ഷഫ്നയും സജിനും ആഘോഷത്തിൽ, പുതിയ വിശേഷം വന്നതുകൊണ്ട് സാന്ത്വനത്തിൽ നിന്ന് ചെറിയ ബ്രേക്കെടുത്ത് ശിവൻ

13614

വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് സാന്ത്വനം. ചിപ്പി രഞ്ജിത്ത് നിർമ്മിച്ച് കേന്ദ്രകഥാപാത്രമാകുന്ന പരമ്പരയാണ് ഇത്. തമിഴിലെ സൂപ്പർഹിറ്റ് പരമ്പര പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റിമേക്കാണ് ഈ സീരിയൽ.

അതേ സമയം സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സീരിയൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി സീരിയലിൽ എത്തുന്നത്. സീരിയലിൽ ചിപ്പിയുടെ ഭർത്താവായി എത്തുന്നത് നടൻ രാജീവ് പരമേശ്വരനാണ്. മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് നടൻ ഗിരിഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ്.

Advertisements

നടി ഗോപിക അനിലാണ് സീരിയലിൽ അഞ്ജലിയായി എത്തുന്നത്. പ്രേക്ഷകർ സാന്ത്വനം സീരിയലിനെ ഒരു കുടുംബമായി ഏറ്റെടുത്തു കഴിഞ്ഞു. സാന്ത്വനത്തിലെ താരങ്ങൾക്കും സീരിയലിലെ അംഗങ്ങൾ കുടുംബത്തെ പോലെ തന്നെയാണ്. ഒരുമിച്ച പുറത്ത് പോകുന്നതിന്റെയൊക്കെ ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറുണ്ട്.

സജിന്റെ ഭാര്യയും നടിയുമായ ഷഫ്‌ന ലൊക്കേഷനിലെ സ്ഥിരം സാന്നിധ്യമാണ്. മാത്രമല്ല ഗോപികയും കീർത്തനയുമായി വലിയ അടുപ്പമാണ് ഷഫ്‌നയ്ക്ക് ഉളളത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്‌ന. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഷഫ്‌ന കഥ പറയുമ്പോൾ, ആഗതൻ, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഷഫ്നയുടെ ഭർത്താവ് സജിനാണ് സാന്ത്വനം സീരിയലിൽ ശിവദാസ് ആയി എത്തുന്നത്. ഭാര്യ സക്രീനിൽ സജീവമാണെങ്കിലും പുതുമുഖമായിട്ടാണ് സജിൻ മിനിസ്‌ക്രീനിൽ എത്തുന്നത്. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനിൽ സജീവമായ ഷഫ്‌ന ഭർത്താവിന് പൂർണപിന്തുണയുമായി രംഗത്തുണ്ട്. സജിനൊപ്പം ഷൂട്ടിങ് സെറ്റുകളിലും ഷഫ്ന എത്താറുണ്ട്.

സാന്ത്വനത്തിലെ താരങ്ങളുമായും ഷഫ്നയ്ക്ക് വലിയ അടുപ്പമാണ് ഉളളത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ഷഫ്ന തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി ഷഫ്ന പങ്കിടുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും നിറയെ ആരാധകർ ആണ് ഉള്ളത്.

ഷഫ്നയുടെ ഫോട്ടോഷൂട്ടിൽ ഭർത്താവും നടനും ആയ സജിനും ഭാഗം ആകാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പുതിയൊരു തുടക്കത്തെക്കുറിച്ച് ഷഫ്ന കുറിച്ചത്. ഇരുവരും അച്ഛനും അമന്മയും ആകാൻ പോകുന്നുവെന്നാണ് ഇതിനെക്കുറിച്ച് ആരാധകർ പറഞ്ഞത്. എന്നാൽ ഞാൻ നേരത്തെ പറഞ്ഞ മനോഹരമായ തുടക്കം ഞങ്ങളുടെ പുതിയ യാത്രയാണെന്ന് ഷഫ്ന പറയുന്നു.

ഓരു വർഷത്തിന് ശേഷമാണ് കഴിഞ്ഞ മാസം ഞങ്ങൾക്ക് യാത്രയോടുള്ള പ്രണയം സഫലമാക്കാൻ കഴിഞ്ഞത്. കോവിഡും ഞങ്ങളുടെ തിരക്കുകളുമായിരുന്നു കാരണം. ഞങ്ങളുടെ ചെറിയ ട്രിപ്പുകളാണ് ഞങ്ങളെ സന്തോഷിപ്പിക്കുന്നത് എന്നാണ് ഷഫ്ന കുറിച്ചത്. സാന്ത്വനത്തിലെ മറ്റുതാരങ്ങളായ ഗോപികയും അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇതോടെ സാന്ത്വനത്തിന് ബ്രേക്ക് നൽകുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Advertisement