Home Entertainment

ലാലിന്റെ അഭിനയം കണ്ട് ക്യാമറ പോലും കട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ട്; അതിന്റെ പേരിൽ സംവിധാകന്റെ വഴക്കും കേട്ടിട്ടുണ്ട്, അയാൾ എന്നും എനിക്കൊരു അത്ഭുതമാണ്, ലാലേട്ടനെ കുറിച്ച് പ്രമുഖ ക്യാമറമാൻ

1913

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയകലയുടെ തമ്പുരാൻ ആണ് താരരാജാവ് മോഹൻലാൽ. വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ ആണ് അദ്ദേഹം മലയാളികളെ അതിശയിപ്പിച്ചിട്ടുള്ളത്. മലയാളത്തിന്റെ ഈ താരരാജാവിന്റെ അഭിനയമികവിനെ പുകഴ്ത്തി പ്രശസ്ത ക്യാമറാമാൻ വിപിൻ മോഹൻ ഒരിക്കൽ രംഗത്ത് എത്തിയിരുന്നു.

എന്നും തനിക്കൊരു അത്ഭുതമാണെന്ന് മോഹൻലാൽ എന്നാണ് വിപിൻ മോഹൻ പറഞ്ഞത്. പിന്മാഗി ആണ് ലാലുമായിട്ട് അവസാനം ചെയ്ത സിനിമയെങ്കിലും ഇന്നും ലാലിന്റെ മനസ്ഥിതിയ്ക്ക് ഒരുമാറ്റവും വന്നിട്ടില്ലെന്ന് വിപിൻ മോഹൻ പറഞ്ഞു. നേരത്തെ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിപിൻ മോഹന്റെ വെളിപ്പെടുത്തൽ.

Advertisements

മോഹൻലാലിന് ഏറ്റവും അധികം പെർഫോം ചെയ്യാൻ പറ്റുന്നത് ജഗതി ശ്രീകുമാർ വരുമ്പോഴാണെന്നും ജഗതി ശ്രീകുമാറിന്റെ കൂടെ അഭിനയിക്കുമ്പോൾ ലാലിന് വരുന്ന ഹ്യൂമർ മറ്റേതെങ്കിലും ആർട്ടിസ്റ്റിനൊപ്പമുണ്ടെന്ന് തനിക്കു തോന്നുന്നില്ലെന്നും വിപിൻ മോഹൻ പറഞ്ഞിരുന്നു.

Also Read
മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണം, അതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് വിജയരാഘവന്‍, മമ്മൂട്ടി നല്‍കിയ മറുപടി കേട്ടോ

വിപിൻ മോഹന്റെ വാക്കുകൾ ഇങ്ങനെ

ലാൽ ഒരു അത്ഭുത പ്രതിഭാസമാണ്. പുള്ളിയുടേത് ഒരു പ്രത്യേക രീതിയാണ്. മുഖത്ത് ഇങ്ങനെ ഒരു തീ പടർന്നുവരുന്നതു നമുക്ക് കാണാം. അടുത്തിടെ ലൂസിഫർ എന്ന സിനിമ ഞാൻ കണ്ടു. പുള്ളിയുടെ ഒരു ചിരിയുണ്ട്. ഭയങ്കര ഡെയിഞ്ചറസ് ചിരിയാണ്. ആ ചിരി വന്നുകഴിഞ്ഞാൽ അപ്പോ അറിയാം അടി വരുന്നുണ്ടെന്ന്.

ജീവിതത്തിൽ പക്ഷേ വളരെ പാവപ്പെട്ട മനുഷ്യനാണ്. വളരെ നല്ല മനുഷ്യനാണ്. പിന്മാഗിയാണ് ലാലുമായിട്ട് അവസാനം ചെയ്ത സിനിമ. ആ ലാൽ തന്നെയാണ് ഇന്നും. ലാലിന്റെ മനസ്ഥിതിയ്ക്ക് ഒരുമാറ്റവും വന്നിട്ടില്ല. എന്റെ ക്യാമറയിൽ കണ്ടിട്ട് ഞാൻ ഏറ്റവും കൂടുതൽ ഞാൻ ചിരിച്ചിട്ടുള്ളതും, സങ്കടപ്പെട്ടിട്ടുള്ളതും മോഹൻലാലിന്റെ അഭിനയം കണ്ടിട്ടാണ്.

ടിപി ബാലഗോപാലനിലെ ലാലിന്റെ അഭിനയം കണ്ട് ക്യാമറ കട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ സത്യൻ അന്തിക്കാടിൽ നിന്ന് വഴക്കും കിട്ടിയിട്ടുണ്ട്. പലപ്പോഴും കരയില്ല ചിരിക്കില്ല എന്നു പറഞ്ഞ് ബലം പിടിച്ചിരുന്നാലും പുള്ളി അതിന് സമ്മതിക്കത്തില്ല. മോഹൻലാലിനെ പുകഴ്ത്തി പറയുന്നതല്ല. അയാൾ എന്നും എനിക്കൊരു അത്ഭുതമാണ്.

ലാലിനെ വിശ്വസിച്ച് ഏതു ക്യാരക്ടർ കൊടുക്കാനും നമുക്ക് കഴിയും. ലാലിന് ഏറ്റവുമധികം പെർഫോം ചെയ്യാൻ പറ്റുന്നത് ജഗതി ശ്രീകുമാർ വരുമ്പോഴാണ്. ജഗതി ശ്രീകുമാറിന്റെ കൂടെ അഭിനയിക്കുമ്പോൾ ലാലിന് വരുന്ന ഹ്യൂമർ മറ്റേതെങ്കിലും ആർട്ടിസ്റ്റിനൊപ്പമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.

ഒരു ആനയെ കാണാൻ പോയാൽ നമ്മൾ ആനയെ അല്ലേ കാണൂ. കടലിന്റെ കാര്യത്തിലായാലും അങ്ങനല്ലേ? അതു തന്നെ ആണ് മോഹൻലാലും. ലാൽ വന്നാൽ പിന്നെ അതിനപ്പുറം മറ്റൊരാളെ നോക്കാൻ കഴിയില്ലെന്നും വിപിൻ മോഹൻ പറഞ്ഞിരുന്നു.

Also Read
കറുത്തമുത്ത് സിരിയലിലെ ബാല മോളെ ഓർമയില്ലേ, ആ കുഞ്ഞു സുന്ദരിയുടെ ഇപ്പോഴത്തെ മാറ്റം കണ്ടോ, അത്ഭുതപ്പെട്ട് ആരാധകർ

Advertisement