കുന്നു. ആനന്ദ് എൽ. റായി ആണ് നിർമ്മാണം. ദോസ്താന 2 എന്ന സിനിമയിൽ കാർത്തിക് ആര്യനൊപ്പമാണ് ജാൻവി അഭിനയിക്കുന്നത്.