Home Entertainment Celebrities

എനിക്ക് ഇഷ്ടപ്പെട്ടു, നിങ്ങൾ വളരെ ഹോട്ട് ആണെന്ന് പറഞ്ഞയാൾക്ക് നടി വീണ നന്ദകുമാർ നൽകിയ തകർപ്പൻ മറുപടി കേട്ടോ

162

മലയാളത്തിന്റെ യുവനടൻ ആസിഫലി നായകനായ സൂപ്പർഹിറ്റ് സിനിമയായ കെട്ട്യോളാണെന്റെ മാലാഖ യിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ താരസുന്ദരിയാണ് നടി വീണ നന്ദകുമാർ. ചിത്രത്തിൽ റിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വീണ മുംബൈയിലാണ് ജനിച്ചതും പഠിച്ചതുമെല്ലാം. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായ താരായി മാറാൻ വീണാ നന്ദകുമാറിന് കഴിഞ്ഞിരുന്നു.

മോഡലിംഗ് രംഗത്ത് നിന്നും നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച താരം 2017ൽ പുറത്തിറങ്ങിയ കടം കഥ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വീണാ നന്ദകുമാർ മലയാള സിനിമാരംഗത്ത് സജീവം ആകുന്നത്.

Advertisements

കെട്ട്യോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2018 ൽ പുറത്തിറങ്ങിയ തൊട്രാ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേമായൊരു കഥാപാത്രം അവതരിപ്പിച്ചു. ഇതിന് ശേഷമാണ് കെട്ടിയോളാണ് എന്റെ മാലാഖയിലേക്ക് നായികയായി എത്തുന്നത്. പുതുമുഖ സംവിധായകൻ യ നിസാം ബഷീർ സംവിധാനം ചെയ്ത കെട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ നായികയായ റിൻസി എന്ന കഥാപാത്രത്തെ വീണാ നന്ദകുമാർ അവതരിപ്പിച്ചത്.

Also Read
ഞാൻ മലയാളി അല്ല, മലയാളി എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല, കോയമ്പത്തൂർ ആണ് ജനിച്ചത്, തമിഴ് നാട്ടുകാരിയാണ്: തുറന്നടിച്ച് സായി പല്ലവി

നേരത്തെ ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിന് വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടു ത്തെങ്കിലും അവസരം ലഭിച്ചില്ല. പല തവണ ശ്രമിച്ചിട്ടും കാര്യമായി ശോഭിക്കാൻ തുടക്കകാലത്ത് വീണയ്ക്ക് സാധിച്ചിരുന്നില്ല. കെട്ട്യോൾ ആണെന്റെ മാലാഖ മലയാളത്തിൽ വലിയ തരംഗമായി മാറിയതോടെ കോഴിപ്പോര്, ലവ്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഭീഷ്മ പർവ്വം എന്നിങ്ങനെയുള്ള സിനിമകളിലേക്ക് അവസരം ലഭിച്ചു.

വോയ്‌സ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് വീണയുടേതായി ഇനി വരാനിരിക്കുന്നത്. സോഷ്യൽ മീഡിയ യിൽ ഏറെ സജീവമായ വീണയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം വൈറലായിരുന്നു. ഏറ്റവും ഒടുവിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സർവ്വകാലഹിറ്റായി മാറിയിരിക്കുന്ന ഭീഷ്മപർവ്വം എന്ന ഹിറ്റ് സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് വീണാ നന്ദകുമാർ.

ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായ ജെസി എന്ന റോളായിരുന്നു വീണയ്ക്ക്. അതും മനോഹരമാക്കാൻ സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അതേസമയം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുക്കുകയാണ് വീണ നന്ദകുമാർ. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് അവർ ചോദിക്കുവാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കുവാൻ ഉള്ള അവസരമാണ് ഇത്. രസകരമായ നിരവധി ചോദ്യങ്ങളാണ് താരം നേരിട്ടത്. ഇതിലെല്ലാം തന്നെ ഉരുളയ്ക്കുപ്പേരി പോലെ താരം മറുപടി നൽകുകയും ചെയ്തു.

Also Read
വിഷമിച്ചു നിൽക്കുന്ന തന്റെ കൂട്ടുകാരനെ തോളിൽ കയ്യിട്ട് ആശ്വസിപ്പിക്കുന്ന മകനെ കണ്ടപ്പോഴുള്ള തന്റെ സന്തോഷം പങ്കു വച്ച് ജിഷിൻ മോഹൻ : ശ്രദ്ധ നേടി വീഡിയോ

നിങ്ങൾ വളരെ ഹോട്ട് ആണ്. എനിക്ക് ഇഷ്ടപ്പെട്ടു എന്നായിരുന്നു ഒരു ആരാധകൻ വീണയോട് പറഞ്ഞത്. ഇയാൾക്ക് തകർപ്പൻ മറുപടി തന്നെയാണ് വീണാ നന്ദകുമാർനൽകിയത്. ഇപ്പോൾ വേനൽ കാലം അല്ലേ. എല്ലാവർക്കും ചൂടു തോന്നും എന്നായിരുന്നു വീണ നന്ദകുമാർ നൽകിയ മറുപടി. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Advertisement