ഇപ്പോഴും മനം മയക്കുന്ന സൗന്ദര്യവും ഇടതൂർന്ന മുടിയും സംയുക്ത കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം

387

വളരെ കുറച്ചു വർഷങ്ങളെ സിനിമയിൽ ഉണ്ടായിരുന്നു എങ്കിലും മലയാളി സിനിമാ ആരാധകർ ഇന്നും ഏറെ സ്നേഹത്തോടെ ഓർത്തിരിക്കുന്ന പേരാണ് നടി സംയുക്ത വർമ്മയുടേത്. സത്യൻ അന്തിക്കാട് ഒരുക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരം പിന്നീട് നിരവധി സിനിമകളിൽ നായികയായി വേഷമിട്ടു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സംയുക്ത നേടിയെടുത്തിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു നടൻ ബിജു മേനോനെ സംയുക്ത വർമ്മ പ്രണയിച്ചു വിവാഹം കഴിച്ചത്. 2002 ലായിരുന്നു ഇരുവരും വിവാഹിതരായത്.

Advertisements

Also Read
നാടകത്തിലൂടെ കണ്ടുമുട്ടിയ ദിവ്യലക്ഷ്മിയെ പ്രണയിച്ച് സ്വന്തമാക്കി, മക്കളെ സ്റ്റേജിന് സമീപം പായ വിരിച്ച് കിടത്തിയിട്ട് നാടകാഭിനയം: ജീവിതം പറഞ്ഞ് ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അമൽ രാജ്

പിന്നീട് സിനിമാ അഭിനയം താരം ഉപേക്ഷിക്കുകയായിരുന്നു. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താരം. മകൻ ജനിച്ചതോടെ അവന്റെ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുകയായിരുന്നു താരം. രണ്ടുപേരും അഭിനയിക്കാൻ പോവുമ്പോൾ മകന്റെ കാര്യം നോക്കാനാവില്ലെന്നും, അതിനാൽ താൻ സ്വയം അഭിനയം നിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോൾ ആരാധകർ ഏറെ ഉറ്റുനോക്കുന്ന മനോഹരമായ ദാമ്പത്യമാണ് ഇവരുടേത്. സിനിമയിൽ നിന്നും മാറി നിൽക്കുന്ന സംയുക്ത എന്നാൽ തന്റെ ആരോഗ്യവും സൗന്ദര്യവും മറ്റേത് നടിമാരെക്കാളും നന്നായിട്ടാണ് ഇന്നും കാത്തു സൂക്ഷിക്കുന്നത്. താരത്തിന്റെ മനംമയക്കുന്ന സൗന്ദര്യത്തിനും ഇടതൂർന്ന മുടിക്കും ഇപ്പോഴും ഒരു വ്യത്യാസവും വന്നിട്ടില്ലെന്നതാണ് സത്യം.

ഇതിനി പിന്നിൽ തന്റെ യോഗയാണെന്നാണ് താരം പറയുന്നത്. ഏതാണ്ട് 15 വർഷത്തിലധികമായി താരം യോഗയിൽ സജീവമാണ്. ഓൺലൈൻ ക്ലാസിലൂടെ യോഗ പഠനം തുടരുന്നുണ്ട് സംയുക്ത വർമ്മ. യോഗയുമായി ബന്ധപ്പെട്ട പരിപാടികളിലും സജീവമാണ് താരം. യോഗാ വിദഗ്ധയായ താരം താൻ യോഗ ചെയ്യുന്നത് ശരീരം മെലിയുന്നതിനല്ല എന്നും യോഗ ചെയ്യുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നുമാണ് പറയുന്നത്.

Also Read
ഇത്രയും എളിമയുള്ള താരങ്ങളുണ്ടോ, ഒരു മോഹൻലാൽ ടച്ച് തോന്നുവുന്നു: സാന്ത്വനത്തിലെ സേതുവേട്ടൻ ബിജേഷിനെ കുറിച്ച് ആരാധകർ

യോഗയെ ഒരു പാഷനായാണ് കാണുന്നതെന്നും സംയുക്ത പറഞ്ഞിരുന്നു. യോഗ ചെയ്ത് തുടങ്ങിയതിൽ പിന്നെ തനിക്ക് ഭക്ഷണത്തോടുള്ള ആർത്തി മാറിയെന്നും കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവെന്നും കഴിക്കുന്നത് ആസ്വദിച്ചാണ് കഴിക്കുന്നത് എന്നും സംയുക്ത വർമ്മ പറഞ്ഞിരുന്നു. യോഗ ചെയ്ത് തുടങ്ങിയതിൽ പിന്നെ മുൻപുണ്ടായിരുന്ന ആസ്തമ പ്രശ്നങ്ങൾ അലട്ടാറില്ലെന്നും.

നേരത്തേ അലട്ടിയിരുന്ന ശ്വാസം മുട്ടലും ഹോർമോൺ പ്രശ്നങ്ങളും തലവേദനയുമൊന്നും ഇല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. യോഗ ചെയ്യുന്നതിനിടയിലെ വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. താരത്തിന്റെ യോഗ പരിശീലനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.

Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന

Advertisement