ഞങ്ങളുടെ റിലേഷൻഷിപ്പ് ഇത്രയും കൊണ്ടുവന്നതിന്റ ഫുൾ ക്രെഡിറ്റ് രോഹിത്തിനാണ്, 20 ന് മോതിര മാറ്റമാണ്: വിവാഹ നിശ്ചയത്തെകുറിച്ച് എലീന പഠിക്കൽ

310

മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായിരുന്ന ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയരായ മത്സരാർഥികളിൽ ഒരാളായിരുന്നു അവതാരക കൂടിയായ എലീന പടിക്കൽ. ബിഗ് ബോസിലൂടെ തന്നെ നിരവധി ആരാധകരെ നേടിയെടുക്കാനും എലീനയ്ക്ക് കഴിഞ്ഞു.

ബിഗ് ബോസ് ഷോയിൽ ആയിരിക്കുന്ന സമയത്ത് നടി ആര്യയോടാണ് എലീന തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്നത്. അന്ന് മുതൽ എലീനയുടെ പ്രണയത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. മത്സരശേഷം പുറത്ത് വന്നപ്പോഴും വീട്ടുകാർ തങ്ങളുടെ പ്രണയം അംഗീകരിച്ചില്ലൊന്നാണ് എലീന പറഞ്ഞത്.

Advertisements

ബിഗ്ബോസിൽ എത്തിയ സമയത്ത് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും വീട്ടുകാർ സമ്മതിച്ചാൽ മാത്രമേ വിവാഹം കഴിക്കു എന്നും എലീന പറഞ്ഞിരുന്നു, ചെറുപ്പത്തിൽ തുടങ്ങിയ ഞങ്ങളുടെ പ്രണയം ഇപ്പോഴും ശക്തമായി തുടരുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരം താൻ ഉടൻ വിവാഹിതയാകും എന്ന വാർത്ത പുറത്ത് വിട്ടത്. വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപര്യമില്ലെന്നും ഭാവി കാര്യങ്ങൾ എങ്ങനെയാവുമെന്ന് അറിയില്ലെന്നുമായിരുന്നു എലീന അന്ന് പറഞ്ഞത്. ഒടുവിൽ വീട്ടുകാർ സമ്മതിച്ചുവെന്ന് പറഞ്ഞായിരുന്നു എലീന വിവാഹ വിശേഷം പങ്കുവെച്ചത്.

15 വയസ്സിൽ തുടങ്ങിയ പ്രണയമാണ് 21 ആയപ്പോൾ അവർ കെട്ടാൻ തീരുമാനിച്ചുവെന്നായിരുന്നു സാജൻ സൂര്യയുടെ കമന്റ്. ബിഗ് ബോസിലെത്തിയതിന് ശേഷം ഫുക്രുവും എലീനയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും തുറന്നു പറഞ്ഞതോടെ ആണ് ആ വിവാദം അവസാനിച്ചത്.

ഇപ്പോൾ തന്റെ വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം, ജനുവരി ഇരുപതിനാണ് വിവാഹ നിശ്ചയം, തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ സുഹൃത്തുക്കളും ബന്ധുക്കളും ആയിരിക്കും പങ്കെടുക്കുന്നത്, കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങുകൾ. 6 വർഷത്തെ പ്രണയം. ഇപ്പോഴും എനിക്ക് പുതുമയാണ്.

അതിനിടയിൽ സംഭവങ്ങൾ ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോൾ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്. ഞങ്ങൾ ബൈക്കിൽ കറക്കം, പാർക്കിൽ പോകൽ അങ്ങനെയൊന്നുമില്ലാത്ത പ്രണയമാണ് ഒരു ഹെൽത്തി റിലേഷൻഷിപ്പ്. അങ്ങനെ പഠനം തുടർന്നു.

കോളേജ് അവസാന വർഷം ഒന്നുകൂടി വീട്ടിൽ സൂചിപ്പിച്ചു, രക്ഷയില്ല. അങ്ങനെ ബിഗ് ബോസിന് പോകും മുമ്പ് 2019ൽ ഒരു സർപ്രൈസ് ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോയത്. അങ്ങനെ അവിടെ എല്ലാം പരസ്യമാക്കി തിരിച്ചെത്തിയപ്പോൾ വീട്ടിൽ വഴക്ക്. എല്ലാ ലവ് സ്റ്റോറിയിലും അത് ക്ലീഷേയാണല്ലോ. ലോക്ക് ഡൗൺ സമയത്ത് കൺവിൻസ് ചെയ്യാൻ നോക്കി.

വൈറസിന്റെ വീര്യം കുറഞ്ഞിട്ടും വീട്ടിൽ നോ രക്ഷ. പട്ടിണികിടക്കലോ, റൂമിൽ അടച്ചിരിക്കലോ അവിടെ ചിലവാകില്ലെന്നറിയാം. ഒരു ദിവസം അപ്പ വന്ന് നിന്റെ പരിപാടി ഇനി എന്താ എന്ന് ചോദിച്ചു. വേറെ കല്യാണം ഞാനും കഴിക്കില്ലെന്ന് പറഞ്ഞു.

രോഹിത് അതിനിടയിൽ അവന്റെ വീട്ടിൽ കൺവിൻസ് ചെയ്യിപ്പിച്ചു. അങ്ങനെ രോഹിതിന്റെ പാരന്റ്‌സ് അപ്പയുമായി സംസാരിച്ചു. യെസ് പറഞ്ഞ് അപ്പോൾ തന്നെ എൻഗേജ്‌മെൻ് ഡേറ്റ് ഫിക്‌സാക്കി, ഇനി തീരുമാനം മാറരുതല്ലോ അങ്ങനെ എല്ലാം പെട്ടെന്നായിരുന്നു എന്നായിരുന്നു എലീന പറഞ്ഞത്.

ഞങ്ങളുടെ റിലേഷൻഷിപ്പ് ഇത്രയും കൊണ്ടുവന്നതിന്റ ഫുൾ ക്രെഡിറ്റ് രോഹിത്തിനാണ്. ബ്രേക്കപ്പ് സിറ്റുവേഷൻസ് ഇതുവരെ ഞങ്ങൾക്കിടയിൽ വന്നിട്ടില്ല. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ അവനുമായി ഞാൻ ഓപ്പണായി സംസാരിച്ചു. സെലിബ്രിറ്റി എപ്പോഴും ഡിവോഴ്‌സ് ആകുമെന്ന് എല്ലാവരും പറയുമല്ലോ. അതിനാൽ എല്ലാ കാര്യവും ഞങ്ങൾ തുറന്ന് പറഞ്ഞു.

അതിന് ശേഷമാണ് വിവാഹത്തിലേക്ക് എത്തിയത്. റിലേഷൻഷിപ്പ് മോഡ്, ബെസ്റ്റ് ഫ്രണ്ട് മോഡ് ഇവ ഞങ്ങൾക്കിടയിലുണ്ട്. അപ്പയും അമ്മയും എല്ലാം ഷെയർ ചെയ്യും. ബീ ഹോണസ്റ്റ്, ബീ ഓപ്പൺ അപ്പ്, എല്ലാം തുുറന്ന് പറയുക. ഹെൽതി റിലേഷൻ ഷിപ്പായിരിക്കുക. വെറുതെ കറങ്ങാനൊക്കെ പോകുന്ന തരം പ്രണയമാണെങ്കിൽ കുറച്ച് കഴിയുമ്പോൾ ബോറടിക്കും.

ലിവിങ് റിലേഷൻഷിപ്പ്, ഡേറ്റിങ്ങൊക്കെ സിറ്റുവേഷനാണ്. ഇപ്പോൾ അത് തേപ്പ് എന്ന് പറഞ്ഞു ഒടുവിൽ വരാറുണ്ട്. അതിനൊക്കെ ബിഗ് നോ. നമ്മൾ ഹെൽത്തി റിലേഷൻഷിപ്പ് സൂക്ഷിക്കാലാണ് മുഖ്യമെന്നും എലീന പടിക്കൽ പറയുന്നു.

Advertisement