അതു കാണിക്കാൻ മാക്‌സിമം ശ്രമിക്കുന്നുണ്ടല്ലോ എന്ന ഞരമ്പൻ, തക്ക മറുപടിയുമായി സാധിക വേണുഗോപാൽ

159

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏറെ ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പ കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

സീരിയലിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. സിനിമ, സീരിയലിലും മാത്രമല്ല ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക. സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളുമാണ് താരം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യൽ മീഡിയകളിൽ ചർച്ചയാകുറുണ്ട്.

ഇപ്പോഴിതാ നടിയുടെ പുതിയ ഒരു ചിത്രം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ സാധിക തന്നെയാണ് ഈ ചിത്രം പങ്കുവെച്ചത്. ചുവന്ന നിറത്തലുള്ള ടീ ഷർട്ടും തൊപ്പിയും ധരിച്ചിരിക്കുന്ന ചിത്രമാണ് സാധിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

വ്യത്യസ്ത മുഖഭാവത്തിലുള്ള ചിത്രങ്ങളുടെ കൊളാഷാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നടിയുടെ പുതിയ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. നല്ല കമന്റിനോടൊപ്പം തന്നെ പതിവ് പോലെ മോശം കമന്റുകളും ചിത്രത്തിന് കിട്ടിയിട്ടുണ്ട്. മോശം കമന്റ് ഇട്ടവർക്ക് ഉഗ്രൻ മറുപടിയും നടി നൽകിയിട്ടുണ്ട്.

എന്തൊരു അവസ്ഥ ആണിത് ടാറ്റു അടിക്കണം അത് എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ് ഇടണം എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്. ഇതിന് കൃത്യമായ മറുപടിയും നടി നൽകിയിട്ടുണ്ട്. നഷ്ടം ഒന്നുമില്ലല്ലോ എല്ലാം എന്റെ ചെലവിലല്ലേ? കഷ്ടപ്പെട്ട് ഇവിടെ നിൽക്കണ്ട എന്നും നടി മറുപടി നൽകിയിട്ടുണ്ട്.

ചെസ്റ്റിലെ ടാറ്റു കാണിക്കാൻ മാക്‌സിമം ശ്രമിക്കുന്നുണ്ടല്ലോ എന്നാണ് മറ്റൊരുത്തൻ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. നോട്ടം ഒന്ന് മുകളിലോട്ട് മാറ്റി പിടിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ. അപ്പോൾ മനസ്സിലാകും ടാറ്റു കാണിക്കാനല്ല കുറച്ച് എക്‌സപ്രഷൻ കാണിക്കാനാണ് ശ്രമിച്ചതെന്ന്, കഷ്ടം എന്നും നടി മറുപടി നൽകിയിട്ടുണ്ട്.

Advertisement