കാത്തിരിപ്പ് അവസാനിച്ചു സ്വപ്‌നം പൂവണിയുന്നു, സന്തോഷ വാർത്ത അറിയിച്ച് അനുമോൾ, ആശംസകളുമായി ആരാധകർ

744

മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രേറ്റി ഗെയിം ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടി. മിമിക്രി കലാകാരന്മാരും സീരിയൽ താരങ്ങളും പങ്കെടുക്കുന്ന പരിപാടിക്ക് ആരാധകരും ഏറെയാണ്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഈ പരിപാടിയിൽ അതിഥികളായും എത്താറുണ്ട്.

ലക്ഷ്മി നക്ഷത്രയാണ് പരിപാടിയുടെ അവതാരക. ബിനു അടിമാലി, നെൽസൺ, ശ്രീവിദ്യ, ലക്ഷ്മിപ്രിയ, കൊല്ലം സുധി, അനുമോൾ തുടങ്ങി നിരവധി കലാകാരന്മാരാണ് ഈ ഷോയിൽ പങ്കെടുക്കാറുള്ളത്. സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് സീരിയൽ നടി കൂടിയായ അനുമോൾ.

Advertisements

നിഷ്‌കളങ്കത നിറഞ്ഞ സംസാരവും എന്തും ചെയ്യാൻ മടിയില്ലാത്ത ഊർജ്ജവും ആണ് അനുമോളെ പ്രേക്ഷകരുടെ പ്രിയങ്കരി ആക്കി മാറ്റിയത്. പ്രേക്ഷകർക്ക് ഇന്ന് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് അനുമോൾ. പ്രേക്ഷകർക്ക് മാത്രമല്ല സഹ പ്രവർത്തകർക്കും ഏറെ പ്രിയങ്കരിയാണ് അനുമോൾ.

Also Read
വേറൊരു ജാതിയിൽ നിന്ന് കല്യാണം കഴിച്ച ആളാണ് ഞാനും, ഈ സിനിമ ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്തുക ആണ്, മമ്മൂട്ടിയുടെ പുഴുവിന് എതിരെ രാഹുൽ ഈശ്വർ

സ്വന്തം അനുജത്തിയോട് എന്ന പോലെയാണ് സഹപ്രവർത്തകരെല്ലാം അനുമോളെ കാണുന്നത്. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന സീരിയലിലും അനുമോൾ അഭിനയിച്ചിരുന്നു. അതേ സമയം ഒരു സിനിമയിൽ നായികയായി അഭിനയി ക്കുക എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമെന്ന് അനുമോൾ പലതവണ സ്റ്റാർ മാജിക് വേദിയിൽ പറഞ്ഞിട്ടുള്ളതാണ്.

ഇപ്പോഴിതാ അനുമോളുടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. അനുമോൾ നായികയായി എത്തുന്ന ആദ്യ ചിത്രത്തിന്റെ ടീസർ പുറത്തു വന്നു കഴിഞ്ഞു. അനുമോൾ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. റീ ക്രിയേറ്റർ ഫിലിം മേക്കേഴ്‌സ് നിർമ്മിക്കുന്ന എൻസൈക്ലോപീഡിയ എന്ന ചിത്രത്തിലാണ് അനുമോൾ ആദ്യമായി അഭിനയിക്കുന്നത്.

അരുൺ രാജ് പൂത്തണാൽ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ചിത്രത്തിന്റെ ടീസർ റിലീസ് ആയി കഴിഞ്ഞു. അനുമോളെ കൂടാതെ എയ്ഞ്ചൽ മോഹൻ, ഋഷി കുമാർ, ദിയാ റോസ്‌ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഓസ്ട്രിയ മൂവി പ്രൊഡക്ഷന്റെ ബാനറിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്.

പ്രവിത ആർ പ്രസന, പ്രസന്ന മണി ആചാരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനീഷ് മുക്കം ആണ് ചായാഗ്രഹണം. സിനിമാ മേഖലയെ തന്നെ പശ്ചാത്തലമാക്കി യഥാർത്ഥ സംഭവങ്ങൾ കോർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ഏതായാലും അനുമോളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട സന്തോഷത്തിലാണ് ഇപ്പോൾ ആരാധകരും. ചിത്രം വൻ ഹിറ്റ് ആകട്ടെ എന്നാണ് ആരാധകർ ആശംസകൾ അർപ്പിക്കുന്നത്.

Also Read
കൂട്ടുകാരന്റെ വീട്ടിലിരുന്ന് ഒളിച്ചോട്ടം പ്ലാൻ ചെയ്തു, ഇത് കേട്ട് വന്ന സുഹൃത്തിന്റെ അച്ഛനും കൂടെക്കൂടി, ഒളിച്ചോടി കല്യാണം കഴിച്ചപ്പോൾ മൂഹുർത്തമൊന്നും നോക്കിയില്ല; ചാന്ദ്നിയുമായി ഒളിച്ചോടിയ കഥ പറഞ്ഞ് ഷാജു

Advertisement