ഫൈവ് സ്റ്റാർ ഹോട്ടലിൽ പോകുന്ന സമയത്ത് കുട്ടി ആലോചിക്കേണ്ടേ, പല നടിമാരും ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ബന്ധപ്പെട്ടു കൊണ്ടിരിക്കും, വിജയ് ബാബു തെറ്റ് ചെയ്‌തെന്ന് പറയാനാകില്ല: ലിബർട്ടി ബഷീർ

471

അടുത്തിടെ ആയിരുന്നു മലയാളത്തിലെ പ്രമുഖ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ പീ ഡ ന പരാതിയുമായി യുവ നടി രംഗത്ത് എത്തിയത്. നടി സംഭവം വെളിപ്പെടുത്തിയതിന് പിന്നാലെ ഇരയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ വിജയ് ബാബു രാജ്യം വിട്ട് പോയിരിക്കുകയാണ് ഇപ്പോൾ.

അതേ സമയം ഈ സംഭവത്തിൽ ഇപ്പോൾ പരാതിക്കാരിയായ നടിയെ ആക്ഷേപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാതാവ് ലിബർട്ടി ബഷീർ. വിജയ് ബാബു ഒളിവിൽ കഴിയുന്നതിൽ തെറ്റി, ഏതൊരാളും ചെയ്യുന്നതാണ് അത്. ഫൈവ് സ്റ്റാർ ഹോട്ടലിൽ വിജയ് ബാബുവിനോടൊപ്പം പോകുന്ന സമയത്ത് പെൺകുട്ടി ആലോചിക്കേണ്ടതില്ലേ എന്നും പെൺകുട്ടികളും ശ്രദ്ധിക്കണമെന്നും ലിബർട്ടി ബഷീർ ഒരു ചാനൽ ചർച്ചയ്ക്കിടെ പറയുന്നു.

Advertisements

ലിബർട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങനെ:

വിജയ് ബാബു ചെയ്ത രണ്ട് തെറ്റുകൾ ഒന്ന് ആ ഇരയുടെ പേര് വെളിപ്പെടുത്തി എന്നതാണ്. രണ്ടാമത്തേത് ഫേസ് ബുക്കിൽ ഭീഷണിപ്പെടുത്തി പോസ്റ്റിട്ടത്. ഈ രണ്ട് തെറ്റല്ലാതെ വിജയ് ബാബു ചെയ്തിട്ടില്ല. മറ്റേ കേസിൽ ഇരയ്ക്ക് വേണ്ടി വാദിക്കുന്ന കക്ഷി എന്ന നിലയ്ക്ക് ഞാൻ വിജയ് ബാബുവിനെ സപ്പോർട്ട് ചെയ്യുന്നത് ശരിയല്ല.

എങ്കിൽ കൂടി അതിന്റെ സത്യാവസ്ഥ അറിയുന്ന സ്ഥിതിയ്ക്ക് ഒരിക്കലും എനിക്ക് വിജയ് ബാബു തെറ്റ് ചെയ്തുവെന്ന് പറയാനാകില്ല. അങ്ങനെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ പിന്നെ ലോകത്ത് ഒരു പുരുഷൻമാർക്കും ജീവിക്കാൻ പറ്റില്ല. സിനിമയിൽ പല നടിമാരും ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ബന്ധപ്പെട്ടു കൊണ്ടിരിക്കും.

Also Read
കാത്തിരിപ്പ് അവസാനിച്ചു സ്വപ്‌നം പൂവണിയുന്നു, സന്തോഷ വാർത്ത അറിയിച്ച് അനുമോൾ, ആശംസകളുമായി ആരാധകർ

കാര്യസാധത്തിന് വേണ്ടി അവരെ സമീപിക്കുക പിന്നെ കാല് മാറുക, പിന്നെ കേസ് കൊടുക്കുക ഇതൊന്നും ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. ബ ലാ ത്സ ംഗ ത്തിന്റെ നിർവചനം നമ്മളെല്ലാവരും പഠിക്കേണ്ടതാണ്. ഈ പറഞ്ഞ കുട്ടിക്ക് എനിക്ക് തോന്നുന്നു അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട്. സ്വന്തമായിട്ട് നല്ല ഫൈവ് സ്റ്റാർ ഹോട്ടലിൽ വിജയ് ബാബുവിനോടൊപ്പം പോകുന്ന സമയത്ത് കുട്ടി ആലോചിക്കേണ്ടതില്ലേ.

ഇപ്പോൾ നമ്മളൊരു കുറ്റം ചെയ്ത് കേസിൽ പെട്ട് കഴിഞ്ഞാൽ നമ്മൾ എവിടേയും പോയിട്ട് രക്ഷപ്പെടണം എന്നുണ്ടാകും. കാരണം ഇങ്ങനത്തെ കേസിൽ പോയിട്ട് ഒരിക്കലും നാറാൻ നിൽക്കില്ല. ദിലീപിനേക്കാളും മോശപ്പെട്ട കേസാണ് ഇത്.ദിലീപ് ഒരു ക്വ ട്ടേഷൻ കൊടുത്ത കേസാണ്. അതും ഇതും താരതമ്യം ചെയ്യാൻ പറ്റില്ല. ചെയ്യാത്ത കുറ്റത്തിൽ ചാടിക്കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള എല്ലാ മാർഗവും നോക്കും.

ഞാനാണെങ്കിലും കേസിൽ ജാമ്യം കിട്ടുന്നത് വരെ മാറിനിൽക്കും. സമൂഹത്തിൽ പപേര് വന്നാൽ നമ്മൾ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടാതിരിക്കാൻ നോക്കും. ലോകത്ത് ഒരു വ്യക്തിയും ഒരു കേസിൽ പെട്ട് കഴിഞ്ഞാൽ കീഴടങ്ങിയ ചരിത്രമില്ല. ഒന്നുകിൽ പിടിക്കപ്പെടും, അല്ലെങ്കിൽ പുറത്ത് പോയി രക്ഷപ്പെടാൻ നോക്കും.

അവസാനം സുപ്രീം കോടതിയിൽ അവസാനത്തെ വിധി വരുന്നത് വരെ കാത്തുകിടക്കും. പുറത്ത് കടന്നാൽ മറ്റ് രാജ്യങ്ങളിലെ പൊലീസിന് അത്ര പെട്ടെന്നൊന്നും ഒരാളെ പിടിക്കാനാകില്ല. പ്രത്യേകിച്ച് വിജയ് ബാബുവിനെ പോലെ നല്ല സാമ്പത്തികമായി പ്രാപ്തിയുള്ള വ്യക്തികളെ. ദുബായിൽ തന്നെ നിന്നാലും പെട്ടെന്ന് പിടിക്കാൻ പറ്റില്ല.

ഒരു പെൺകുട്ടിയുമായി ഇങ്ങനത്തെ വിഷയത്തിന് പോകുന്ന സമയത്ത് ഒരു എഗ്രിമെന്റ് ഉണ്ടാക്കി വെക്കണോ? സ്റ്റാംപ് പേപ്പറിൽ എഗ്രിമെന്റുണ്ടാക്കി വേണോ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ. തയ്യാറായിട്ട് വന്ന കുട്ടിയായിരിക്കുമല്ലോ. അല്ലാതെ ഒരു ഹോട്ടലിലേക്ക് പോകില്ലല്ലോ. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വിജയ് ബാബു എന്ന ഒരുത്തന്റെ കൂടെ പോകണമെങ്കിൽ എന്തായിരിക്കും ആ പെൺകുട്ടിയുടെ മാനസികാവസ്ഥ.

പെൺകുട്ടികളും ശ്രദ്ധിക്കേണ്ടതാണ്. എത്രയോ പെൺകുട്ടികൾ ഒറ്റയ്ക്ക് രാത്രിയിലൊക്കെ പോകുന്നുണ്ട്, സംസാരിക്കാൻ പോലും ഒരാൾക്കും ധൈര്യമുണ്ടാകില്ല. വിതുര കേസിലും സൂര്യനെല്ലി കേസിലും പഴയ കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി പ്രമുഖ ആർട്ടിസ്റ്റ് എന്നിവരൊക്കെ പെട്ടിരുന്നല്ലോ. അന്നൊന്നും ഇത്ര വലിയ കോലാഹലമുണ്ടായിട്ടില്ലെന്നും ലിബർട്ടി ബഷീർ പറയുന്നു.

Also Read
ആദ്യമായി കാണുമ്പോൾ ലക്ഷ്മി പ്രിയയ്ക്ക് 17 വയസ്സായിരുന്നു, മൂക്ക് കയറിടാൻ പറ്റിയ ആൾ തന്നെയാണ് ലക്ഷ്മിയെന്ന് എനിക്ക് തോന്നി; ജയേഷ് വെളിപ്പെടുത്തുന്നു

Advertisement