‘നല്ല തൊലിക്കട്ടി വേണം ബിഗ് ബോസിൽ പോകാൻ; അവിടെ പോയാൽ ഞങ്ങളെ അവർ പിരിക്കും; അത്ര ഗഡ്‌സ് ഞങ്ങൾക്കില്ല’; ജീവയും അപർണയും

260

മലയാളം മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപർണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്.

തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറിൽ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയിൽ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപർണയും അവതാരകരായി എത്തിയ മിസ്റ്റർ ആന്റ് മിസിസ് എന്ന ഷോയും സൂപ്പർ ഹിറ്റായിരുന്നു.

Advertisements

ജീവയുടെ ഭാര്യയായ അപർണ്ണ എയർഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപർണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ.

അതേസമം, നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഷോയിൽ പോകാൻ താൽപര്യമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ജീവയും അപർണയും ഇപ്പോൾ.

ALSO READ- ലാലിന്റെ അഭിനയം കണ്ട് ക്യാമറ പോലും കട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ട്; അതിന്റെ പേരിൽ സംവിധാകന്റെ വഴക്കും കേട്ടിട്ടുണ്ട്, അയാൾ എന്നും എനിക്കൊരു അത്ഭുതമാണ്, ലാലേട്ടനെ കുറിച്ച് പ്രമുഖ ക്യാമറമാൻ

ബിഗ് ബോസ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് പ്രഡിക്ഷൻ ലിസ്റ്റിൽ ജീവയുടേയും അപർണയുടേയും പേരുണ്ടാകാറുണ്ട്. എന്നാൽ തങ്ങൾക്ക് ബിഗ് ബോസിൽ പങ്കെടുക്കാൻ പോകാൻ തീരെ താൽപര്യമില്ലെന്ന് ഇരുവരും പറയുകയാണ്.

ഞങ്ങൾ ബിഗ് ബോസിൽ പോവില്ല. ഞങ്ങൾക്ക് ഇന്ററസ്റ്റുള്ള പ്ലാറ്റ് ഫോം അല്ല. ബിഗ് ബോസിൽ പോകാൻ ഭയങ്കര ഗഡ്‌സ് വേണം. ബിഗ് ബോസിൽ പോയ കുറേപ്പേരെ അടുത്ത് അറിയാം, പേളി മാണി മുതൽ ആര്യ ചേച്ചി വരെ. നല്ല തൊലിക്കട്ടി വേണം ബിഗ് ബോസിൽ പോകാൻ.- എന്നാണ് ജീവയും അപർണയും പറയുന്നത്.

കൂടാതെ, തങ്ങളുടെ ഏരിയ അല്ല ബിഗ് ബോസ് എന്നും, അതിലേക്ക് പോകുന്നത് നമ്മൾ തന്ന കുഴി കുഴിച്ച് ഗുലുമാലിൽ വീഴുന്നതുപോലെയാണെന്നും താരദമ്പതികൾ പറയുന്നു.

ആ ഷോയിൽ പോയാൽ തർക്കിക്കാൻ പറ്റണം. പക്ഷെ അത് ഞങ്ങൾക്ക് പറ്റില്ല. മാത്രമല്ല കുറച്ച് പേർ കൂടി നിന്ന് നെഗറ്റീവ് പറഞ്ഞാൽ തന്നെ അവിടെ നിൽക്കാൻ ഇഷ്ടമല്ല. അവിടെ നിന്നും മാറിപ്പോകും. പക്ഷെ ബിഗ് ബോസ് ഹൗസിൽ ചെന്നാൽ ഒഴിഞ്ഞ് മാറിപോകാനും സ്ഥലമില്ല എന്നാണ് ജീവ പറയുന്നത്.

ALSO READ- നവംബർ മാസത്തിൽ ഞാനും തൃഷയും വിവാഹിതർ ആകും, നടൻ വിജയിക്ക് എന്നോട് അസൂയ ആണ്: ഏഎൽ സൂര്യ പറയുന്നത് കേട്ടോ

തന്നെ സംബന്ധിച്ച് ബിഗ് ബോസ് ഒരു ഗുലുമാലാണ്. നമ്മൾ തെരഞ്ഞെടുത്ത് നമ്മളുടെ ചോയ്‌സിൽ നമ്മൾ പോകുന്ന നമ്മൾ തന്നെ കുഴിച്ച് ഇറങ്ങുന്ന ഗുലുമാലാണ് ബിഗ് ബോസ്. അവിടെ നിന്ന് നമ്മുടെ ടാറ്റിക്‌സും രീതിയുമൊക്കെ വെച്ച് സർവൈവ് ചെയ്ത് വന്നാൽ അടിപൊളിയാണെന്നും താരങ്ങൾ വിശദീകരിച്ചു.

ബിഗ് ബോസ് ഒരു ഗെയിമാണെന്നും പലരും കരുതി വെച്ചിരിക്കുന്നത് സ്വന്തം സ്വഭാവം കണ്ടുപിടിക്കുന്ന ഷോയാണെന്നാണ്. പിന്നെ മെന്റലി വളരെ ഫ്രസ്‌ട്രേറ്റഡാകുമെന്നതാണ് യാഥാർഥ്യം. കപ്പിളായി പോയി കഴിഞ്ഞാൽ ചിലപ്പോൾ അവിടെ ഉള്ളവർ തങ്ങളെ പിരിക്കുമെന്നും ജീവയും അപർണയും പറയുന്നു.

Advertisement