മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലൂടെ വിവാദത്തിലായ ഫോർട്ട് കൊച്ചി ‘നമ്പർ 18’ ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ടിനെതിരേ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് ഫോർട്ട്കൊച്ചി പോലീസ് കേസെടുത്തത്. റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
അതേ സമയം ഫോർട്ട് കൊച്ചിയിൽ പ്രവർത്തിക്കുന്ന നമ്പർ 18 ഹോട്ടൽ ഉടമയായ റോയ് വയലാട്ട് പ്രതിയായ പോക്സോ കേസിലെ കൂട്ടുപ്രതിയായ അഞ്ജലി വടക്കേപ്പുര ലഹരിമരുന്നുകൾക്ക് അടിമ എന്ന് തെളിഞ്ഞു. ഇവർ താൻ കഴിക്കുന്നത് ബിപിയുടെ ഗുളികയാണെന്നാണ് പലരോടും പറയുന്നത്. അതേപോലെ തന്നെ ലഹരിമരുന്ന് കലർത്തിയ പാനീയം നൽകിയാണ് അഞ്ജലി പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നതും.
നമ്പർ 18 ഹോട്ടലിൽ നടക്കാറുള്ള ലഹരിമരുന്ന് പാർട്ടിയെക്കുറിച്ച് പരാതിക്കാരിയായ പെൺകുട്ടിയും ഇടയ്ക്ക് വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്നെ ഹോട്ടലിൽ നടക്കുന്ന പാർട്ടിയിൽ എത്തിച്ച ശേഷം ലഹരി കലർന്ന പാനീയം നൽകി കുടിക്കാൻ നിർബന്ധിച്ചിരുന്നെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.
അന്നേ ദിവസം പാർട്ടിയിൽ പങ്കെടുത്ത ഭൂരിഭാഗം പെൺകുട്ടികളും ലഹരി ഉപയോഗിച്ചിരുന്നതായും ഈ പെൺകുട്ടികളെ റോയി ലൈം ഗി കമ ായി ഉപദ്രവിച്ചിരുന്നെന്നും തങ്ങളോടും മോശമായി പെരുമാറാൻ തുടങ്ങിയതോടെ ബഹളം വച്ചാണ് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയതെന്നും പെൺകുട്ടി വെളിപ്പെടുത്തി.
ഈ സമയം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഞ്ജലിയും സൈജുവും തങ്ങളെ തടഞ്ഞെന്നും പെൺകുട്ടി പറഞ്ഞു.
അഞ്ജലി ആയിരുന്നു റോയി പെൺകുട്ടിയെ പീ ഡി ക്കു മ്പോൾ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരി പറയുന്നത്.
മാത്രമല്ല, പൊലീസിൽ പീ ഡന വി വരം അറിയിച്ചാൽ ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. കേസിൽ അഞ്ജലിക്ക് പുറമെ റോയിയുടെ സുഹൃത്തായ സൈജു തങ്കച്ചനും കേസിൽ പ്രതിയാണ്.
അതേ സമയം മോഡലുകളുടെ അപകടമരണം സംബന്ധിച്ച കേസിൽ റോയിയും സൈജുവും പ്രതികളാണ്. ഇതുകൂടാതെ സൈജുവിനെതിരേ ലഹരി ഉപയോഗവും ലഹരിയുടെ വ്യാപാരവും സംബന്ധിച്ച് ഏഴ് കേസുകളും വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നവംബർ ഒന്നിന് രാത്രി നമ്പർ 18 ഹോട്ടലിൽ പാർട്ടിക്കുശേഷം മടങ്ങുമ്പോഴാണ് പാലാരിവട്ടം ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറി മോഡലുകൾ മരിച്ചത്. ഹോട്ടലിൽനിന്ന് സൈജു മോഡലുകളുടെ കാറിനെ പിന്തുടരുന്നതിനിടെയായിരുന്നു അപകടമെന്ന് പോലീസ് കണ്ടെത്തി.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും, ഇത് റോയിയും ഹോട്ടലിലെ ജീവനക്കാരും ചേർന്ന് നശിപ്പിച്ചിരുന്നു. തെളിവു നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.