Home Entertainment

അന്ന് വിജയ് ആ സിനിമയ്ക്കായി വാങ്ങിയത് രണ്ടു കോടി, എന്നാൽ ഒപ്പം അഭിനയിച്ച സൂര്യ വാങ്ങിയത് വെറും അഞ്ചുലക്ഷം; വെളിപ്പെടുത്തൽ

2997

തമിഴകത്തിന്റെ സൂപ്പർതാരങ്ങളായ ദളപതി വിജയിയും നടിപ്പിൻ നായകൻ സൂര്യയും തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരങ്ങളാണ്. തമിഴിലെ മാസ്സ് പടങ്ങളുടെ അമരക്കാരനാണ് വിജയ് എങ്കിൽ മാസ്സ് ചിത്രങ്ങൾക്ക് ഒപ്പം കലാമൂല്യവും അഭിനയ പ്രാധാന്യമുള്ള സിനിമകളും ചെയ്ത് മുന്നേറുന്ന താരമാണ്.

ഉറ്റ സുഹൃത്തുക്കളുമായ ഇരുവരും ഒന്നിച്ചും ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി തമിഴ് മലയാളം സിനിമകൾ നിർമ്മിച്ചുള്ള പ്രശസ്ത നിർമ്മാതാവ് അപ്പച്ചൻ എന്ന സ്വർഗചിത്ര അപ്പച്ചൻ വിജയിയെക്കുറിച്ചും സൂര്യയെക്കുറിച്ചും പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

Advertisements

സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച് ഫാസിൽ ഒരുക്കിയ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു അനിയത്തിപ്രാവ്. എന്നാൽ മലയാളത്തിലെ അനിയത്തിപ്രാവ് തമിഴിൽ റീമേക്ക് ചെയ്തപ്പോൾ സംവിധയകൻ ഫാസിൽ തന്നെ ആയിരുന്നെങ്കിലും നിർമ്മാണം സ്വർഗചിത്ര ആയിരുന്നില്ലെന്നും പറയുകയാണ് അപ്പച്ചൻ.

Also Read
കാത്തിരിപ്പ് അവസാനിച്ചു സ്വപ്‌നം പൂവണിയുന്നു, സന്തോഷ വാർത്ത അറിയിച്ച് അനുമോൾ, ആശംസകളുമായി ആരാധകർ

എന്നാൽ ആ സമയത്ത് ലൊക്കേഷനിൽ താൻ ഉണ്ടായിരുന്നുവെന്നും അപ്പച്ചൻ പറയുന്നു. തമിഴ് അനിയത്തി പ്രാവായ കാതലുക്ക് മര്യാദയിൽ ശാലിനിയുടെ നായകനായി എത്തിയത് വിജയ് ആയിരുന്നു. അന്ന് 17 ലക്ഷമായിരുന്നത്രേ വിജയിയുടെ പ്രതിഫലം. പിന്നീട് നാല് വർഷങ്ങൾക്കിപ്പുറം ഫ്രണ്ട്സ് ഒരുക്കിയപ്പോൾ ദളപതിയുടെ ശമ്പളം മൂന്നുകോടിയായി കുതിച്ചുയർന്നു.

എന്നാൽ തന്നോടുള്ള സൗഹൃദത്തിന്റെ പേരിൽ രണ്ട് കോടിക്ക് അഭിനയിക്കാൻ വിജയ് തയ്യാറായെന്നും അപ്പച്ചൻ പറയുന്നു. അതേചിത്രത്തിൽ തന്നെ അഭിനയിച്ച സൂര്യയ്ക്ക് നൽകിയ പ്രതിഫലം അഞ്ചുലക്ഷം മാത്രമായിരുന്നു. അന്ന് സൂര്യ ഇന്നത്തെ പോലെ വിലപിടിപ്പുള്ള താരമായിരുന്നില്ല. സൂര്യ അഭിനയിക്കുന്നത് അച്ഛനായ ശിവകുമാറിന് അൽപം പോലും താൽപര്യമില്ലായിരുന്നെന്നും അപ്പച്ചൻ പറഞ്ഞു.

സിദ്ധിഖിന്റെ സംവിധാനത്തിൽ മലയാളത്തിൽ സൂപ്പർഹിറ്റായ സിനിമയായിരുന്നു ഫ്രണ്ട്‌സ്. സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആയിരുന്നു ഈ സിനിമ നിർമ്മിച്ചത്. സിദ്ധീഖ് തന്നെ ഒരുക്കിയ ഇതിന്റെ തമിഴ് പതിപ്പ് നിർമ്മിച്ചതും അപ്പച്ചൻ ആയിരുന്നു. വിജയ് സൂര്യ ദേവയാനി തുടങ്ങിയലകായിരുന്നു തമിഴ് ഫ്രണ്ട്‌സിലെ പ്രധാന താരങ്ങൾ.

Also Read
സിദ്ധാർഥ് അത്രയ്ക്ക് ചിരിക്കുന്ന ആളല്ല, എപ്പോഴും സീരിയസ് ഭാവമാണ്, വിവാഹത്തിന് മുമ്പ് നേരിൽ കണ്ടിട്ടില്ല, വീഡിയോ ചാറ്റും ചെയ്തിട്ടില്ല: ഭർത്താവിനെ കുറിച്ച് പാടാത്ത പൈങ്കിളിയിലെ അവന്തിക

Advertisement