എനിക്ക് വിദ്യാഭ്യാസം ഇല്ലെങ്കിലും വിവരം വളരെ കൂടുതലാണ്, മമ്മൂട്ടി വന്നില്ല, മോഹൻലാലെങ്കിലും ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതി പക്ഷേ: ജിഷയുടെ അമ്മ രാജേശ്വരി

156

കേരളത്തിൽ വളരെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു അന്യ സംസ്ഥാന തൊഴിലാളിയുടെ ആ ക്ര മ ണ ത്തി ൽ പെരുമ്പാവൂർ സ്വദേശി ജിഷ കൊ ല്ല പ്പെ ട്ട സംഭവം. അതേ സമയം ജിഷയുടെ അമ്മ രാജേശ്വരി പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

പലപ്പോഴും പല തരത്തിലുള്ള പരാതികളും ആയിട്ടാണ് അവർ രംഗത്തെത്തുന്നത്. ജീവിതം വീണ്ടും ദുരിതത്തിലായി, ആരും സഹായിക്കാനില്ല, ആരും പരിഗണന നൽകുന്നില്ല എന്നൊക്കെയാണ് ഇവരുടെ പരാതി. ഇപ്പോൾ നടൻ മമ്മൂട്ടിക്ക് എതിരെയാണ് രാജേശ്വരിയുടെ കുറ്റപ്പെടുത്തൽ.

Advertisements

നടൻ മമ്മൂട്ടി സിനിമ എടുക്കാൻ അടുത്തേക്ക് വരുമെന്ന് കരുതിയെന്നും എന്നാൽ വന്നിലെന്നും മമ്മൂട്ടിക്ക് കേസ് തെളിയിക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു. രാജേശ്വരിയുടെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടി ഇതുവരെ തന്നെ കാണാൻ വന്നിട്ടില്ല, തിരിഞ്ഞുനോക്കിയില്ല, മമ്മൂട്ടിയുടെ സിബിഐ സിനിമ പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി.

Also Read
എനിക്ക് ഇഷ്ടപ്പെട്ടു, നിങ്ങൾ വളരെ ഹോട്ട് ആണെന്ന് പറഞ്ഞയാൾക്ക് നടി വീണ നന്ദകുമാർ നൽകിയ തകർപ്പൻ മറുപടി കേട്ടോ

സത്യം പുറത്തു കൊണ്ടുവന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഞാൻ സീരിയലിൽ കാശ് കൊടുത്ത് അഭിനയിച്ചു എന്ന് ചിലർ പറയുന്നത് സത്യമല്ല. മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാൻ കരുതി. ഇത്രയും ക്രൂ ര മാ യി എന്റെ മകളെ കൊ ല പ്പെ ടു ത്തി യി ട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല. മോഹൻലാൽ എന്റെ അടുത്ത് വന്നില്ല.

ഇവർ സംഭവങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവർ വരുമെന്ന് ഞാൻ കരുതി. ഇവർ വന്നിരുന്നു എങ്കിൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകില്ലായിരുന്നു. എന്റെ മകളെ വക്കീലാക്കാൻ പഠിപ്പിച്ച ആളാണ് ഞാൻ. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും, വിവരം കുറച്ച് കൂടുതലാണ്.

എന്റെ അമ്മ എന്നെ നന്നായി നോക്കിയിരുന്നെങ്കിൽ, ഇന്ന് ഞാൻ ഈ നിലവാരത്തിൽ എത്തില്ല. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാൻ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്.

മകളുടെ കഥ സിനിമയാക്കണം. അതിൽ എനിക്കൊരു ചാൻസും വേണം. ഞാൻ കൂടെ അഭിനയിച്ചാലാണ് ആൾക്കാർക്ക് സിനിമ കൂടുതൽ ഇഷ്ടപ്പെടുക. സംവിധായകന് കോടികൾ കിട്ടും. സിനിമ പിടിക്കാൻ മമ്മൂട്ടി എന്റെ അടുത്ത് വരണം. മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീൽ ആയത് കൊണ്ട്, ഞാൻ കാത്ത് കാത്ത് ഇരിക്കുവായിരുന്നു.

Also Read
ഗിഫ്റ്റ് കൊടുത്ത ലിപ്സ്റ്റിക് ഭാവന തിരികെ വാങ്ങാൻ നിന്നതിനെ കുറിച്ചും താരത്തിന്റെ ലിപ്‌സ്റ്റിക് ഭ്രാന്തിനെ കുറിച്ചും ശിൽപ ബാല

വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാൻ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. അതുപോലെ, മോഹൻലാലും നല്ലപോലെ അഭിനയിക്കും. മോഹൻലാലെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാൻ കരുതി.

മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വരണം. അതേസമയം, സുമനസ്സുകൾ സഹായിച്ച ലക്ഷങ്ങൾ സീരിയൽ പിടിക്കാനായി രണ്ടുപേരുടെ കയ്യിൽ കൊടുത്തത്. ഇപ്പോൾ ഞാൻ ജീവിക്കാനായി ഹോംനേഴ്‌സ് ജോലി ചെയ്യുകയാണ് പലപ്പോഴും ഭക്ഷണത്തിനായി ഭിക്ഷയെടുക്കുകയാണെന്നും രാജേശ്വരി പറയുന്നു.

Advertisement