കൂട്ടുകാരന്റെ വീട്ടിലിരുന്ന് ഒളിച്ചോട്ടം പ്ലാൻ ചെയ്തു, ഇത് കേട്ട് വന്ന സുഹൃത്തിന്റെ അച്ഛനും കൂടെക്കൂടി, ഒളിച്ചോടി കല്യാണം കഴിച്ചപ്പോൾ മൂഹുർത്തമൊന്നും നോക്കിയില്ല; ചാന്ദ്നിയുമായി ഒളിച്ചോടിയ കഥ പറഞ്ഞ് ഷാജു

371

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തി ആരാധകരുടെ ഇഷ്ടം പിടിച്ച് പറ്റിയ നടനാണ് ഷാജു ശ്രീധർ. മലയാളത്തിലെ മുൻകാല നടിയായിരുന്നു ചാന്ദ്‌നിയെ ആണ് ഷാജു വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോൾ മലയാളി സിനിമാ സീരിയൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഷാജുവും ഭാര്യയും.

സിനിമയിലും സീരിയലിലുമൊക്കെ ഒരുമിച്ച് അഭിനയിച്ച താരങ്ങൾ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 23 വർഷത്തെ ദാമ്പത്യ ജീവിതം ഇപ്പോഴും സന്തുഷ്ടമായി കൊണ്ട് പോവുകയാണ് താരങ്ങൾ. വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെ കുറിച്ച് താരങ്ങൾ വീണ്ടും തുറന്ന് പറഞ്ഞിരിക്കുയാണ് ഇപ്പോൾ.

Advertisements

നടൻ ജഗദീഷ് അവതാരകനായ പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു ഇരുവരും. നളചരിതം നാലാം ദിവസം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോഴാണ് വിവാഹത്തെ കുറിച്ച് പ്ലാൻ ചെയ്യുന്നത്. ആ കാലത്ത് വിവാഹം കഴിക്കാ നുള്ള സാമ്പത്തികമോ മറ്റോ എനിക്ക് ഇല്ല.

Also Read:
ഡെയ്ലി ഗ്രൗണ്ടിൽ പന്ത്രണ്ട് റൗണ്ട് ജോഗിങ്ങും കഴിഞ്ഞ് ഒന്നര മണിക്കൂർ വർക്കൗട്ടും പ്രാക്ടീസ് ചെയ്യുന്ന നിന്നോടോ ബാല ബിഗ് ബോസ് ടാസ്‌ക്.. : ഫിറ്റ്നെസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച നടത്താത്ത ധന്യയ്ക്ക് ബിഗ് ബോസ് കൊടുത്ത ടാസ്‌ക് ഒക്കെ നിസാരമാണെന്ന് ഭർത്താവ് ജോൺ

തന്റെ ഇരുപത്തി നാലാമത്തെ വയസിലായിരുന്നു ഞങ്ങളുടെ വിവാഹമെന്ന് ഷാജു പറയുന്നു. നല്ല രീതിയിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയെ എന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന് നോക്കുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടുള്ള കാലമാണ്. എങ്കിലും അത് തീരുമാനിച്ചു. പ്രണയ വിവാഹത്തിന് മൂഹുർത്തമൊന്നും നിശ്ചയിക്കാൻ സാധിക്കില്ലല്ലോ.

ഒക്ടോബർ 27 ന് എന്റെ കസിന്റെ വിവാഹമാണ്. ആ വിവാഹം ഉള്ള ദിവസം നല്ലതായിരിക്കുമെന്ന് വിചാരിച്ച് അന്ന് തന്നെ വിവാഹം കഴിക്കാൻ പ്ലാൻ ചെയ്തു. എന്റെ സുഹൃത്തുക്കളെയും കൂട്ടി കൂട്ടുകാരന്റെ വീട്ടിലിരുന്ന് ഒളിച്ചോട്ടം എങ്ങനെ ആയിരിക്കുമെന്ന് പ്ലാൻ ചെയ്തു. ഇത് കേട്ട് വന്ന സുഹൃത്തിന്റെ അച്ഛനും അതിൽ പങ്കുചേർന്നു.

അദ്ദേഹത്തിന്റെ നാല് കൂട്ടുകാരും ഞങ്ങൾക്കൊപ്പം വന്നു. അങ്ങനെ ഞങ്ങളെല്ലാവരും പാലക്കാട് നിന്ന് കൊച്ചിയിൽ വന്ന് റൂമെടുത്ത് ചാന്ദ്നിയെ കാത്തിരിക്കുകയാണ്. കൃത്യം ആ സമയത്ത് തന്നെ മാള അരവിന്ദൻ ചേട്ടൻ ചാന്ദ്നിയുടെ വീട്ടി ലേക്ക് എത്തി. ഒരു പരിപാടി ബുക്ക് ചെയ്യാൻ വേണ്ടി വന്നതാണ്. അദ്ദേഹം സംസാരിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നത് കൊണ്ട് സമയം പോയി.

മാത്രമല്ല ബുക്ക് ചെയ്യുന്ന പരിപാടി നടക്കുന്ന സ്ഥലങ്ങൾ എവിടെയാണ് ഏതൊക്കെ ദിവസമാണ് എന്നൊക്കെ മാപ്പിലൂടെ കാണിച്ച് തന്നിരുന്നു. പിന്നെ അഡ്വാൻസും തന്നിട്ട് പോയി. അതിന് ശേഷം ചാന്ദനി ഇറങ്ങി വന്ന് ഞങ്ങൾ കല്യാണം കഴിച്ചു. പക്ഷേ ഞങ്ങളുടെ വിവാഹത്തിന് ശേഷം നാട്ടിൽ മറ്റൊരു കഥ പ്രചരിച്ചതായി ഷാജു പറയുന്നു.

Also Read:
മുമ്പുണ്ടായിരുന്ന ഭംഗിയില്ല! മുഖത്തെ പ്രസന്നതപോലും ആർട്ടിഫിഷലായി തോന്നുന്നു, രണ്ടാമതും ഗർഭിണിയാണോ? ; കാനിലെത്തിയ ഐശ്വര്യ റായിയ്ക്ക് എതിരെ വിമർശനം

ചാന്ദ്നിയ്ക്കും ഷാജുവിനും ഒളിച്ചോടി പോവാനുള്ള റൂട്ട് മാപ്പ് വീട്ടിൽ വന്ന് പറഞ്ഞ് തന്നത് മാള ചേട്ടൻ ആണെന്നാണ് പ്രചരിക്കപ്പെട്ടത്. സത്യത്തിൽ അദ്ദേഹം ഒന്നും അറിഞ്ഞിട്ട് പോലുമില്ലാത്ത ആളാണ്. പക്ഷേ പോവാനുള്ള വണ്ടിക്കൂലി അദ്ദേഹം കൊടുത്ത അഡ്വാൻസിൽ നിന്നുമാണ് എടുത്തത്.

അങ്ങനെ ചാന്ദ്നിയുടെ വീടിന് അടുത്തുള്ള ബ്യൂട്ടി പാർലറിന്റെ അടുത്ത് നിന്നും കാറിൽ പോയി കൂട്ടികൊണ്ട് വന്നു. ശേഷം ആലത്തൂർ രജിസ്റ്റർ ഓഫീസിൽ വെച്ചാണ് കല്യാണം നടത്തിയത്. അതിന് ശേഷം പത്രക്കാരെ വിളിച്ച് വാർത്ത പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചുമണിയ്ക്ക് ശേഷം ഒരു അമ്പലത്തിൽ പോയി താലിക്കെട്ടി. അന്ന് ചുരിദാറാണ് ധരിച്ചത്. ആ വേഷത്തിൽ തന്നെ വിവാഹം കഴിച്ചു. ഇപ്പോൾ ഇരുപത്തിമൂന്ന് വർഷമായെന്ന് ചാന്ദ്നിയും ഷാജുവും വ്യക്തമാക്കുന്നു.

Advertisement