പന്ത്രണ്ട് ദിവസം തല്ലു കൂടി മിണ്ടാതിരുന്നു, ഇനി ഈ ബന്ധം മുന്നോട്ട് പോകില്ല എന്ന് മനസ്സിലായി, സജിനുമായി വേർപിരിയാൻ ആലീസ് തീരുമാനിച്ചു, സംഭവം ഇങ്ങനെ

10533

കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ പ്രേക്ഷക മനസിലേയ്ക്ക് ചേക്കേറിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ് . ഇപ്പോൾ നടി സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്ലർ’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സ്ത്രീപദം എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അടുത്തിടെ ആയിരുന്നു നടി ആലീസിന്റെ വിവാഹം.

വിവാഹിത യാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് ആരാധകരുമായി യൂട്യൂബ് വീഡിയോയിലൂടെ പങ്കു വച്ചിരുന്നു. വിവാഹ ശേഷവും വിശേഷങ്ങൾ നടി പങ്കുവെച്ചിട്ടുണ്ട്. മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾസ് ആണ് ആലീസും സജിനും.

Advertisements

Also Read
ലഹരി മരുന്നുകൾക്ക് അടിമ, പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നതിൽ വിദഗ്ദ്ധ; പോക്സോ കേസിലെ കൂട്ടുപ്രതി അഞ്ജലിയെ കുറച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ

ഇരുവരുടെയും പ്രണയവും വിവാഹവും അത് കഴിഞ്ഞുള്ള സാധാരണ ജീവിതവും എല്ലാം യൂട്യൂബിലൂടെ നാട്ടിൽ പാട്ടാണ്. എന്നാൽ ഈ ബന്ധം ഒരിടയ്ക്ക് അറ്റുപോകേണ്ടതായിരുന്നുവത്രെ. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ബ്രേക്കപ്പ് വരെ എത്തിയ പ്രണയ കഥയെ കുറിച്ച് ആലീസും സജിനും സംസാരിച്ചു. കല്യാണത്തിന് ശേഷമാണ് ഞങ്ങൾ പെർഫക്ട് കപ്പിൾസ് ആയത്.

പ്രണയിക്കുന്ന സമയത്ത്, ഫോണിലൊക്കെ വിളിക്കുമ്പോൾ എന്നും വഴക്കായിരുന്നു. പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടാവും. പക്ഷെ അപ്പോഴൊക്കെ കല്യാണത്തിന് ശേഷമേ നിനക്ക് എന്നെ മനസ്സിലാവൂ എന്ന് ഇച്ചായൻ പറയുമായിരുന്നു. അത് സത്യമാണ്, കല്യാണത്തിന് ശേഷം ഞങ്ങൾ തമ്മിലുള്ള വഴക്ക് ഒരുപാട് കുറഞ്ഞു. ആദ്യമായി ആലീസിനോട് സംസാരിക്കുന്നത് എരു സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ് എന്ന് സജിൻ പറയുന്നു.

പിന്നീട് ഒരു റിലേഷൻ ആരംഭിച്ച ശേഷവും ഞാൻ നൂറ് ശതമാനം കമ്മിറ്റ്മെന്റ്സ് കാണിച്ചില്ല. കാരണം ഈ ബന്ധം വിവാഹം വരെ പോകും എന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പന്ത്രണ്ട് ദിവസം തല്ലു കൂടി മിണ്ടാതിരുന്നിട്ടുണ്ട്. ആ സമയത്തും ആലീസിനെ സമാധാനപ്പെടുത്താനോ കാണാനോ ഞാൻ മുൻ കൈ എടുത്തിരുന്നില്ല. അതിന് ശേഷം ആലീസ് വീട്ടിൽ വന്ന ശേഷമാണ് ഓകെ, ഈ ബന്ധം സീരിയസ് ആണ് എന്ന തോന്നൽ തനിക്ക് ഉണ്ടായിരുന്നത് എന്ന് സജിൻ പറയുന്നു.

Also Read
ചിരിക്കുന്ന രണ്ട് മനുഷ്യരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ച് നിൽക്കുന്നയാൾ ഒരു ഇതിഹാസമാണ്! ശ്രദ്ധ നേടി ഉണ്ണി മുകുന്ദൻ പങ്കു വച്ച ചിത്രം

അന്ന് താൻ വീട്ടിൽ ചെന്നില്ലായിരുന്നു എങ്കിൽ ഞങ്ങളുടെ ബന്ധം അന്ന് ബ്രേക്കപ്പ് ആകുമായിരുന്നു എന്നാണ് ആലീസ് പറഞ്ഞത്. സത്യത്തിൽ അന്ന് ഞാൻ വീട്ടിൽ പോയത്, ഈ ബന്ധം ഇനി വേണ്ട നമുക്ക് ബ്രേക്കപ്പ് ആകാം എന്ന് പറയാൻ വേണ്ടിയായിരുന്നു എന്ന് ആലീസ് പറയുന്നു. വഴക്കിന് ശേഷം ഞാനിനി വരില്ല എന്നാണ് ഇച്ചായൻ കരുതിയത്.

എങ്കിൽ അത് കാണിച്ച് കൊടുക്കാം എന്ന് കരുതിയാണ് ഞാൻ പുറപ്പെട്ടത്. അത്രയും ദൂരം യാത്ര ചെയ്ത്, വീട് തേടിപ്പിടിച്ച് ആലീസ് വരും എന്ന് താൻ കരുതിയില്ല എന്നും, ആ ദിവസത്തിന് ശേഷമാണ് ശരിയ്ക്ക് വിവാഹത്തിന്റെ കാര്യങ്ങളിലേക്ക് പോയത് എന്നും സജിനും പറഞ്ഞു. സജിൻ അല്ലായിരുന്നു തന്റെ ജീവിത പങ്കാളി എങ്കിൽ തനിക്ക് ഇത്രയും സ്വാതന്ത്രത്തോടെ ജോലി ചെയ്യാൻ സാധിക്കുമായിരുന്നില്ല എന്നാണ് ആലീസ് പറയുന്നത്.

രണ്ട് സീരിലാണ് ഞാനിപ്പോൾ ഒരുമിച്ച് നിൽക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വീട്ടിൽ ഉണ്ടാവുന്നത്. എന്നിട്ടും എന്റെ കരിയറിനെ വളരെ അധികം സപ്പോർട്ട് ചെയ്യുന്നു. വെറുതേ വീട്ടിലിരിയ്ക്കുന്ന സ്ത്രീ ആകരുത്, അഭിനയം അല്ലെങ്കിൽ മറ്റെന്തെങ്കലും ജോലി ചെയ്യണം എന്നാണ് ഇച്ചായൻ എന്നും പറയുന്നത്

വിവാഹ മോചിതരാകാൻ പോകുന്നു എന്ന ഗോസിപ്പ് ഞങ്ങളും കണ്ടിരുന്നു. പക്ഷെ അതൊന്നും ഞങ്ങളെ ബാധിയ്ക്കുന്നില്ല. വാസ്തവത്തിൽ ആ യൂട്യൂബ് ചാനൽ അവരുടെ വ്യൂവേഴ്സിനെ കൂട്ടാൻ നോക്കുമ്പോൾ, അറിഞ്ഞോ അറിയാതെയോ എന്നെയാണ് പ്രമോട്ട് ചെയ്യുന്നത്. അതുകൊണ്ട് എനിക്ക് അതിൽ വലിയ പരാതികളില്ലെന്നും ആലീസ് പറയുന്നു.

Advertisement